'നമ്മൾ നിങ്ങൾ കാണണം എന്ന് കരുതി ഇട്ട ചിത്രങ്ങളെ നിങ്ങൾ കണ്ടിട്ടുള്ളു; അതിൽ കണ്ടുപിടിക്കാൻ ഒന്നുമില്ല'; ജീവ

സെലിബ്രിറ്റി കപ്പിള്‍സാണ് ജീവ ജോസഫും അപര്‍ണ തോമസും. ടെലിവിഷന്‍ ഷോ യില്‍ അവതാരകരായി എത്തിയിട്ടുള്ള ഇരുവർക്കും ആരാധകർ ഏറെയാണ്. അവതാരകരായി ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഏഴ് വര്‍ഷം മുന്‍പ് വിവാഹിതാരായ താരങ്ങള്‍ പല യുവദമ്പതികൾക്കും മികച്ച മാതൃകയാണ്.

ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ ഉണ്ടാക്കിയവരാണ് ഇരുവരും. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരങ്ങൾ. ഇവർ പങ്കുവയ്ക്കുന്ന യാത്ര വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വൈറലാകാറുണ്ട്. ഇടയ്ക്ക് ഇവരുടെ ചിത്രങ്ങൾക്കെതിരെ വ്യാപകമായി മോശം കമന്റുകളും സൈബർ ബുള്ളിയിങും മറ്റും വന്നിരുന്നു.

അപർണയുടെ വസ്ത്രമാണ് ചിലരെ ചൊടിപ്പിച്ചത്

യാത്രക്കിടെ ബീച്ചിൽ നിന്നും പൂളിൽ നിന്നും താരങ്ങൾ പങ്കുവച്ച ചിത്രങ്ങൾക്കാണ് വലിയ രീതിയിൽ വിമർശനങ്ങൾ വന്നത്. അപർണയുടെ വസ്ത്രമാണ് ചിലരെ ചൊടിപ്പിച്ചത്. ഇപ്പോഴിതാ അവർക്കുള്ള മറുപടി നൽകുകയാണ് ജീവയും അപർണ്ണയും. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ.

'ഒരു ക്‌ളീവേജ് കാണുമ്പോൾ ഇവരുടെ വിചാരം ഇവർ എന്തോ കണ്ടുപിടിച്ചെന്നാണ്. നമ്മൾ നിങ്ങൾ എന്ത് കാണണം എന്ന് തീരുമാനിക്കുന്നതെ നിങ്ങൾ കണ്ടിട്ടുള്ളു. ഞങ്ങൾ നല്ല ഭംഗിയുണ്ട് ഇടാമെന്ന് പറഞ്ഞ് ഇട്ടിട്ടുള്ള ഫോട്ടോസ് മാത്രമേ ഈ കാണുന്ന ആളുകളെല്ലാം കണ്ടിട്ടുള്ളു,' ജീവ പറഞ്ഞു. ഇനി അവർക്ക് ആ ഫോട്ടോ ഇഷ്ടമല്ലെങ്കിൽ മാറ്റി കളയാം. ഒരു പ്രശ്‍നവുമില്ലെന്നും ജീവ കൂട്ടിച്ചേർത്തു.

പോകുന്ന സ്ഥലത്തിന് സെൻസിബിൾ ആയി വസ്ത്രം ധരിക്കുക

അടുത്ത തവണ ബീച്ചിൽ പോകുമ്പോൾ സാരിയിൽ ഒരു ഫോട്ടോ എടുക്കാം എങ്ങനെയുണ്ടാവുമെന്ന് നോക്കാമെന്ന് അപർണ തമാശയായും പറയുന്നുണ്ട്. അതേസമയം, എവിടെ പോയാലും പോകുന്ന സ്ഥലത്തിന് സെൻസിബിൾ ആയി വസ്ത്രം ധരിക്കുക എന്നതാണ്. നമ്മുടെ ഇവിടെ ആ കൾച്ചർ ഇല്ല. എന്നാൽ പുറത്തേക്ക് പോകുന്നവർ അത് ചെയ്യാൻ ശ്രമിക്കാറുണ്ട്. അതാണ് വേണ്ടതെന്ന് അപർണ പറഞ്ഞു.

