ദൈവത്തിന്റെ സമ്മാനമായാണ് ധ്വനിയെ കാണുന്നത്; മകൾ വന്നതിന് ശേഷമുണ്ടായ പ്രധാന മാറ്റം!: മൃദുല പറയുന്നു
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് മൃദുല വിജയും യുവ കൃഷ്ണയും. തങ്ങളുടെ നിത്യ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും യുട്യൂബിലൂടെയും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജനപ്രീയ പരമ്പരകളിലൂടെയും സ്റ്റാർ മാജിക് പോലുള്ള ടെലിവിഷൻ പരിപാടികളിലൂടെയുമാണ് മൃദുലയും യുവയും പ്രേക്ഷക ഹൃദയം കീഴടക്കുന്നത്. മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇവരുടെ വിവാഹവും. ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാരും ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു.
മാസങ്ങൾക്ക് മുൻപാണ് ഇവർക്കൊരു മകൾ ജനിച്ചത്. അടുത്തിടെ തങ്ങളുടെ രണ്ടാം വിവാഹവാർഷികവും താരങ്ങൾ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സ്റ്റാര്‍ മാജിക് വേദിയിലേക്ക് എത്തിയിരിക്കുകയാണ് മൃദുലയും യുവയും. വിവാഹത്തിന് മുന്‍പും ശേഷവുമെല്ലാം ഇരുവരും ഷോയിലെത്തിയിരുന്നു. എന്നാൽ ഇത്തവണ മകൾ ധ്വനിയുമായാണ് ഇരുവരും എത്തിയിരിക്കുന്നത്.

മകൾ വന്നതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും ഗർഭകാലത്തെ കുറിച്ചുമൊക്കെ മൃദുല ഷോയിൽ സംസാരിച്ചിരുന്നു. ആ വാക്കുകൾ ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. അമ്മയായതിന് ശേഷം തന്റെ മുൻഗണനകളൊക്കെ മാറിയെന്നാണ് മൃദുല പറയുന്നത്. മകൾ വന്നതിന് ശേഷമുളള ഏറ്റവും പ്രധാന മാറ്റം അത് തന്നെയായിരുന്നു എന്നാണ് താരം പറഞ്ഞത്. അതേസമയം തനിക്ക് തരാനുള്ള സ്‌പേസും സ്‌നേഹവുമെല്ലാം ഇപ്പോഴും മൃദുല അങ്ങനെ തന്നെ വെച്ചിട്ടുണ്ട് യുവ പറഞ്ഞു.
ഫിസിക്കലിയാണെങ്കിലും ഇമോഷണലിയാണെങ്കിലും നമ്മള്‍ കുറേ സാക്രിഫൈസ് ചെയ്ത് കുഞ്ഞിന് വേണ്ടി നമ്മളെത്തന്നെ മാറ്റിവെക്കുകയാണ്. അത്ര ഈസിയായിട്ടുള്ള കാര്യമല്ല അമ്മയാവുക എന്നത്. ഞങ്ങളുടേത് ഒരു പ്ലാന്‍ഡ് പ്രഗ്നന്‍സിയായിരുന്നില്ല. ഒരുവര്‍ഷം കഴിഞ്ഞ് മതി എന്നൊക്കെയാണ് തീരുമാനിച്ചത്. കല്യാണം കഴിഞ്ഞ് നാലാമത്തെ മാസം തന്നെ ഞാന്‍ ഗര്‍ഭിണിയായി. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ എക്‌സൈറ്റഡായിരുന്നു. ഏട്ടനാവട്ടെ ഭയങ്കര നാണവും, മൃദുല പറയുന്നു.
വീട്ടില്‍ വച്ചാണ് ഞാൻ ടെസ്റ്റ് ചെയ്തത്. അച്ഛനും അമ്മയുമാണ് ഇക്കാര്യം ആദ്യം അറിഞ്ഞത്. അത് കഴിഞ്ഞാണ് ഏട്ടനെ വിളിക്കുന്നത്. ചുമ്മാതിരിക്ക്, നീ വെറുതെ പറയുവല്ലോ. രണ്ട് വരയൊക്കെ കാണുന്നത് വെറുതെയാണെന്നാണ് യുവ പറഞ്ഞത്. നാണം കാരണം ഏട്ടന്‍ വീട്ടിലേക്ക് വരുന്നുണ്ടായിരുന്നില്ലെന്നും മൃദുല പറയുന്നു.

കല്യാണം കഴിഞ്ഞ് ഞങ്ങളൊന്നിച്ച് പുറത്തൊക്കെ പോവുമ്പോള്‍ ബേബി പ്ലാനിംഗിനെക്കുറിച്ച് എല്ലാവരും ചോദിക്കാറുണ്ടായിരുന്നു. ഇപ്പോഴൊന്നും പ്ലാനില്ല, ഒരുവര്‍ഷം കഴിഞ്ഞ് മതിയെന്നാണ് ഞാന്‍ പറഞ്ഞത്. അതുകൊണ്ടാണ് തനിക്കൊരു ചമ്മല്‍ വന്നതെന്നായിരുന്നു യുവയുടെ വിശദീകരണം. പ്രതീക്ഷിക്കാതെ വന്ന അതിഥിയായത് കൊണ്ട് ധ്വനിയെ ദൈവത്തിന്റെ സമ്മാനമായാണ് തങ്ങൾ കാണുന്നതെന്നും മൃദുലയും യുവയും പറഞ്ഞു.
പ്രസവശേഷം താൻ അനുഭവിച്ച ബുദ്ധിമുട്ടകളെ കുറിച്ചും മൃദുല വേദിയിൽ സംസാരിച്ചിരുന്നു. പ്രസവം കഴിഞ്ഞ് മൂന്ന് മാസക്കാലം മാതൃത്വം ആസ്വദിക്കാൻ കഴിഞ്ഞിരുന്നല്ലെന്ന് മൃദുല പറഞ്ഞു. പ്രസവശേഷമുള്ള ആദ്യത്തെ പതിനഞ്ച് ദിവസം ഇപ്പോഴും ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസങ്ങളാണ്. സ്റ്റിച്ചിന്റെ പെയ്‌നും ഉറക്കമില്ലായ്മയുമൊക്കെയായി നന്നായി ബുദ്ധിമുട്ടിയിരുന്നു. അതെല്ലാം മാറിയ ശേഷമാണ് ഒന്ന് എന്‍ജോയ് ചെയ്ത് തുടങ്ങിയത്. ആ സമയത്ത് യുവയും കുടുംബവും നൽകിയ പിന്തുണ വലുതായിരുന്നിരുന്നെനും മൃദുല പറഞ്ഞു.


Click it and Unblock the Notifications