തട്ടമിട്ട് നടന്നില്ലെങ്കിൽ സ്വർഗ്ഗം കിട്ടില്ലെന്ന്! എന്നെ സ്വര്‍ഗ്ഗത്തിലെത്തിക്കാൻ എന്താ തിടുക്കം; മഹീന!

ചക്കപ്പഴം എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നടനാണ് റാഫി മുഹമ്മദ്. സോഷ്യല്‍ മീഡിയയിൽ ഉൾപ്പടെ താരമാണ് റാഫി. ടിക് ടോക് വീഡിയോകളിലൂടെയാണ് റാഫി ശ്രദ്ധ നേടുന്നത്. തുടർന്നായിരുന്നു ചക്കപ്പഴത്തിലേക്കുള്ള എൻട്രി. പരമ്പര ഹിറ്റായതോടെ റാഫിയും താരമായി. ഗംഭീര പ്രകടനത്തിലൂടെ സംസ്ഥാന ടെലിവിഷൻ അവാർഡ് അടക്കം സ്വന്തമാക്കി. തുടർന്ന് സിനിമകളിൽ നിന്നടക്കം നിരവധി അവസരങ്ങളാണ് റാഫിയെ തേടിയെത്തിയത്. ഇന്ന് മിനിസ്‌ക്രീനിലെ ഒപ്പം തന്നെ സിനിമയിലും സജീവമാണ് നടൻ.

ചക്കപ്പഴത്തിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു റാഫിയുടെ വിവാഹം. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട്, പ്രണയത്തിലായ മഹീനയാണ് റാഫിയുടെ ഭാര്യ. വിവാഹശേഷം തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് മഹീന എത്താറുണ്ട്. യൂട്യുബിലും ഇൻസ്റ്റാഗ്രാമിലുമൊക്കെയായി വളരെ സജീവമാണ് താരപത്നി. നിരവധി ആരാധകരുമുണ്ട് മഹീനയ്ക്ക്. ഇപ്പോഴിതാ മഹീന പങ്കുവെച്ച പുതിയൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. ക്യു ആന്റ് എ വീഡിയോയിലൂടെ ആരാധകരുടെ നിരന്തരമുള്ള ചില ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരപത്‌നി.

Rafi, Maheena

യൂട്യൂബ് വരുമാനവും മഹീനയുടെ പ്രായവും ആയിരുന്നു ആരാധകർക്ക് അറിയേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ. എന്നാൽ ഈ ചോദ്യങ്ങള്‍ക്ക് മഹീന കൃത്യമായ മറുപടി നൽകിയില്ല. പ്രായം ഇപ്പോള്‍ പറയില്ല, പിന്നീട് പറയുന്നതായിരിക്കും. പിന്നെ വരുമാനം, വലിയ രീതിയില്‍ ഒന്നും ഇതുവരെ കിട്ടിയിട്ടില്ല. സ്ഥിരമായി വീഡിയോ ഇടാത്തത് കൊണ്ടുതന്നെ യൂട്യൂബിൽ നിന്നും എല്ലാ മാസവും കൃത്യമായി ഒരു വരുമാനം വരാറില്ല. ചുരുക്കം ചില മാസങ്ങളില്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. അതും മുപ്പതിനായിരം വരെ ഒക്കെയേ പോയിട്ടുള്ളൂ എന്ന് മഹീന പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. 'തട്ടമിടാത്തതിനും, നെയില്‍ പോളിഷ് ഇടുന്നതിനുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ വന്നിട്ടുള്ളത്. സ്വര്‍ഗ്ഗം കിട്ടില്ല എന്ന കമന്റുകള്‍ കുറേ കാണാം. എന്നെ സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ നിങ്ങള്‍ക്കെന്താണ് തിടുക്കം. എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. അത് തുടരും.

Rafi, Maheena

പിന്നെ തട്ടം ഇടുന്നില്ലെന്ന് പറയുന്നവരോട്, തട്ടം ഇട്ടതുകൊണ്ട് മുസ്ലീമോ, തട്ടമിടാത്തത് കൊണ്ട് മുസ്ലീമാകാതിരിക്കുകയോ ചെയ്യില്ല. തട്ടമിട്ടിട്ട്, തട്ടത്തിന്റെ മറവില്‍ കുറേ ആളുകള്‍ കള്ളത്തരം കാണിക്കുന്നുണ്ട്. അങ്ങനെയൊന്നും ഞാന്‍ ചെയ്യുന്നില്ലല്ലോ. എന്റെ വിശ്വാസം ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല,' എന്നായിരുന്നു അത്തരം കമന്റുകൾ ഇടുന്നവർക്കുള്ള മഹീനയുടെ മറുപടി.

റാഫിയുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ചിലര്‍ ചോദിച്ചിരുന്നു. പ്രണയ വിവാഹമാണ്, സോഷ്യല്‍ മീഡിയയിലൂടെ കണ്ട് ഇഷ്ടപ്പെട്ടതാണ്, താനാണ് ആദ്യം പ്രണയം പ്രപ്പോസ് ചെയ്തത് എന്നൊക്കെയുള്ള കാര്യം മഹീന നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ചക്കപ്പഴം കണ്ടാണ് റാഫിയോട് ഇഷ്ടം തോന്നിയതെന്നും മഹീന മുൻപ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം. ചക്കപ്പഴം താരങ്ങൾ ഒന്നടങ്കം പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X