For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂല്യങ്ങൾ ആർക്കും അടിയറവു വയ്ക്കാതെ ജീവിക്കാൻ പറ്റട്ടെയെന്ന് സബീറ്റ; വീണ്ടും കാണുമെന്ന് ഉറപ്പ് നൽകി താരം

  |

  അടുത്ത കാലത്ത് മിനിസ്‌ക്രീനിൽ പുതുമ കൊണ്ടുവന്ന പരമ്പരകളിൽ ഒന്നാണ് ചക്കപ്പഴം. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരമ്പരയായ ചക്കപ്പഴം ഇതിനോടകം കുടുംബപ്രേക്ഷകരുടെ പ്രീതി നേടിയെടുത്തതാണ്. ചില പുതുമുഖങ്ങളും ടെലിവിഷൻ പരമ്പരകളിലൂടെ തന്നെ പ്രേക്ഷകർക്ക് സുപരിചിതരായ ചില താരങ്ങളുമാണ്‌ ചക്കപ്പഴത്തിൽ അഭിനയിക്കുന്നത്. ഇതിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയപെട്ടവരായി മാറിയിട്ടുണ്ട്.

  അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവും ഒക്കെയായി ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പരമ്പര പറയുന്നത്. ആ കുടുംബത്തിലെ ഓരോ കൊച്ചു വിശേഷങ്ങളും വഴക്കുകളും ഒക്കെയാണ് നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നത്. കോവിഡിന് ശേഷമാണ് ചക്കപ്പഴം സംപ്രേഷണം ചെയ്യാൻ തുടങ്ങിയത്.

  Also Read: 'എന്റെ ഭർത്താവിന്റെ കൂടെയാണ് ഇപ്പോൾ മകൾ താമസിക്കുന്നത്, ഈ പണി നിന്നാൽ ഞാൻ പട്ടിണിയാവില്ല'; സബീറ്റ ജോർജ്

  മിനിസ്‌ക്രീനിൽ അവതാരകയായി തിളങ്ങിയ അശ്വതി ശ്രീകാന്ത് ആണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന്. ചക്കപ്പഴത്തിൽ ആശ എന്ന കഥാപാത്രമായാണ് അശ്വതി ശ്രീകാന്ത് എത്തുന്നത്. ആശയുടെ ഭർത്താവ് ഉത്തമനായി എത്തുന്നത് നിരവധി പരമ്പരകളിലൂടെ ശ്രദ്ധനേടിയ എസ്പി ശ്രീകുമാറാണ്. ഉത്തമന്റെ അമ്മ ലളിതയായി അഭിനയിച്ചിരുന്നത് സബീറ്റ ജോർജ് ആണ്.

  എന്നാൽ കഴിഞ്ഞ ദിവസം ചക്കപ്പഴത്തിലെ ഏറ്റവും പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ലളിതയെ അവതരിപ്പിക്കുന്ന സബിറ്റ ജോർജ് പരമ്പരയിൽ നിന്നും പിന്മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ സബീറ്റ തന്നെയാണ് പിന്മാറിയ വിവരം ആരാധകരെ അറിയിച്ചത്.

  'തന്ന സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദിയുണ്ട്. ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല. അതിന്റെ കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല. ചില സമയത്ത് നിശബ്ദതയാണ് ഏറ്റവും ശക്തം. തുടർന്നും എവിടെയെങ്കിലുമൊക്കെ വെച്ച് നമ്മൾ കണ്ടുമുട്ടുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യട്ടെ. ചേർത്ത് നിർത്തുക. കഴിയുവോളം' എന്നായിരുന്നു സബീറ്റയുടെ കുറിപ്പ്.

  മുമ്പൊരിക്കൽ ഇതുപോലെ ചില കാരണങ്ങളാൽ സബിറ്റ ചക്കപ്പഴത്തിൽ നിന്നും പിന്മാറിയിരുന്നു. പിന്നീട് വളരെ നാളുകൾക്ക് ശേഷം തിരികെ എത്തുകയായിരുന്നു. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് തോന്നിപ്പിക്കും വിധമാണ് നടിയുടെ ഇപ്പോഴത്തെ പിന്മാറ്റം. അതേസമയം, നിരവധി ആരാധകർ സബീറ്റയുടെ പിന്മാറ്റത്തിലുള്ള വിഷമം കമന്റുകളിലൂടെ പങ്കുവച്ചിരുന്നു.

  Also Read: പച്ച സാരിയാണ് ഉടുത്തിരിക്കുന്നത്, അതിന്റെ പേരില്‍ വല്ലതും കേള്‍ക്കേണ്ടി വരുമോ? വിമര്‍ശനങ്ങളിൽ നടി സീമ ജി നായർ

  ഇപ്പോഴിതാ, നടിയുടെ ഏറ്റവും പുതിയ പോസ്റ്റും അതിൽ ഒരു ആരാധികയുടെ കമന്റും അതിന് സബീറ്റ നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. 'നമ്മൾ വിശ്വസിക്കുകയും കാത്തുപരിപാലിക്കുകയും ചെയ്യുന്ന ചില മൂല്യങ്ങൾ ആർക്കും അടിയറവു വയ്ക്കാതെ ജീവിക്കാൻ പറ്റട്ടെ നമ്മൾക്കോരോരുത്തർക്കും. എപ്പോഴും നമ്മളുടെ തല ഉയർത്തി മുന്നോട്ട് പോവുക എന്നാണ്,' സബീറ്റ ഒരു വീഡിയോ പങ്കുവച്ച് കുറിച്ചത്.

  അതിന് ഒരു ആരാധികയുടെ കമന്റ് ഇപ്രകാരമായിരുന്നു. 'എനിക്ക് നിങ്ങളുടെ അഭിനയം ഇഷ്ടമാണ് മാഡം.... നിങ്ങൾ സ്വാഭാവികമായാണ് അഭിനയിക്കുന്നത്. നിങ്ങൾ ആരാണെന്ന് നിങ്ങളോട് പറയുന്നവരെ അവർ ആരാണെന്ന് ഓർമിപ്പിക്കേണ്ടതുണ്ട്. ചക്കപ്പഴത്തിൽ നിങ്ങളുടെ സാന്നിധ്യം ഞാൻ മിസ് ചെയ്യും. എന്നാൽ സിനിമകളിലോ വെബ് സീരീസുകളിലോ നിങ്ങളെ ഇനിയും എനിക്ക് കാണാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,'

  'മറ്റു വ്യത്യസ്ത സ്‌ക്രീനുകളിൽ നിങ്ങൾ തീർച്ചയായും എന്നെ കാണും. ഉറപ്പു നൽകുന്നു. ദൈവം നിന്നെയും അനുഗ്രഹിക്കട്ടെ,' എന്നായിരുന്നു സബീറ്റയുടെ മറുപടി. നിങ്ങളെ കാണാൻ ആഗ്രഹമുണ്ടെന്നും ആരാധിക കമന്റ് ചെയ്തിട്ടുണ്ട്. മറ്റു നിരവധി കമന്റുകളും പോസ്റ്റിന് വരുന്നുണ്ട്.

  Read more about: serial actress
  English summary
  Chakkapazham Fame Sabitta George Shared A New Cryptic Post And Replies She Will Seen In Different Screens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X