ഒന്നര വര്‍ഷത്തെ പ്രണയം, വിവാഹ തലേന്ന് മഹീനയ്ക്ക് റാഫിയുടെ സര്‍പ്രൈസ്; ആശംസയുമായി ചക്കപ്പഴം കുടുംബം

ടിക് ടോക്കിലൂടെ താരങ്ങളായി മാറിയ ഒരുപാട് പേരുണ്ട്. എന്നാല്‍ ടിക് ടോക്കിലൂടെ ജീവിതം തന്നെ മാറിപ്പോയ ഒരാളാണ് റാഫി. ചക്കപ്പഴത്തിലെ സുമേഷ് എന്ന കഥാപാത്രമായി ഇന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ റാഫി ടിക് ടോക്ക് വീഡിയോകളിലൂടെയായിരുന്നു ശ്രദ്ധ നേടുന്നത്. ചക്കപ്പഴം എന്ന ജനപ്രീയ പരമ്പരയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച് കയ്യിലെടുക്കുകയായിരുന്നു റാഫി. പിന്നാലെ തന്നെ റാഫിയെ തേടി സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും എത്തിയിരുന്നു. ഇന്നിതാ റാഫിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാമണ്.

റാഫിയുടെ വിവാഹമാണിന്ന്. താന്‍ പ്രണയത്തിലാണെന്ന് നേരത്തെ റാഫി അറിയിച്ചിരുന്നു. ടിക് ടോകിലൂടെയായി സജീവമായിരുന്നു മഹീനയും. സോഷ്യല്‍ മീഡിയയിലൂടെയായും മഹീന വിശേഷങ്ങള്‍ പങ്കിടാറുണ്ട്. വിവാഹ വിശേഷങ്ങള്‍ പങ്കിട്ടുള്ള ഇവരുടെ അഭിമുഖങ്ങളുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്. തലേ ദിവസം മഹീനയ്ക്ക് കിടിലന്‍ സര്‍പ്രൈസും നല്‍കിയിരുന്നു റാഫി. റാഫിയുടെ വിവാഹത്തില്‍ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. താരത്തിനും പങ്കാളിയ്ക്കും ആശംസകളുമായി എത്തുകയാണ് ആരാധകരും സീരിയില്‍ ലോകവും.

തലേദിവസം

റാഫിയുടെ കുടുംബാംഗങ്ങള്‍ തലേദിവസം മഹീനയുടെ വീട്ടിലെ മെഹന്തി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നുു. നവവധുവിനുള്ള വസ്ത്രവും ചെരിപ്പുമെല്ലാം നല്‍കാനായിരുന്നു താരത്തിന്റെ കുടുംബം വധുവിന്റെ വീട്ടിലെത്തിയത്.. റാഫിയുടെ സഹോദരിയായ ഫാത്തിമയായിരുന്നു നാത്തൂന് ഡ്രസും ചെരിപ്പുമടങ്ങിയ ബാഗ് കൈമാറിയത്. നാളെ മുതലൊരു നാത്തൂനെ കൂടെക്കിട്ടുന്ന സന്തോഷത്തിലാണ് താനെന്നും റാഫിയുടെ സഹോദരി ഫാത്തിമ പറയുന്നു. ഒന്നര വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് റാഫിയും മഹീനയും വിവാഹിതരാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ചിത്രങ്ങളും മറ്റും റാഫിയും മഹീനയും പങ്കുവെക്കാറുണ്ട്. വിവാഹത്തിനായി തങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുന്നവെന്നായിരുന്നു ഇന്നലെ ഇരുവരും പറഞ്ഞത്.

