ഏഴ് വര്‍ഷം കുറേ കഷ്ടപ്പെട്ടു, എവിടേയും എത്തിയില്ല, പഠിക്കാന്‍ പോയി; ജീവിതം മാറ്റിമറിച്ച് ആ മെസേജ്

ടെലിവിഷന്‍ ലോകത്തെ മിന്നും താരമാണ് ശ്രുതി രജനീകാന്ത്. ആ പേര് പോലെ തന്നെ യുണീക് ആണ് ശ്രുതി. ചക്കപ്പഴത്തിലെ പൈങ്കിളിയായിട്ടാണ് മലയാളികള്‍ ശ്രുതിയെ നെഞ്ചിലേറ്റുന്നത്. അടിപൊളി പ്രകടനവുമായി ചക്കപ്പഴത്തില്‍ നിറഞ്ഞാടുകയാണ് ശ്രുതി രജനീകാന്ത്. ഇടക്കാലത്ത് പരമ്പരയില്‍ നിന്നും ഇടവേളയെടുത്ത ശ്രുതി പിന്നീട് ശക്തമായി തന്നെ തിരികെ വരികയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ശ്രതി. തന്റെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ശ്രുതി പങ്കുവെക്കുന്ന ചിത്രങ്ങളും ചക്കപ്പഴം ലൊക്കേഷന്‍ രസക്കാഴ്ചകളുമൊക്കെ സോഷ്യല്‍ മീഡിയയും ആരാധകരും ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചില ചോദ്യങ്ങള്‍ക്ക് മരുപടി നല്‍കുകയാണ് ശ്രുതി രജനീകാന്ത്.

Shruthi Rajanikanth

മിക്കവര്‍ക്കും അറിയാനുണ്ടായിരുന്നത് എപ്പോഴാണ് വിവാഹം എന്നായിരുന്നു. രസകരമായ മറുപടിയാണ് ഇതിന് ശ്രുതി നല്‍കുന്നത്. 'ഇതെന്റെ അമ്മ കേള്‍ക്കേണ്ട. കല്യാണം കഴിക്കാന്‍ വീട്ടില്‍ വലിയ പ്രഷറാണ്. പക്ഷേ എനിക്കിതുവരെ അങ്ങനെ ഒരു ഉള്‍വിളി വന്നിട്ടില്ല. അതുകൊണ്ട് തത്കാലത്തേക്ക് ഇപ്പോള്‍ അക്കാര്യം ചിന്തിയ്ക്കുന്നില്ല'' എന്നാണ് ശ്രുതി പറഞ്ഞത്.

ജീവിതത്തിലെ ഏറ്റവും വലിയ ടേണിംഗ് പോയന്റ് എന്തായിരുന്നുവെന്നാണ് മറ്റൊരു ചോദ്യം. ഇതിന് ശ്രുതി നല്‍കിയ മറുപടി ജീവിതത്തില്‍ എല്ലാം ടേണിംഗ് പോയന്റുകളായിരുന്നുവെന്നാണ്. പിന്നാലെ തന്റെ ജീവിതത്തിലെ വിഷമഘട്ടത്തെക്കുറിച്ചും ശ്രുതി സംസാരിക്കുന്നുണ്ട്. ഏഴ് വര്‍ഷത്തോളം ഒരുപാട് സ്ട്രഗ്ള്‍ ചെയ്തു. ഒരുപാട് ശ്രമിച്ചിരുന്നു, പക്ഷെ ഒന്നും എവിടെയും എത്താന്‍ സാധിച്ചില്ലെന്നാണ് ശ്രുതി പറയുന്നത്. ഇതോടെ പഠനത്തില്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചു. ബിരുദാന്തര ബിരുദത്തിന് ശേഷം പിഎച്ച്ഡി എടുക്കാനായിരുന്നു ശ്രുതിയുടെ തീരുമാനം.

അങ്ങനെയിരിക്കെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഒരു മെസേജ് എത്തുന്നത്. ആ മെസേജാണ് ശ്രുതിയെ ചക്കപ്പഴത്തിലേക്ക് എത്തിക്കുന്നത്. തന്റെ ജീവിതത്തിലെ ടേണിംഗ് പോയന്റ് അതായിരുന്നുവെന്നാണ് ശ്രുതി പറയുന്നത്. ആരാധകരും അത് അംഗീകരിക്കും. ചക്കപ്പഴും പൈങ്കിളിയും നേടിയ കയ്യടികള്‍ തന്നെ അതിനുള്ള തെളിവാണ്. തന്റെ സ്‌കിന്‍ സീക്രട്ടും താരം വെളിപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല എന്നതാണത്രേ ശ്രുതിയുടെ സീക്രട്ട്.

അതേസമയം, ചെയ്യുന്ന ഒരേ ഒരു കാര്യം മേക്കപ്പ് പൂര്‍ണമായും ഉപേക്ഷിക്കുക എന്നതാണെന്നാണ് ശ്രുതി പറയുന്നത്. മേക്കപ്പ് തീരെ ഉപയോഗിക്കാറില്ല. ഔട്ട് സൈഡ് ഷൂട്ടിങിനും, എന്തെങ്കിലും ഫോട്ടോഷൂട്ടിനും വേണ്ടി ഉപയോഗിച്ചാലും പെട്ടന്ന് ഒഴിവാക്കുമെന്നും ശ്രുതി പറയുന്നു. തനിക്ക് മേക്കപ്പ് ചെയ്യാനറിയില്ലെന്നും ശ്രുതി പറയുന്നുണ്ട്.

Shruthi Rajanikanth

താനൊരു വെബ് സീരീസ് അഡിക്ടാണെന്നും ശ്രുതി പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ശ്രുതിയെ അറിയുന്നവര്‍ക്ക് അത് വ്യക്തമായി അറിയുന്ന കാര്യം തന്നെയാണ്. തന്റെ പ്രിയപ്പെട്ട സീരിസിനെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ ശ്രുതി സംസാരിക്കുന്നുണ്ട്. ശ്രുതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

ഫ്‌ളവേഴ്‌സ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രീയ പരിപാടിയാണ് ചക്കപ്പഴം. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ നിമിഷങ്ങളാണ് പരമ്പരയില്‍ അവതരിപ്പിക്കുന്നത്. ഒരിടയ്ക്ക് പരമ്പരയിലെ താരങ്ങളും കഥാപശ്ചാത്തലുമൊക്കെ മാറിയിരുന്നു. ഇത് ആരാധകരെ നിരാശരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ചക്കപ്പഴം പഴയ രൂപത്തിലേക്ക് തിരികെ വന്നു. ഇപ്പോഴും നിറഞ്ഞ കയ്യടികളോടെ മുന്നേറുകയാണ് ചക്കപ്പഴം.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X