കാഴ്ച മങ്ങി, നെഞ്ചുവേദന, അറ്റാക്ക് വരും പോലെ; അയ്യോ എന്ന് വിളിച്ചത് മാത്രം എനിക്കോര്‍മ്മയുണ്ട്!
ചക്കപ്പഴത്തിലെ പൈങ്കിളിയായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ശ്രുതി രജനീകാന്ത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ശ്രുതി. തന്റെ വിഷാദരോഗത്തെക്കുറിച്ചുള്ള ശ്രുതിയുടെ വെളിപ്പെടുത്തല്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ താന്‍ ചക്കപ്പഴം സീരിയലിന്റെ സെറ്റില്‍ ബോധം കെട്ട് വീണ സംഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ശ്രുതി. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി മനസ് തുറന്നത്.
ഡിപ്പ്രസ്ഡ് ആയിരിക്കുന്ന സമയത്ത് സെറ്റില്‍ പോകുമ്പോള്‍ ചില വാക്കുകള്‍ നമ്മളെ പെട്ടെന്ന് ട്രിഗര്‍ ചെയ്യും. അവര്‍ നമ്മളെ ഒന്നും ചെയ്യാന്‍ ഉദ്ദേശിച്ചതാകില്ല, വേദനിപ്പിക്കണം എന്നു കരുതിയിട്ടാകില്ല. അവര്‍ ഒരു വാക്ക് പറയും. ആ വാക്ക് നമ്മുടെ പാസ്റ്റില്‍ ഭയങ്കരമായി ഹോണ്ട് ചെയ്തതായിരിക്കും. അങ്ങനെ ആ വാക്ക് നമ്മളെ ട്രിഗര്‍ ചെയ്യും. അതോടെ നമ്മള്‍ ഫ്രജയില്‍ ആകും. എന്ത് ചെയ്യണം എന്ന് അറിയാന്‍ സാധിക്കാത്ത സാഹചര്യത്തിലെത്തുമെന്നാണ് ശ്രുതി പറയുന്നത്.

ഞങ്ങളുടെ ലൊക്കേഷന്‍ വലിയൊരു പറമ്പിലാണ്. അതിന്റെ നടുക്കാണ് വീട്. ആ പറമ്പിലേക്ക് പോയാല്‍ പിന്നെ നമ്മളെ കാണാനാകില്ല. പിന്നെ ഫോണ്‍ വിളിക്കണം. മരത്തിന്റെ ഇടയില്‍ നിന്നും കാണില്ല. ഞാന്‍ അങ്ങനെ പോയി നിന്ന് കരയും. സീനുകളുടെ ഇടയില്‍ ഭയങ്കരമായിട്ട് കരഞ്ഞിട്ടുണ്ട്. സീന്‍ ആയി എന്ന് പറഞ്ഞ് വിളിക്കുമ്പോള്‍ മുഖവും കഴുകി വരും. സീരിയലില്‍ മേക്കപ്പ് ഉപയോഗിക്കാറില്ല. അങ്ങനെ വന്നിട്ട് കോമഡി സീന്‍ ചെയ്തിട്ടുണ്ടെന്നും ശ്രുതി പറയുന്നു.
നാല് വര്‍ഷമായി ചക്കപ്പഴം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഒരുപാട് തവണ അങ്ങനെ കരഞ്ഞിട്ടുണ്ട്. ഒരു തവണ എന്റെ കയ്യില്‍ നിന്നും പോയി. എനിക്ക് എന്നെ നിയന്ത്രിച്ച് നിര്‍ത്താനായില്ല. അത്രയും അടുപ്പമുള്ള ഒരാളാണ് എന്നെ ട്രിഗര്‍ ചെയ്യുന്നത്. ആ സമയത്ത് ഞാന്‍ ചാറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. സീന്‍ പഠിക്കുന്നതിനെപ്പമാണ് ചാറ്റ് ചെയ്യുന്നത്. എനിക്കത് ഹര്‍ട്ടായി. എനിക്ക് ഒരു ബ്രീത്തിംഗ് സ്‌പേസ് കിട്ടിയില്ലെന്നാണ് താരം പറയുന്നത്.

ഞാന്‍ ബ്ലാങ്ക് ആകുന്നത് ചക്കപ്പഴത്തിലുള്ളവര്‍ ആദ്യമായി നേരിട്ട് കാണുന്നത് അപ്പോഴാണ്. സീന്‍ ചെയ്യാന്‍ നിക്കുകയായിരുന്നു ഞാന്‍, കള്ളന്‍ വരുന്ന സീനാണ്. ചേട്ടന്‍ അപ്പുറത്ത് നില്‍ക്കുന്നുണ്ട്. അയ്യോ കള്ളന്‍ വന്നോ, ഇനിയെന്ത് ചെയ്യും എന്നതാണ് എന്റെ ഡയലോഗ്. സിമ്പിളായ ആ ഡയലോഗ് പക്ഷെ എനിക്ക് പറയാന്‍ പറ്റുന്നില്ല. മനസിലുണ്ട്. ഞാന്‍ പാനിക്ക് ആയി. കാഴ്ച ബ്ലര്‍ ആയി. നെഞ്ചുവേദനയെടുത്തു. കൈയുടെ ശക്തി നഷ്ടമായി. അറ്റാക്ക് വരും പോലൊരു തോന്നല്‍ ആയിരുന്നുവെന്നും ശ്രുതി പറയുന്നു.
അയ്യോ എന്ന് വിളിച്ച് മാത്രം എനിക്കോര്‍മ്മയുണ്ട്. ഞാന്‍ അപ്പോഴേക്കും തല കറങ്ങി വീണു. വീണത് ചേട്ടന്റെ കയ്യിലേക്കാണ് വീണത്. ചേട്ടന്‍ എന്നെ കട്ടിലില്‍ കൊണ്ടു കൊടുത്തു. പിന്നെ അവര്‍ വന്ന് വെള്ളമൊക്കെ തളിച്ചു. എഴുന്നേറ്റതും ഞാന്‍ പെട്ടെന്ന് കരഞ്ഞു. കരഞ്ഞു കഴിയുമ്പോള്‍ നമ്മുടെ ഇമോഷന്‍ ബ്രേക്ക് ആകും. അങ്ങനെ ഞാന്‍ റിലാക്‌സ് ആയി. ഇന്നും ചേട്ടന് അറിയില്ല എനിക്ക് എന്താണ് പറ്റിയതെന്ന്. ആര്‍ക്കുമറിയില്ലെന്നും ശ്രുതി പറയുന്നു.


Click it and Unblock the Notifications