സിനിമയില്‍ നിന്നും ദുരനുഭവമുണ്ടായെന്ന് സബീറ്റ; വെറുതെ പണിയെടുക്കാനാകില്ല, എന്റെ സമയത്തിന് വിലയുണ്ട്!

പ്രതിഫലം ഇല്ലാതെ അഭിനയിക്കാന്‍ പറഞ്ഞതിനെകുറിച്ചാണ് താരം മനസ് തുറന്നിരിക്കുന്നത്

ചക്കപ്പഴം എന്ന പരമ്പരയിലൂടെ താരമായ നടിയാണ് സബീറ്റ ജോര്‍ജ്. ഇപ്പോള്‍ പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സബീറ്റ ജോര്‍ജ്. അതേസമയം ഇപ്പോഴിതാ സിനിമയില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറയുകയാണ് സബീറ്റ. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സബീറ്റ മനസ് തുറന്നത്. പ്രതിഫലം ഇല്ലാതെ അഭിനയിക്കാന്‍ പറഞ്ഞതിനെകുറിച്ചാണ് താരം മനസ് തുറന്നിരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഒരു മാസം കഴിഞ്ഞ് പ്രൊഡക്ഷനില്‍ നിന്നും വിളിക്കുമെന്ന് പറഞ്ഞു. അങ്ങനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മൂന്ന് സീനാണെങ്കില്‍ മൂന്ന് സീന്‍ നന്നായി ചെയ്താല്‍ മതിയല്ലോ. വിളിക്കും എന്ന് പറഞ്ഞതിന്റെ തലേദിവസം എനിക്ക് വാട്‌സ്ആപ്പിലൊരു മെസേജ് കിട്ടി. എറണാകുളത്താണ് ഷൂട്ട് അഞ്ച് ദിവസത്തെ ഷൂട്ടുണ്ട് എന്നൊക്കെ പറഞ്ഞു കൊണ്ട്. ഏറ്റവും അടിയിലായി, ഞങ്ങള്‍ക്ക് ഇങ്ങോട്ട് സാമ്പത്തികമായി ഒന്നും വേണ്ട അങ്ങോട്ടും ഒന്നും പ്രതീക്ഷകരുതെന്ന്. അതായാത് ഞാനത് സൗജന്യമായി ചെയ്യണമെന്ന്.

Sabitta George

നിങ്ങള്‍ എനിക്ക് 1000 രൂപ തരാം 500 രൂപ തരാം. പക്ഷെ എന്റെ സമയത്തിന് ഒരു വിലയുമില്ല എന്ന് പറയരുത്. ഫ്രീയായിട്ട് ചെയ്യുന്നവരുണ്ടാകും. പക്ഷെ ഞാന്‍ അങ്ങനെയല്ല. എനിക്ക് നൂറ് സിനിമകള്‍ വരിവരിയായി നില്‍ക്കുകയൊന്നുമല്ല, എങ്കിലും. ഞാന്‍ അവിടെ വന്ന്, നിങ്ങള്‍ക്ക് വേണ്ടി ഒരു സേവനം ചെയ്യുകയാണ്. എനിക്കും നേട്ടമുണ്ട്. നിങ്ങള്‍ക്കും നേട്ടമുണ്ട്. പക്ഷെ അതിന് ഒരു മൂല്യവുമില്ല എന്ന് പറയരുത്.

എന്റെ സമയം വിലപ്പെട്ടതാണെന്ന് ഞാന്‍ പറഞ്ഞു. ചിലപ്പോള്‍ ഞാന്‍ ആ സമയത്ത് നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ കണ്ട് ചുമ്മാ കിടക്കുകയായിരിക്കും. പക്ഷെ ജോലിയ്ക്ക് വിളിക്കുമ്പോള്‍ എനിക്ക് പ്രതിഫലം തരണം. അതില്‍ നമുക്ക് നെഗോഷിയേറ്റ് ചെയ്യാം. ഒന്നും തരില്ല എന്ന് മാത്രം പറയരുത്. ഞാന്‍ വേറെ ജോലിയൊന്നും ചെയ്യുന്നില്ല. നഴ്‌സ് ജോലിയൊന്നും ഇപ്പോള്‍ ചെയ്യുന്നില്ല. ഇതാണ് എന്റെ ജോലി. അവര്‍ ഞെട്ടിയിട്ടുണ്ടാകും. പക്ഷെ ഞാന്‍ വളരെ മാന്യമായിട്ട് തന്നെ വരില്ലെന്ന് പറഞ്ഞു.

