ഈ സ്ത്രീജന്മങ്ങള്‍ എനിക്ക് അത്രയേറെ വിലപ്പെട്ടത്; ജീവിതത്തിലെ മൂന്ന് സന്തോഷങ്ങളെക്കുറിച്ച് അമല്‍രാജ് ദേവ്‌

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ പരമ്പരയാണ് ചക്കപ്പഴം. ഒരു കൂട്ടുകുടംബത്തിലെ രസകരമായ നിമിഷങ്ങളായിരുന്നു പരമ്പര അവതരിപ്പിച്ചത്. പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ട് മുന്നേറുകയാണ് ചക്കപ്പഴം ഇന്ന്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും ഇന്ന് മലയാളികളെ സംബന്ധിച്ച് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ സുപരിചിതരായി മാറിയിരിക്കുകയാണ്. ചക്കപ്പഴത്തിലൂടെ കയ്യടി നേടിയ നടനാണ് അമല്‍ രാജ്‌ദേവ്.

വര്‍ഷങ്ങളായി നാടകരംഗത്തുള്ള കലാകാരനാണ് അമല്‍ രാജ്‌ദേവ്. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എങ്കിലും ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി എന്ന പിശുക്കനായ അച്ഛന്‍ വേഷമാണ് അമലിനെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കുന്നത്. മക്കളുടെ കൂടെ മക്കളേക്കാള്‍ ചെറുപ്പമായി നടക്കുന്ന കുഞ്ഞുണ്ണിയുടെ തമാശകള്‍ പരമ്പരയുടെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുഞ്ഞുണ്ണിയുടെ തള്ളുകഥകള്‍ പോലും ആരാധകര്‍ക്ക് സുപരിചിതവും ഏറെ ഇഷ്ടവുമാണ്. ഇപ്പോഴിതാ അമല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ജനുവരി

ജനുവരിയില്‍ തനിക്ക് പ്രിയപ്പെട്ട മൂന്ന് സ്ത്രീകളുടെ പിറന്നാളുണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും പറഞ്ഞെത്തിയിരിക്കുകയാണ് അമല്‍രാജ് ദേവ്. ജീവിത പങ്കാളിയായ ദിവ്യ ലക്ഷ്മി, അമ്മ പത്മകുമാരി, ചക്കപ്പഴത്തില്‍ ഭാര്യയായി അഭിനയിക്കുന്ന സബീറ്റ ജോര്‍ജ് എന്നിവരെക്കുറിച്ചാണ് അമല്‍രാജ് ദേവ് കുറിച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്. വാക്കുകള്‍ക്കൊപ്പം മൂന്ന് പേരുടേയും കൂടെയുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

മൂന്ന് ജന്മദിനങ്ങള്‍

ജനുവരി, എന്റെ ജീവിതത്തിലെ മൂന്ന് സന്തോഷങ്ങള്‍. മൂന്ന് ജന്മദിനങ്ങള്‍. അതും അടുത്തടുത്തായി മൂന്ന് സ്ത്രീകളുടേത്. ഈ സ്ത്രീജന്മങ്ങള്‍ എനിക്ക് അത്രയേറെ വിലപ്പെട്ടതും എന്നെ കരുതലോടെ കാണുന്നവരുമാണ്. ജനുവരി 28 ന് എന്റെ അഭിനയ പങ്കാളിയായ ചക്കപ്പഴത്തിലെ ലളിത എന്ന സബീറ്റ ജോര്‍ജ്ജ്. വളരെ ബോള്‍ഡായ കാര്യങ്ങള്‍ വളരെ ഓപ്പണായി പറയുന്ന, കൃത്യതയുള്ള നല്ല ചങ്ങാതി. എന്നാണ് അമല്‍രാജ് പറയുന്നത്. ചക്കപ്പഴത്തില്‍ കുഞ്ഞുണ്ണിയും ഭാര്യ ലളിതയുമായാണ് ഇരുവരും എത്തുന്നത്. ഇരുവര്‍ക്കുമിടയിലെ കെമിസ്ട്രി പരമ്പരയുടെ ഹൈലൈറ്റുകളിലൊന്നാണ്. പരസ്പരം പാര പണിതും സ്‌നേഹിച്ചും കുഞ്ഞുണ്ണിയും ലളിതയും ആരാധകരുടെ പ്രിയങ്കരായി മാറിയിരിക്കുകയാണ്.

