'ജീവയും അപർണയും തായ്‌ലൻഡിൽ ഉണ്ടെന്ന് സൂചന!'; സംഭവിച്ചത് എന്തെന്ന് അറിയാൻ കാത്തിരിക്കുന്നുവെന്ന് ആരാധകർ!

സോഷ്യൽ മീഡിയയിലൊക്കെ നിരവധി ആരാധകരുള്ള താരജോഡികളാണ് ജീവ ജോസഫും അപർണ തോമസും. അവതാരകരായി തിളങ്ങിയ ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ സ്വന്തമാക്കുന്നത്. പലരും മാതൃക ദമ്പതിമാരായാണ് ഇവരെ വിശേഷേപ്പിക്കാറുള്ളത്. ഇവർ യൂട്യുബിലും ഇൻസ്റ്റാഗ്രാമിലുമൊക്കെയായി പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. തങ്ങളുടെ യാത്രകൾ മുതൽ ജീവിതത്തിലെ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇടക്കാലത്ത് യൂട്യൂബിൽ നിന്നും ഒരു ഇടവേളയെടുത്ത താരങ്ങൾ വീണ്ടും പുതിയ ചാനലുമായി സജീവമായിട്ടുണ്ട്. മുൻ ചാനൽ പാർട്ണർമാരുമായി ഉണ്ടായ ചില തർക്കങ്ങളെ തുടർന്നാണ് ആ ചാനൽ ഉപേക്ഷിച്ച് ഇവർ പുതിയ ചാനൽ ആരംഭിച്ചത്. ഇപ്പോൾ തുടർച്ചയായി ഇരുവരും വിഡിയോകളുമായി എത്താറുണ്ട്. ഒപ്പം പുതിയ യാത്രകളും ആരംഭിച്ചിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പം തായ്‌ലൻഡിൽ അവധി ആഘോഷിക്കുകയാണ് താരങ്ങൾ.

jeeva aparna

അതിനിടെ ജീവ പങ്കുവച്ച പുതിയ ചിത്രവും ആരാധകരുടെ ശ്രദ്ധനേടുകയാണ്. സരസമായ രീതിയിലാണ് ജീവയുടെ പോസ്റ്റ്. "ജീവയും അപർണ്ണയും തായ്‌ലൻഡ്ൽ നിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇരുവരും ഇപ്പോൾ വെക്കേഷനിൽ ആണെന്നാണ്‌ അറിയാൻ കഴിയുന്നത്. (വായിക്കുമ്പോൾ ടൂണിൽ വായിക്കുക)", എന്ന് കുറിച്ചുകൊണ്ടാണ് ജീവയുടെ പുതിയ പോസ്റ്റ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് ജീവ കുറിച്ചത്.

ജീവയുടെ പോസ്റ്റിന് കമന്റുമായി അപർണ്ണയും എത്തിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് പോസ്റ്റ് ആരാധകരുടെ ശ്രദ്ധനേടിയത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 'ജീവയും അപർണയും തായ്‌ലൻഡിൽ ഉണ്ടെന്ന് സൂചന കേരള പോലീസ് തായ്‌ലൻഡിലേക്ക്, തായ്‌ലൻഡിൽ ജീവക്കും അപർണക്കും സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും, തായ്‌ലൻഡിൽ ജീവയ്ക്ക് സംഭവിച്ചത് എന്ത്.... കാണാൻ അടുത്ത പോസ്റ്റ്‌ വരുന്നത് വരെ നമുക്ക് വൈറ്റ് ആക്കാം.. നല്ല പോസ്റ്റ്‌ വന്നോട്ടെ...' എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അടുത്തിടെ ഇരുവരും നൽകിയ ഒരു അഭിമുഖം ഏറെ ശ്രദ്ധനേടിയിരുന്നു. സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വരുന്ന സൈബർ ആക്രമങ്ങളെ കുറിച്ചും തനിക്ക് വരുന്ന മോശം കമന്റുകളെ കുറിച്ചും ജീവ സംസാരിച്ചിരുന്നു. ഭാര്യയെ അഴിച്ച് വിട്ടേക്കുകയാണോയെന്ന് സ്ത്രീകളടക്കം തനിക്ക് മെസേജ് അയക്കാറുണ്ടെന്നാണ് ജീവ പറഞ്ഞത്. പല വിഷയങ്ങളിലും ഇടപെടണമെന്നൊക്കെ തോന്നാറുണ്ട്. പക്ഷേ ഈ നാട്ടിൽ നല്ലതിനൊക്കെ ഒരു വിലയും ഇല്ല. എന്തെങ്കിലും നല്ലത് ചെയ്താൽ അതിനെ തെറ്റായി വ്യാഖ്യാനിക്കുമെന്നും ജീവ പറഞ്ഞു. ധന്യ വർമ്മയുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജീവ.

jeeva aparna

സോഷ്യൽ മീഡിയയെ ചിലർ ടോക്സിസിറ്റിക്ക് വേണ്ടി മാത്രം ഉപയോഗിക്കാറുണ്ട്. വ്യക്തിപരമായ ദേഷ്യം വെച്ച് ഒരാളെ മോശം പറയാനും തെറി വിളിക്കാനും വായിൽ തോന്നിയത് എന്തും വിളിച്ച് പറയാനുള്ള പ്ലാറ്റ്ഫോമായി മാറി. ഭാര്യയെ ഫ്രീ ആയി വിട്ട് പുറകിലൂടെ നിനക്ക് നിന്റെ കാര്യങ്ങൾ നോക്കാനല്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. നീയൊരു ഭർത്താവാണെന്ന് പറഞ്ഞ് നടക്കാൻ നാണമില്ലേ. നീ അവളെ അഴിച്ച് വിട്ടേക്കുകയാണോ. നീ ആണ് ആണോ എന്നൊക്കെ ചോദിച്ച് സ്ത്രീകൾ വരെ മെസേജ് അയച്ചിട്ടുണ്ട്.

ഞാന്‍ പറയുന്നിടത്ത് എന്റെ ഭാര്യ നില്‍ക്കുന്നതാണോ ആണത്തം? അതിലാണോ ആണത്തം ഉള്ളത്. ഭാര്യക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യിക്കാതിരിക്കുന്നിടത്താണോ ആണത്തം ഉള്ളത്. അതൊന്നും എനിക്ക് മനസിലാക്കാന്‍ പറ്റാത്ത കാര്യങ്ങളാണ്, ആലോചിക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നാണ് ജീവ പറഞ്ഞു.

More from Filmibeat

Read more about: jeeva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X