For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ കവിളില്‍ ഇപ്പോഴും അച്ഛന്റെ അവസാന നിശ്വാസമുണ്ട്; അവസാനമായി ചുംബിച്ചിട്ട് ഏഴ് ദിവസം...

  |

  ജനപ്രീയ പരമ്പരയാണ് ചക്കപ്പഴം. ഒരു കൂട്ടുകുടുംബത്തിലെ തമാശകളാണ് പരമ്പര അവതരിപ്പിക്കുന്നത്. പരസ്പരം സ്‌നേഹിച്ചും കലഹിച്ചുമെല്ലാം പ്രേക്ഷകരെ ചിരിപ്പിക്കുകയാണ് ചക്കപ്പഴം. മലയാളികള്‍ക്ക് ഒരുപാട് പുതിയ താരങ്ങളേയും ചക്കപ്പഴം സമ്മാനിച്ചിട്ടുണ്ട്. പരമ്പരയില്‍ അഭിനയിക്കുന്നവരില്‍ മിക്കവരും പുതുമുഖങ്ങളാണ്. അതുകൊണ്ട്് തന്നെ പരമ്പരയിലെ ഓരോ അഭിനേതാക്കളും താരങ്ങള്‍ എന്നതിലുപരിയായി മലയാളികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ്.

  ബിഗ് ബോസ് എന്ന് തുടങ്ങും, മത്സരാര്‍ഥികള്‍ ആരൊക്കെയാണ്? തൊണ്ണൂറ് ശതമാനം സാധ്യതയുള്ളത് ഇവരാണ്

  ചക്കപ്പഴം കുടുംബത്തിലെ ലളിതാമ്മയായി എത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് സബീറ്റ ജോര്‍ജ്. സ്വാഭാവികമായ അഭിനയം കൊണ്ട് ആരാധകരുടേയും ലളിതാമ്മയായി മാറുകയായിരുന്നു സബീറ്റ. അഭിനയത്തിന് പുറമെ പാട്ട് പാടിയും ലളിതാമ്മ കയ്യടി നേടാറുണ്ട്. ഓണ്‍ സ്‌ക്രീനില്‍ എല്ലാവരേയും ചിരിപ്പിക്കുമ്പോഴും ഓഫ് സ്‌ക്രീനില്‍ വലിയൊരു സങ്കടത്തിലൂടെ കടന്നു പോവുകയാണ് സബീറ്റ ജോര്‍ജ്. കഴിഞ്ഞ ആഴ്ചയായിരുന്നു സബീറ്റയുടെ അച്ഛന്‍ മരണപ്പെട്ടത്.

  ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു തന്റെ അച്ഛന്‍ മരണപ്പെട്ട വിവരം ആരാധകരെ അറിയിച്ചത്. പിന്നാലെ ഹൃദയം തൊടുന്ന കുറിപ്പുകളും അച്ഛനെക്കുറിച്ച് സബീറ്റ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അച്ഛന്റെ കല്ലറയ്ക്ക് മുന്നില്‍ നിക്കുന്ന തന്റെ ചിത്രം പങ്കുവച്ചു കൊണ്ട് സബീറ്റ കുറിച്ച വാക്കുകളും ആരാധകരുടെ മനസില്‍ ഒരു വേദനയായി മാറുകയാണ്. 'ജീവനോടെ ഇരിയ്ക്കുമ്പോള്‍ ഞാന്‍ അച്ഛനെ ചുംബിച്ചിട്ട് ഏഴ് ദിവസമായി. എന്റെ കവിളില്‍ അച്ഛന്റെ അവസാന നിശ്വാസം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.. മിസ്സ് യു ഡാഡി'' എന്നായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്. താരത്തിന് കരുത്ത് നേര്‍ന്നു കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ജീവിതത്തിലെ പല വെല്ലുവിളികളേയും അതിജീവിച്ച സബീറ്റ ഈ വേദനയും മറി കടക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

