റാഫിയ്ക്ക് ഇരട്ടിമധുരം; പിറന്നാള്‍ ദിനം തന്നെ വിവാഹ നിശ്ചയവും; ആശംസകളുമായി താരങ്ങള്‍

ചക്കപ്പഴം പരമ്പരയുടെ ജീവാത്മാവാണ് സുമേഷ് എന്ന റാഫി. സുമേഷായെത്തി ചിരി പടര്‍ത്തുന്ന റാഫി ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ താരമാണ്. പിന്നീട് പരമ്പരയിലേക്ക് എത്തുകയും താരമായി മാറുകയുമായിരുന്നു. ഇപ്പോഴിതാ റാഫിയുടെ ജീവിതത്തിലൊരു സന്തോഷ നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ്.

ജൂലൈ നാല് റാഫിയുടെ പിറന്നാല്‍ ദിനമാണ്. ഈ ദിവസം തന്നെ റാഫിയുടെ ജീവിതത്തില്‍ മറ്റൊരു സന്തോഷം കൂടി നടക്കുകയാണ്. റാഫിയുടെ വിവാഹ നിശ്ചയം. റാഫിയുടെ വിവാഹ വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നുവെങ്കിലും എന്‍ഗേജ്‌മെന്റ് നാലാം തിയ്യതി തന്നെ നടക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇതോടെ താരത്തിന് ആശംസകളുമായി താരങ്ങളും ആരാധകരുമെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.

Chakkapazham

ടിക് ടോക് വീഡിയോകളിലൂടെ പരിചിതയായ മഹീനയാണ് റാഫിയുടെ വധു. നേരത്തെ റാഫിയോടൊപ്പമുള്ള ചിത്രങ്ങളും വിവാഹ വിശേഷങ്ങളുമെല്ലാം മഹീന തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ റാഫിയ്ക്ക് ആശംസയുമായി ചക്കപ്പഴം താരങ്ങളുമെത്തിയിരിക്കുകയാണ്. ചക്കപ്പഴത്തില്‍ റാഫി അവതരിപ്പിക്കുന്ന സുമേഷിന്റെ അച്ഛനായി എത്തുന്ന അമല്‍രാജ് ദേവ് ആശംസ നേര്‍ന്നു കൊണ്ട് എത്തിയിട്ടുണ്ട്.

നിഷ്‌കളങ്കതയും വറ്റാത്ത സ്‌നേഹവുമായി നന്മയുള്ള ചെറുപ്പക്കാരാ, ചക്കപ്പഴത്തില്‍ എന്റെ ഇളയമകനായി തിളങ്ങുന്ന പ്രിയപ്പെട്ട റാഫി, ഹൃദയം ചേര്‍ന്ന് ഒരായിരം പിറന്നാള്‍ ആശംസകള്‍. ഒപ്പം നിന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തിനും എന്നായിരുന്നു അദ്ദേഹം കുറിച്ചത്. പിന്നാലെ അമ്മയായി അഭിനയിക്കുന്ന സബിറ്റയും ആശംസയുമായി എത്തി.

വീണിതല്ലോ കിടക്കുന്നു! വെറൈറ്റി ഫോട്ടോഷൂട്ടുമായി കാജല്‍ അഗര്‍വാള്‍

Recommended Video

മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam

അമ്മേടെ സുമേഷ് മോന് ഒരായിരം ജന്മദിനാശംസകള്‍. ഓണ്‍സ്‌ക്രീനിലെ എന്റെ ഇളയമകന് പിറന്നാളാശംസകള്‍. ഓഫ്സ്‌ക്രീനിലെ എന്റെ പ്രിയപ്പെട്ട മനുഷ്യരില്‍ ഒരാളാണ് റാഫിയെന്നാണ് അമ്മ പറയുന്നത്. ഞാന്‍ നിങ്ങളെ നോക്കുമ്പോള്‍, വളരെയധികം കഴിവുള്ള ഒരു പ്രഗത്ഭനായ ചെറുപ്പക്കാരനെ ഞാന്‍ കാണുന്നു, നിങ്ങളുടെ ആഗ്രഹങ്ങളും പ്രാര്‍ത്ഥനയും എല്ലാ ലക്ഷ്യങ്ങളും അഭിനിവേശത്തോടെ നേടാന്‍ നിങ്ങള്‍ക്കാകും എന്നായിരുന്നു സബിറ്റ കുറിച്ചത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X