എന്റെ ചെക്കന്‍ എന്നെ തനിച്ചാക്കി പോയിട്ട് നാല് വര്‍ഷം; മകനെ കുറിച്ച് സബിറ്റ

ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറാന്‍ ചക്കപ്പഴത്തിന് സാധിച്ചിട്ടുണ്ട്. ഉത്തമന്റേയും ആശയുടേയും സുമേഷിന്റേയും പൈങ്കിളിയുടേയുമെല്ലാം വിശേഷങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍. സ്വാഭാവികതയുള്ള അഭിനയവും കുറിക്കു കൊള്ളുന്ന തമാശകളുമാണ് ചക്കപ്പഴത്തിന്റെ ഹൈലൈറ്റ്. പരമ്പരിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് സബിറ്റ ജോര്‍ജ്.

ചക്കപ്പഴത്തിലെ അമ്മ ലളിതയായി മിന്നും പ്രകടനമാണ് സബിറ്റ കാഴ്ചവെക്കുന്നത്. ഇടയ്ക്ക് ഇംഗ്ലീഷും തമിഴുമെല്ലാം എടുത്ത് വീശി പരമ്പരയില്‍ ചിരി പടര്‍ത്തുകയാണ് സബിറ്റ എന്ന ലളിതാമ്മ. താരത്തിന്റെ പ്രകടനത്തിന് സോഷ്യല്‍ മീഡിയയും പ്രേക്ഷകരും കൈയ്യടിക്കുകയാണ്. ഇപ്പോഴിതാ സബിറ്റയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ മനസ് തൊടുകയാണ്.

Sabitta George

തന്റെ മകനെ കുറിച്ചാണ് സബിറ്റ കുറിച്ചിരിക്കുന്നത്. 'എന്റെ ചെക്കന്‍ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് നാല് വര്‍ഷം. അമ്മയുടെ കണ്ണീര്‍ തോര്‍ന്നിട്ടും' എന്നാണ് മകന്‍ മാക്‌സിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് സബിറ്റ കുറിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുകയാണ് സബിറ്റയുടെ വാക്കുകള്‍.

നാല് വര്‍ഷം മുമ്പ് ഈ സമയത്തായിരുന്നു നീ എന്റെ അരികില്‍ നിന്നും പോയത് മാക്‌സ് ബോയ്. അന്നു മുതല്‍ മമ്മിയുടെ ഹൃദയം പഴയത് പോലെയല്ല. നമ്മുടെ സൃഷ്ടാവ് നിനക്ക് അരികിലെത്താന്‍ ഈ നിമിഷം ഒരു അവസരം തരികെയാണെങ്കില്‍ ഞാന്‍ ഒരു നിമിഷം പോലും മടിക്കില്ലെന്നും സബിറ്റ പറയുന്നു.

ജിം ലുക്കിലും ഹോട്ട് ആയി ജാന്‍വി; വൈറല്‍ ചിത്രങ്ങള്‍

കാരണം എന്റെ ഹൃദയത്തില്‍ നിന്നും പകരംവെക്കാനില്ലാത്തൊരു ഭാഗം നീ കൂടെ കൊണ്ടു പോയിട്ടുണ്ട് എന്റെ മാലാഖേ. കണ്ണ് നിറഞ്ഞ് കണ്ണുകള്‍ മങ്ങുന്നതിനാല്‍ മമ്മിയ്ക്ക് കൂടുതലൊന്നും എഴുതാനാകുന്നില്ല. എന്നു പറഞ്ഞാണ് സബിറ്റ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ധാരാളം പോരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുകയാണ്.

Recommended Video

Bigg Boss Malayalam Season 3 : അവസാന അടവും പാളി ഋതുമന്ത്ര | FilmiBeat Malayalam

കേരളത്തില്‍ ജനിച്ച് വളര്‍ന്ന അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് സബിറ്റ. 20 വര്‍ഷത്തോളമായി അമേരിക്കയിലായിരുന്നു. അമേരിക്കന്‍ പൗരയാണ് സബിറ്റ. മൂത്തമകന്‍ മാക്‌സ്വെല്‍ ജനനസമയത്തുണ്ടായ ഹെഡ് ഇഞ്ചുറി മൂലം ഭിന്നശേഷിക്കാരനായി മാറുകയായിരുന്നു. 2017 ലാണ് തന്റെ പന്ത്രണ്ടാം വയസിലാണ് മൂത്തമകന്‍ മരിക്കുന്നത്. സാഷയാണ് ഇളയമകള്‍.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X