  നേരത്തെ, അച്ഛന്‍ രോഗാവസ്ഥയില്‍ കിടക്കുമ്പോള്‍ സബീറ്റ പങ്കുവച്ച് പോസ്റ്റ് ശ്രദ്ധേയമായിരുന്നു. 'ഒരു കാലത്ത് അവര്‍ നമുക്ക് വേണ്ടി ഉറക്കളച്ചു , തല തൂത്ത് ഉറക്കി.. കൈകള്‍ മുറുകെ പിടിച്ചു. ഇപ്പോള്‍ അത് നമ്മള്‍ അവര്‍ക്ക് വേണ്ടി ചെയ്യുന്നു' എന്നായിരുന്നു സബീറ്റ അന്ന് കുറിച്ചത്. പിന്നാലെയായിരുന്നു സബീറ്റയുടെ അച്ഛന്റെ മരണം. അച്ഛന്‍ തന്റെ മകന്റെ അടുത്തേക്ക് പോയി എന്നായിരുന്നു സബീറ്റ എഴുതിയത്. ഞാന്‍ നിങ്ങളുടെ അടുത്തെത്തും വരെ എന്നെ കണ്ടു കൊണ്ടിരിയ്ക്കുക എന്നുായിരുന്നു സബീറ്റ കുറിപ്പില്‍ പറഞ്ഞത്. തന്റെ മകനും അച്ഛനുമുള്ളൊരു ചിത്രവും താരം പങ്കുവച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം അച്ഛനെക്കുറിച്ച് മറ്റൊരു കുറിപ്പും പങ്കുവച്ചിരുന്നു സബീറ്റ.

  ''അച്ഛന്‍ എന്ന തണല്‍ മരം ഇല്ലാതെ ജീവിയ്ക്കാന്‍ ഈ മകള്‍ക്ക് അറിഞ്ഞുകൂട. ഞാന്‍ നിങ്ങളെ ഭയങ്കരമായി മിസ്സ് ചെയ്യും ഡാഡി' എന്നായിരുന്നു സബീറ്റ പറഞ്ഞത്. ജോലിയ്ക്ക് ഇടയിലെ ഇടവേള കിട്ടി ഞാന്‍ തിരിച്ചുവരുന്നത് കാത്ത് അച്ഛന്‍ വീട്ടില്‍ തന്നെയുണ്ട് എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. ഞാന്‍ വരുമ്പോള്‍ ദൈര്‍ഘ്യമേറിയ ഒരു കെട്ടിപ്പിടുത്തവും തീവ്രമായ ഒരു ചുംബനവും നല്‍കും' എന്നായിരുന്നു സബീറ്റ പറഞ്ഞത്. ഒരു പാട് കാര്യങ്ങള്‍ക്ക് ഞാന്‍ ഡാഡിയെ നിരാശപ്പെടുത്തി. ഉറപ്പില്ല എന്ന് അറിഞ്ഞിട്ടും, അഭിമാനകരമായ ഒരു ജീവിതം എനിക്കുണ്ടാവും എന്ന് ഞാന്‍ വാഗ്ദാനം നല്‍കി. നമ്മുടെ ആത്മാവ് പരസ്പരം കണ്ട് മുട്ടുന്നത് വരെ ഡാഡിയുടെ ഈ മകളെ നോക്കി കൊണ്ടിരിയ്ക്കുക എന്നും സബീറ്റ കുറിപ്പില്‍ പറഞ്ഞിരുന്നു.

  Recommended Video

  Chakkappazham RAFI Marriage Visuals | Sumesh | FilmiBeat Malayalam

  തന്റെ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചെല്ലാം മുമ്പ് സബീറ്റ തുറന്നു പറഞ്ഞിരുന്നു. ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ട മകനെക്കുറിച്ചും അഭിനയത്തിലേക്കുള്ള വരവിനെക്കുറിച്ചുമൊക്കെ സബീറ്റ തുറന്ന് സംസാരിച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സബീറ്റ. താരത്തിന്റെ ജീവിതത്തിലെ ഈ വിഷഘട്ടം മറി കടക്കാനായി പ്രാര്‍ത്ഥിക്കുന്നതായി നിരവധി പേരാണ് കമന്റുകളിലൂടെ അറിയിക്കുന്നത്.

  Read more about: actress
  English summary
  Chakkapazham Fame Sabitta George Shares A Heartfelt Post About Her Late Father
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X