എന്റെ സാറാമ്മ

ജനുവരി 29 ന് ജീവിത പങ്കാളിയായ ദിവ്യാ ലക്ഷ്മി, ചില്ലറ കുട്ടി കുറുമ്പുകളും ഒത്തിരി സ്‌നേഹവുമുള്ള എന്റെ സാറാമ്മ (പ്രേമലേഖനം ). ജനുവരി 31 തങ്കം എന്ന പേരില്‍ അറിയപ്പെടുന്ന പത്മകുമാരി എന്ന എന്റെ അമ്മ !( ശരിക്കും അമ്മയുടെ പിറന്ന നാള്‍ ഫെബ്രു:6 നാണ് , 31 ജനിച്ച ദിവസമാണേ...) ജീവിതത്തിന്റെ ഗതിവിഗതികളെക്കുറിച്ച് വലിയ കണക്ക് കൂട്ടലുകളൊന്നുമറിയാത്ത ഒരു തനി നാടന്‍ നാട്ടിന്‍ പുറത്തുകാരിയാണന്നും താരം പറയുന്നു. സ്‌നേഹം മാത്രമറിയുന്ന പാവം. ഞാന്‍ സ്‌നേഹിക്കുന്നതിനേക്കാള്‍ എന്നെ സ്‌നേഹിക്കുന്ന, എന്റെ നന്മ ആഗഹിക്കുന്ന, സ്‌നേഹത്തോടെ ശാസിക്കുന്ന, കരുതലോടെ കാക്കുന്ന ജനുവരിയിലെ ഈ അമ്മമാര്‍ക്ക് -ഈ സന്തോഷങ്ങള്‍ക്ക് എല്ലാ ആയുരാരോഗ്യ സൗഭാഗ്യങ്ങളും എന്നെന്നുമുണ്ടാകട്ടെ എന്നാണ് താരം കുറിപ്പില്‍ പറഞ്ഞത്.

Recommended Video

മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam
ചക്കപ്പഴം

അമലിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായയി മാറിയിരിക്കുകയാണ്. നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചക്കപ്പഴത്തിലെ താരങ്ങളും പോസ്റ്റിന് പ്രതികരണവുമായി എത്തിയിട്ടുണ്ട്. അതേസമയം കയ്യടികളുമായി മുന്നേറുകയാണ് ചക്കപ്പഴം. സുമേഷിന്റെ ഭാര്യയായി സുപ്രിയ കൂടി കടന്ന് വന്നതോടെ പരമ്പരയില്‍ രസകരമായ രംഗങ്ങളാണ് അരങ്ങേറുന്നത്. നേരത്തെ പരമ്പരയില്‍ നിന്നും ഇടവേളയെടുത്ത ശ്രുതി രജനീകാന്തും കഴിഞ്ഞ ദിവസം മടങ്ങിയെത്തിയിരുന്നു. പഠനത്തിന് വേണ്ടിയായിരുന്നു ശ്രുതി പിന്മാറിയത്. എന്നാല്‍ താരം തിരിച്ചു വന്നതോടെ ആരാധകര്‍ സന്തോഷത്തിലാണ്.

അതേസമയം പരമ്പരയില്‍ നിന്നും അശ്വതി ശ്രീകാന്ത് വിട്ടു നില്‍ക്കുന്നതിന്റെ സങ്കടവും ആരാധകര്‍ക്കുണ്ട്. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനന സമയത്താണ് അശ്വതി പരമ്പരയില്‍ നിന്നും പിന്മാറുന്നത്. ഉടനെ തന്നെ താന്‍ മടങ്ങിയെത്തുമെന്ന് നേരത്തെ അശ്വതി അറിയിച്ചിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. പരമ്പരയിലെ അഭിനയത്തിന് അശ്വതിയെ തേടിയും റാഫിയെ തേടിയും സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം വരെ എത്തിയിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X