പക്ഷെ എന്നിട്ടും അവര്‍ മനസ് മാറിയാലോ എന്ന് കരുതി ബ്രോഷറുകളൊക്കെ അയച്ചു. ഞാന്‍ വീണ്ടും മാന്യമായി പറഞ്ഞു, മോനേ ചേച്ചി ഇതിന്റെ ഭാഗമല്ലാത്തതിനാല്‍ ദയവ് ചെയ്ത് ഒന്നും എനിക്ക് അയക്കേണ്ട എന്നാണ് സബീറ്റ പറയുന്നത്. പിന്നാലെ ചക്കപ്പഴത്തില്‍ നിന്നും പി്ന്മാറിയതിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. അതേക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ താന്‍ പൊളിറ്റിക്കലി കറക്ടായി തന്നെ ഡീല്‍ ചെയ്തിട്ടുണ്ടെന്നാണ് സബീറ്റ പറയുന്നത്.

എനിക്കത് വര്‍ക്കൗട്ടാകില്ലെന്ന് പറഞ്ഞിട്ടുണ്ട്. പലകാരണങ്ങളുണ്ട്. വര്‍ക്കൗട്ട് ആകുന്നില്ലെന്ന് പറഞ്ഞാല്‍, എന്റെ സമയവും സാന്നിധ്യവും കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്ന പെര്‍ഫോമന്‍സ് കൊടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഞാന്‍ അവിടെ നിന്നിട്ട് കാര്യമില്ലെന്നാണ് താരം പറയുന്നത്. ചക്കപ്പഴത്തില്‍ മാത്രമല്ല, ആളുകളെ വേര്‍തിരിച്ച് കാണുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും താരം പറയുന്നു. അത് അപമാനിക്കലാണെന്നും താരം പറയുന്നു. കൃത്യനിഷ്ടത തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും താരം പറയുന്നു. താനെന്ന വ്യക്തിയ്ക്കും തന്റെ സമയത്തിനും വിലയുണ്ടെന്നും സബീറ്റ പറയുന്നു.

ചക്കപ്പഴത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ തനിക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകളെക്കുറിച്ചും സബീറ്റ സംസാരിക്കുന്നുണ്ട്. '47ാം വയസ്സിലാണ് ചക്കപ്പഴം പരമ്പരയില്‍ ജോയിന്‍ ചെയ്യുന്നത്. ഒരുപാട് പേര്‍ എന്നെ ചീത്ത വിളിച്ചു. ബന്ധുക്കളുള്‍പ്പെടെ. പെണ്‍കൊച്ചിന് 14 വയസ്സാണ്. അതിനെ അവിടെ ഇട്ടേച്ച് ആക്ടിംഗെന്ന് പറഞ്ഞ് നാട്ടില്‍ വരാന്‍ വല്ല കാര്യവുമുണ്ടോ, അവിടെ ഡോളര്‍ കണ്‍വെര്‍ട്ട് ചെയ്യുമ്പോള്‍ ഇത്ര സാലറി.ഇവള്‍ക്ക് ഭ്രാന്താ, ഈ പ്രായത്തില്‍ എന്നൊക്കെ ചോദിച്ചിട്ടുണ്ടെന്നാണ് സബീറ്റ പറയുന്നത്.

Sabitta George

എല്ലാവരുടെയും അഭിപ്രായം കേട്ടാലും തീരുമാനമെടുക്കുന്നത് ഞാനാണ്. അങ്ങനെയുള്ള സെറ്റപ്പിലാണ് ഞാന്‍ ജീവിക്കുന്നത്. ഭര്‍ത്താവിന്റെ മാതാപിതാക്കളോടൊക്കെ ചോദിക്കേണ്ട സാഹചര്യമായിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിയേനെ എന്നും താരം പറയുന്നു.

'മോളെ മിസ് ചെയ്യുന്നുണ്ട്. ചില സമയത്ത് മകളുടെ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്. മോളുടെ ഗ്രേഡുകള്‍ എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നില്ല. മോളുടെ ടീച്ചറുമായി ഞാന്‍ സംസാരിച്ചിരുന്നു. ഗ്രേഡിനേക്കാള്‍ കളിക്കുമ്പോള്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയാല്‍ ആദ്യം ഓടുന്നത് സാഷയാണ്' 'സാഷ പോയി മരുന്ന് കൊണ്ട് വരും. അല്ലെങ്കില്‍ ഒരു പരിഹാരം കാണും. അവിടെ പകച്ച് നില്‍പ്പില്ല. ഞാനും അവളുടെ കൂടെയായിരുന്ന വയ്യാത്ത മോനെ നോക്കിയത്. ഡിസിഷന്‍ മേക്കിംഗ് അവള്‍ കണ്ടുവെന്നും താരം പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X