വിവാഹം അറിയിച്ചില്ലല്ലോ എന്ന് ബന്ധുക്കള്‍, അടുപ്പമുള്ളവര്‍ക്ക് കാര്യം അറിയാം; വിശേഷം പങ്കുവച്ച് പൈങ്കിളി
ചക്കപ്പഴം പ്രേക്ഷകര്‍ക്ക് സുപരിചതിയാണ് പൈങ്കിളി എന്ന ശ്രുതി രജനീകാന്തിനെ. പൈങ്കിളിയെ കളിയാക്കി മറ്റുള്ളവര്‍ ഉറക്കം പൈങ്കിളി എന്നു വിളിക്കുമെങ്കിലും പ്രേക്ഷകരും പൈങ്കിളിയും പറയുന്നത് പൈങ്കിളി ശരിക്കും പറക്കും പൈങ്കിളിയാണെന്നാണ്. ചക്കപ്പഴത്തിലെ മടിയത്തിയായ പൈങ്കിളിയെ പ്രേക്ഷകര്‍ വളരെ പെട്ടെന്നു തന്നെ നെഞ്ചേറ്റുകയായിരുന്നു. ശ്രുതിയുടെ അഭിനയത്തിലെ സ്വാഭാവികയും കോമഡി ചെയ്യുന്നതിലെ ഒതുക്കുവുമെല്ലാണ് കഥാപാത്രത്തെ വളരെ പെട്ടെന്ന് തന്നെ ജനപ്രീയമാക്കി മാറ്റിയത്.
പഞ്ചാബി പെണ്‍കൊടിയായി അമൈറ; സുന്ദരം ഈ ചിത്രങ്ങള്‍
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ശ്രുതി. പരമ്പരയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങളും തന്റെ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രങ്ങളുമെല്ലാം ശ്രുതി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രുതി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകരെ ആകെ കണ്‍ഫ്യൂഷനാക്കിയിരിക്കുകയാണ്. വിവാഹ വേഷത്തിലുള്ള ചിത്രങ്ങളായിരുന്നു ആദ്യം ഞെട്ടിച്ചത്. പിന്നാലെ ഇന്ന് രാവിലെ ഗര്‍ഭിണിയായുള്ള ചിത്രങ്ങളും എത്തി.

സംഭവം വെറും ഫോട്ടോഷൂട്ട് അല്ലെന്നാണ് ശ്രുതി പറയുന്നത്. എന്നാല്‍ വിവാഹ ചിത്രങ്ങളല്ലെന്നും ശ്രുതി പറയുന്നു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രുതി മനസ് തുറന്നത്. ഒന്നു മാത്രം പറയാം, ആ വിവാഹത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് ഞാന്‍ ഇട്ട ചിത്രങ്ങള്‍. ഒരു സര്‍പ്രൈസ് ആയിരിക്കട്ടെ, ഇപ്പോള്‍ പറയാന്‍ സമയം ആയിട്ടില്ലെന്നാണ് താരം പറയുന്നത്. വിശദമായി വായിക്കാം.

ആരാധകര്‍ മാത്രമല്ല, വിവാഹം അറിയിച്ചില്ലല്ലോ എന്ന് പരാതി പറഞ്ഞു കൊണ്ട് അകന്ന ബന്ധുക്കള്‍ വരെ എത്തുന്നുണ്ടെന്നാണ് ശ്രുതി പറയുന്നത്. എന്നാല്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സത്യം അറിയാം. സമയം ആകുമ്പോള്‍ ഉറപ്പായും എന്താണ് സംഭവം എന്ന് താന്‍ പറയുമെന്നും താരം വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ എന്താണ് സംഭവം എന്നറിയാനായി ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് അര്‍ത്ഥം. എങ്കിലും ശ്രുതിയുടെ ചിത്രങ്ങള്‍ക്ക് ലവ് ഇടാന്‍ ആരാധകര്‍ മറക്കില്ലെന്നുറപ്പാണ്.

രാവിലെ ശ്രുതി പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സര്‍പ്രൈസ് എന്ന അടിക്കുറിപ്പോടെയായിരുന്നു നിറ വയറുമായി നില്‍ക്കുന്ന തന്റെ ചിത്രം താരം പങ്കുവച്ചത്. പൊടുന്നനെ തന്നെ ചിത്രം വൈറലായി മാറുകയായിരുന്നു. ഇതോടെ കമന്റുകളുമായി ധാരാളം പേര്‍ എത്തി. കമന്റിലൂടെ നാത്തൂന് മുട്ടന്‍ പണി കൊടുത്ത് ആശയുമെത്തി. രസകരമായിരുന്നു അശ്വതിയുടെ കമന്റ്. സംഭവം കൊള്ളാം, ഞാന്‍ കിടക്കാന്‍ നോക്കുമ്പോ തലയണ കണ്ടില്ലേല്‍ നീ മേടിക്കും എന്നായിരുന്നു അശ്വതിയുടെ കമന്റ്. നിരവധി പേരാണ് അശ്വതിയുടെ കമന്റിന് കൈയ്യടിച്ചു കൊണ്ട് എത്തിയിരിക്കുന്നത്.
Recommended Video

ബാലതാരമായിട്ടാണ് ശ്രുതി അഭിനയത്തിലേക്ക് എത്തുന്നത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയിച്ച ഉണ്ണിക്കുട്ടന്‍ ആയിരുന്നു ആദ്യത്തെ പരമ്പര. പിന്നീട് സീരിയലുകളില്‍ അഭിനയിക്കുകയും സിനിമകളില്‍ ബാലതാരങ്ങള്‍ക്ക് ഡബ്ബ് ചെയ്യുകയുമൊക്കെ ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചക്കപ്പഴത്തിലേക്ക് എത്താനുള്ള അവസരം ലഭിക്കുന്നത്. സിറ്റ്‌കോം ഒരുപാട് ഇഷ്ടമുളളത് കൊണ്ടാണ് പൈങ്കിൡയാകാന്‍ താന്‍ തയ്യാറായതെന്ന് നേരത്തെ ശ്രുതി പറഞ്ഞിരുന്നു.


Click it and Unblock the Notifications