പേടിച്ചാണ് ഞങ്ങള്‍ ഓരോ തവണയും കണ്ടത്, പ്രത്യേകിച്ചും എന്റെ വീട്ടുകാരെ; ഓര്‍മ്മകള്‍ പങ്കുവച്ച് മഹീന

ജനപ്രീയ പരിപാടിയാണ് ചക്കപ്പഴം. ഒരു കൂട്ടുകുടംബത്തിലെ സ്‌നേഹവും പിണക്കവും തമാശകളുമൊക്കെയാണ് ചക്കപ്പഴത്തിലെ വിശേഷം. പ്രേക്ഷകര്‍ക്ക് അത്ര പരിചിതമല്ലാത്ത മുഖങ്ങളും പുതുമുഖങ്ങളുമൊക്കെയായിട്ടായിരുന്നു ചക്കപ്പഴം പരമ്പര തുടങ്ങിയത്. എന്നാല്‍ അധികം വൈകാതെ തന്നെ മലയാളത്തിലെ ഏറ്റവും ജനപ്രീയ ഹാസ്യ പരമ്പരകളിലൊന്നായി മാറുകയായിരുന്നു.

അശ്വതിയുടെ ആശയും ശ്രീകുമാറിന്റെ ഉത്തമനും കുഞ്ഞുണ്ണിയും ലളിതാമ്മയും പൈങ്കിൡയുമെല്ലാം ഇന്ന് പ്രേക്ഷകര്‍ക്ക് തങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെ പ്രിയപ്പെട്ടവരാണ്. ഇടയ്ക്ക് പരമ്പരയില്‍ നിന്നും പലരും പിന്മാറുകയുണ്ടായി. എന്നാല്‍ പ്രേക്ഷകരുടെ സ്‌നേഹം അവരെ തിരികെ എത്തിക്കുകയായിരുന്നു. ഇപ്പോള്‍ പഴയ ടീമുമായി മുന്നേറുകയാണ് ചക്കപ്പഴം.

ചക്കപ്പഴം

അതേസമയം ചക്കപ്പഴത്തിലൂടെ താരമായി മാറാനും പലര്‍ക്കും സാധിച്ചു. അതിലൊരാളാണ് റാഫി. ആ പേരിനേക്കാള്‍ മലയാളികള്‍ക്ക് അറിയുന്നത് ചക്കപ്പഴത്തിലെ സുമേഷ് എന്നായിരിക്കും. സുമയെന്നും തുരുമ്പ് സുമയെന്നുമൊക്കെ വിളിക്കുന്ന വീട്ടിലെ ഇളയ മകനായി എത്തിയാണ് റാഫി കയ്യടി നേടുന്നത്. നേരത്തെ ടിക് ടോക് വീഡിയോകളിലൂടെയാണ് റാഫി ശ്രദ്ധ നേടുന്നത്. പിന്നീട് ടിക് ടോക് ബാന്‍ ചെയ്യുകയുണ്ടായി. തുടര്‍ന്നാണ് താരത്തെ തേടി ചക്കപ്പഴമെത്തുന്നത്. പിന്നീട് റാഫിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ടെലിവിഷന്‍ പുരസ്‌കാരം

ഇന്ന് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അടക്കം നേടിയ താരമാണ് റാഫി. സോഷ്യല്‍ മീഡിയയിലും താരമാണ് റാഫി. തന്റെ കൂട്ടുകാര്‍ക്കൊപ്പമുളള വീഡിയോകളുമായി സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കാറുണ്ട് റാഫി. താരത്തെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് റാഫിയുടെ ഭാര്യ മഹീനയും. റാഫിയെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു മഹീനയും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ സോഷ്യല്‍ മീഡിയയും ആരാധകരും ആഘോഷമാക്കിയിരുന്നു.

പ്രണയകാലം

റാഫിയുടേയും മഹീനയുടേയും വിവാഹത്തിന് ചക്കപ്പഴം താരങ്ങളൊക്കെ എത്തുകയും ഡാന്‍സ് കളിച്ചും മറ്റും കളറാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയകാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് മഹീന പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തങ്ങളുടെ പ്രണയകാലം മുതല്‍ വിവാഹം വരെയുള്ള സമയത്തെ ചിത്രങ്ങളാണ് മഹീന പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്കെപ്പം താരപത്‌നി പങ്കുവച്ച കുറിപ്പും ശ്രദ്ദ നേടുകയാണ്.

ആദ്യത്തെ കണ്ടുമുട്ടല്‍

ഞങ്ങളുടെ പ്രണയത്തിന്റെ തുടക്കമാണ് ആദ്യ കൂടി കാഴ്ച. ഓരോ തവണ കാണുമ്പോഴും പേടിച്ചു പേടിച്ചാണ് ഞങ്ങള്‍ കണ്ടിരുന്നത് ആരേലും കാണുമോ എന്നൊക്കെ. പ്രത്യേകിച്ച് എന്റെ വീട്ടില്‍ (ആറ് ചിത്രങ്ങള്‍ വരെ) അത് കഴിഞ്ഞു ഞങ്ങള്‍ കണ്ടതൊക്കെ സന്തോഷത്തോടെ വീട്ടുകാരുടെ സമ്മതത്തോടെ കണ്ടു. ആദ്യ ചിത്രം ഞാന്‍ ഒരുപാട് പേടിച്ച ദിവസമാണ് അതോടൊപ്പം സന്തോഷവും ആദ്യത്തെ കണ്ടുമുട്ടല്‍. അവസാനത്തേത് ഞങളുടെ സ്വപ്ന ദിവസവും. സ്വപ്നം സാക്ഷാത്കരിച്ച ദിവസം. ഓരോ കൂടി കാഴ്ചയിലും ഞങ്ങളുടെ ഇഷ്ടം കൂടി കൂടി വന്നു. ഇന്നത് ഞങ്ങളുടെ ജീവിതമായി മാറിയെന്നാണ് മഹീന പറയുന്നത്.

പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. താരങ്ങളും പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. ചക്കപ്പഴത്തിലെ താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.

More from Filmibeat

Read more about: rafi റാഫി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X