ആ നാല് പേരിൽ സാഗർ ഏട്ടൻ അൽപം സ്പെഷ്യലാണ്; വിവാഹം ഉടനുണ്ടാകില്ല; കാരണം പറഞ്ഞ് സെറീന

ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ ശ്രദ്ധനേടിയ താരമാണ് സെറീന ആൻ ജോൺസൺ. മോഡലായ സെറീന 2022ലെ മിസ് ക്യൂന്‍ കേരള സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത ശേഷമാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. ആദ്യ വാരം മുതൽ ഷോയിൽ തിളങ്ങി നിന്ന സെറീന ഫിനാലെയ്ക്ക് തൊട്ട് മുൻപത്തെ ദിവസമാണ് ഷോയിൽ നിന്നും പുറത്തായത്. ഷോയിലൂടെ നിരവധി ആരാധകരെ ഉണ്ടാകാനും സെറീനയ്ക്ക് കഴിഞ്ഞു.

ബിഗ് ബോസ് ഹൗസിലെ എല്ലാവരുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഒരാളാണ് സെറീന. സെറീനയുടെ സൗഹൃദങ്ങളും അതിനിടയിലെ പ്രശ്നങ്ങളുമെല്ലാം പ്രേക്ഷകർക്കിടയിലെ സ്ഥിരം ചർച്ചാ വിഷയങ്ങളായിരുന്നു. അവസാന ആഴ്ചവരെ ഷോയിൽ തുടരാൻ സഹായിച്ചതും ഈ സൗഹൃദങ്ങളാണ്. അതിനിടെ ഇപ്പോഴിതാ തന്റെ ബിഗ് ബോസ് സൗഹൃദങ്ങളെ കുറിച്ച് മനസുതുറക്കുകയാണ് സെറീന. ഷോയിൽ നിന്നും ലഭിച്ച മൂന്ന്, നാല് പേരെ ജീവിതകാലം മുഴുവൻ താൻ കൂടെ കൂറ്റൻ ആഗ്രഹിക്കുന്നുണ്ടെന്ന് സെറീന പറയുന്നു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

Cerena Ann Johnson

'ജീവിതത്തിൽ മുന്നോട്ട് പോകുമ്പോൾ തന്നെ എന്റെ ബന്ധങ്ങളും സുഹൃത്തുക്കളെയുമെല്ലാം ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ബിഗ് ബോസിൽ നിന്നുള്ള സുഹൃത്തുക്കളിലും മൂന്ന്, നാല് പേർ ജീവിതകാലം മുഴുവൻ എന്റെ കൂടെ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. സാഗർ, നാദിറ, അമ്മു (റെനീഷ റഹ്മാൻ), ജുനൈസ് എന്നിവരൊക്കെയാണ് അത്. ഇപ്പോൾ എനിക്ക് ഇവരെ കൂടാതെ ബിഗ് ബോസിലെ മറ്റു പലരുമായും സൗഹൃദമുണ്ട്. അവരും അവരുടെ കുടുംബവുമായൊക്കെ എപ്പോഴും സംസാരിക്കാറുണ്ട്',

'എനിക്ക് എല്ലാവരെയും ഇഷ്ടമാണ് പക്ഷെ ഈ നാല് പേരോട് ഒരു പ്രത്യേക ഇഷ്ടമാണ്. പ്രത്യേകിച്ചും സാഗറിനോട്. അങ്ങോട്ടും ഇങ്ങോട്ടും നമ്മൾ നല്ല കണക്ടഡായിരുന്നു. സാഗറേട്ടൻ ഷോയിൽ നിന്നും പുറത്താകുമ്പോൾ എന്റെ ഒരു ഭാഗം പോയത് പോലെയാണ് എനിക്ക് തോന്നിയത്. അവിടെയൊരു ശൂന്യത തോന്നി', സെറീന പറഞ്ഞു. റെനീഷയും താനും തമ്മിൽ ഇപ്പോൾ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും ഞങ്ങൾ ഹാപ്പി ആണെങ്കിലും പലരും അതിനെ അങ്ങനെ അംഗീകരിക്കുന്നില്ലെന്നും സെറീന അഭിമുഖത്തിൽ പറഞ്ഞു.

Cerena Ann Johnson

വിവാഹം കഴിക്കുന്നതിനെ കുറിച്ചും സെറീന മനസുതുറന്നു. 'വിവാഹം എന്ന സിസ്റ്റം അംഗീകരിക്കുന്ന ഒരാളാണ് ഞാൻ, അതേസമയം ലിവ് ഇൻ റിലേഷൻ ഷിപ്പ് എന്ന സിസ്റ്റത്തോട് എതിരല്ല, അങ്ങനെ ചെയ്യുന്നവരെ ബഹുമാനിക്കുന്നു. പക്ഷെ പേഴ്സണലി എനിക്ക് ഇഷ്ടം വിവാഹമാണ്. എന്നാൽ ഞാൻ ഉടനെ വിവാഹം കഴിക്കാനൊന്നും പോകുന്നില്ല. അതിന് മുൻപ് കുറെ കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട്',

'ജീവിതം ഒന്ന് കരയ്ക്ക് എത്തിച്ചശേഷം മാത്രമേ വിവാഹം കഴിക്കുകയുള്ളു. കുടുംബത്തിന് ഒരു ബാധ്യത ആയി മാറരുത് എന്ന് എനിക്കുണ്ട്. കെട്ടുന്ന ആളെ ഡിപെൻഡ് ചെയ്ത് ജീവിക്കണമെന്ന് എനിക്കില്ല. രണ്ട് പേരുടെയും ജീവിതം നല്ല രീതിയിൽ മുൻപോട്ട് പോകുന്ന ഒരു സാഹചര്യം എനിക്കും ഉണ്ടാക്കണം. അതിന് ശേഷം മാത്രമേ ഞാൻ വിവാഹത്തെ കുറിച്ചൊക്കെ ചിന്തിക്കുകയുള്ളൂ', സെറീന ആൻ ജോൺസൺ വ്യക്തമാക്കി. ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സെറീന. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സെറീന പങ്കുവയ്ക്കാറുണ്ട്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X