 ചക്കപ്പഴം

അതേസമയം റാഫിയുടെ വിവാഹത്തിന് ആരാധകര്‍ കാത്തിരിക്കുന്നത് ചക്കപ്പഴം താരങ്ങളെ കാണാന്‍ കൂടിയാണ്. ചക്കപ്പഴം കുടുംബത്തിലെ മിക്കവാറും പേരും എത്തുമെന്നാണ് പറഞ്ഞിട്ടുള്ളതെന്നുമായിരുന്നു റാഫി പറഞ്ഞത്. പരമ്പരയില്‍ റാഫിയുടെ ചേട്ടത്തിയായി എത്തുന്ന അശ്വതി ശ്രീകാന്തും മകളും വിവാഹത്തിന് എത്തിയിരുന്നു. ഇതിനിടെ ചക്കപ്പഴത്തി്‌ലെ താരങ്ങള്‍ റാഫിയ്ക്കും മഹീനയ്ക്കും ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മകന്റെ കെട്ട് നാളെയാണ്. ഒറിജിനല്‍ കെട്ട്. മകനെന്നു പറഞ്ഞാല്‍ മകനെപ്പോലെ ഞാന്‍ സ്‌നേഹിക്കുന്ന, ഒരച്ഛനെപ്പോലെ എന്നെ സ്‌നേഹിക്കുന്ന ചക്കപ്പഴത്തിലെ സുമേഷ് കുഞ്ഞുണ്ണിയായ മുഹമ്മദ് റാഫി എന്ന റാഫി മുത്തിന്റെ. മഹീന എന്ന മഹിമോളാണ് ഇനി റാഫീന്റെ സ്‌നേഹ നായിക. നിങ്ങടെല്ലാരുടേയും സ്‌നേഹവും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും എന്നും ഈ രണ്ട് മക്കള്‍ക്കുമുണ്ടാകണം. കോവിഡ് പശ്ചാത്തലത്തില്‍ എല്ലാര്‍ക്കും പങ്കെടുക്കാന്‍ സാധിക്കില്ലെങ്കിലും മനസ്സിലെപ്പോഴും കരുതലും കരുണയും ഈ കുഞ്ഞുങ്ങളോടുണ്ടാകണേയെന്നായിരുന്ന് എന്ന് അമല്‍ദേവ് രാജ് കുറിച്ചിരുന്നു. ചക്കപ്പഴത്തില്‍ റാഫിയുടെ അച്ഛനായി എത്തുന്നത് അമല്‍ ആണ്.

Recommended Video

Ashwathy Sreekumar At Rafi's Wedding | Chakkapazha Rafi Marriage | Filmibeat Malayalam
ആശംസകളുമായി

പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ച് റാഫിയും മഹീനയും എത്തിയിരുന്നു. അച്ഛായെന്നായിരുന്നു മഹീന മറുപടിയായി കുറിച്ചത്. ചക്കപ്പഴം കുടുംബാംഗങ്ങളുമായും അടുത്ത സൗഹൃദമുണ്ട് മഹീനയ്ക്ക്. ഇന്‍സ്റ്റഗ്രാമിലൂടെയായി സംവദിക്കുന്നതിനിടയില്‍ ചക്കപ്പഴത്തിലെ വിശേഷങ്ങളെക്കുറിച്ചും മഹീന വാചാലയാവാറുണ്ട്. അതേസമയം ഓണ്‍ സ്‌ക്രീനിലും റാഫിയുടെ വിവാഹം ഈയ്യടുത്തായിരുന്നു നടന്നത്. നാളുകളായി ആളുകള്‍ കാത്തിരുന്നതായിരുന്നു സുമേഷിന്റെ സുപ്രിയയെ കാണാനായി. സുമേഷും സുപ്രിയയും വിവാഹിതരായതോടെ ചക്കപ്പഴം വേറെ ലെവല്‍ ആയി മാറിയിരിക്കുകയാണ്. ഇരുവരുടേയും കെമിസ്ട്രിയും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. റാഫിയ്ക്കും മഹീനയ്ക്കും ആശംസകളുമായി എത്തുകയാണ് ആരാധകര്‍ ഇപ്പോള്‍.


ഞങ്ങള്‍ക്ക് പറയാനുള്ളത്: ആരാധകരുടെ പ്രിയപ്പെട്ട താരത്തിനും ജീവിത പങ്കാളിയായ മഹീനയ്ക്കും വിവാഹ ജീവിതത്തില്‍ എല്ലാവിധ സന്തോഷവും ആശംസിക്കുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X