ഞാൻ ഒരു ഡ്രസ് ഇടുമ്പോൾ ജീവയോട് ചോദിക്കാറില്ല. അങ്ങനെ ചോദിക്കേണ്ട ആവശ്യം എന്താണ്. ഡ്രസായിക്കോട്ടെ എന്തായിക്കോട്ടെ. അത് എന്റെ തീരുമാനമാണ്. ഞാൻ ഇതാണ് ചെയ്യാൻ പോകുന്നത് എന്ന് എനിക്ക് പറയാം. അല്ലാതെ പെർമിഷൻ ചോദിക്കേണ്ട ആവശ്യമില്ല. നിങ്ങൾക്ക് എന്ത് തിന്നണമെങ്കിലും കുടിക്കണമെങ്കിലും എല്ലാം തീരുമാനിക്കേണ്ടത് നിങ്ങളാണ്,' അപർണ പറഞ്ഞു.

മണ്ടന്മാരും പൊട്ടന്മാരും ഒന്നും അല്ലല്ലോ

അത് ചെയ്താൽ കുഴപ്പമില്ലെന്ന് നിങ്ങൾക്ക് തോന്നിയാൽ ചെയ്യാം. ശരിയാവില്ലെന്ന് തോന്നിയാൽ ചെയ്യരുത്. നമ്മൾക്ക് എല്ലാം ബുദ്ധിയുണ്ടല്ലോ. മണ്ടന്മാരും പൊട്ടന്മാരും ഒന്നും അല്ലല്ലോ. അങ്ങനെ നമ്മൊക്കൊരു ഡിസിഷൻ മേക്കിങ് നടത്താം. ഇനി അതിന് പ്രയാസമുണ്ടെങ്കിൽ അഭിപ്രായം ചോദിക്കാം,' താരങ്ങൾ പറഞ്ഞു.

എല്ലാത്തിനും എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാവും

വിജയകരമായി മുന്നോട്ട് പോകുന്ന തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചും താരങ്ങൾ സംസാരിക്കുന്നുണ്ട്. 'ഞങ്ങളുടെ സുഹൃത്തുക്കൾ തന്നെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിലും ഒരു വർഷത്തിലും കുട്ടികൾ ആയ ശേഷവും ഒക്കെ വേർപിരിഞ്ഞവരുണ്ട്. എന്നാൽ ഞങ്ങൾ രണ്ടുപേരും പരസ്‌പരം മനസിലാക്കി മുന്നോട്ട് പോകുന്നുണ്ട്. അത് ഓരോരുത്തരെ ആശ്രയിച്ചാണ്. ഞങ്ങൾ അഭിപ്രായവ്യത്യാസങ്ങൾ എല്ലാം തന്നെ പര്സപരം സംസാരിച്ചാണ് മുന്നോട്ട് പോകുന്നത്.

എല്ലാത്തിനും എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാവും. ഇപ്പോൾ ഒരു ഫ്രൂട്ടാവട്ടെ അതിന്റെ ഒരു ഭാഗം കേട് വന്നേക്കാം ചിലർ അത് മുഴുവൻ ആയിട്ട് കളയും. ചിലർ ആ ഭാഗം മാത്രം കളഞ്ഞ് കഴിക്കും, അതൊക്കെ ഓരോരുത്തരുടെ ചോയ്‌സ് ആണ്. നമ്മുടെ ഇഷ്ടമാണ്. റിലേഷൻഷിപ്പിലേക്ക് വന്നാലും അങ്ങനെയാണ്.

വിട്ടുവീഴ്ചകൾ ഇഷ്ടത്തിന്റെ പുറത്തുള്ളതാണ്

എല്ലാവരും അവരവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ പോയാൽ ഒന്നും നടക്കില്ല. അവിടെ നടത്തുന്ന വിട്ടുവീഴ്ചകൾ ഇഷ്ടത്തിന്റെ പുറത്തുള്ളതാണ്. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്. ഞങ്ങൾക്ക് ഇടയിൽ വഴക്ക് ഉണ്ടാവാനിടയുള്ള കാര്യങ്ങൾ ഞങ്ങൾ തന്നെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് പരിഹരിക്കും,' ജീവയും അപർണ്ണയും പറഞ്ഞു.

ഏഴ് വർഷമായില്ലേ കുഞ്ഞൊക്കെ വേണ്ടേ എന്ന ചോദ്യത്തിന് എല്ലായിടത്തു നിന്നും ഇപ്പോൾ വരുന്ന ചോദ്യം ഇതാണെന്നാണ് അപർണ പറയുന്നത്. ഞാനും ഇടക്ക് ചോദിക്കാറുണ്ടെന്ന് ജീവയും തമാശയായി പറയുന്നുണ്ട്. കല്യാണം കഴിച്ചെന്ന് തോന്നിക്കാത്ത വിധത്തിലാണ് തങ്ങൾ ഏഴ് വർഷം മുന്നോട്ട് പോയതെന്നും ജീവ പറഞ്ഞു.

More from Filmibeat

Read more about: celebrity
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X