ചക്കപ്പഴത്തില്‍ നിന്നും എന്നെ പുറത്താക്കാന്‍ പറഞ്ഞു, ഒരു സിനിമയും ഇത് കാരണം നഷ്ടമായി; തുറന്നടിച്ച് ശ്രുതി

മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും താരമാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് ശ്രുതി താരമാകുന്നത്. പരമ്പരയില്‍ പൈങ്കിളി എന്ന കഥാപാത്രമായാണ് ശ്രുതി എത്തുന്നത്. തന്റെ സ്വാഭാവികമായ അഭിനയം കൊണ്ടും തമാശ അവതരിപ്പിക്കാനുള്ള കഴിവുകൊണ്ടും ശ്രുതി വളരെ പെട്ടെന്നു തന്നെ താരമായി മാറുകയായിരുന്നു.

സീരിയല്‍ അഭിനയത്തിന് പുറമെ ആര്‍ജെ ആയും ശ്രുതി സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിലും സാന്നിധ്യമായി മാറുകയാണ് ശ്രുതി രജനീകാന്ത്. അതേസമയം തന്റെ ജീവിതത്തില്‍ ധാരാളം വെല്ലുവിളികളും പ്രതിസന്ധികളും ശ്രുതിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ മെലിഞ്ഞിരിക്കുന്നതിന്റെ പേരില്‍ താന്‍ നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി. എലഗെന്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

Shruthi Rajanikanth

വണ്ണം വെക്കുക എന്നത് എനിക്ക് വെല്ലുവിളിയാണ്. എന്റെ അമ്മയ്‌ക്കൊക്കെ ഭയങ്കര എളുപ്പമാണ്. പച്ച വെള്ളം കുടിച്ചാല്‍ മതി. പക്ഷെ എനിക്ക് ഭയങ്കര വെല്ലുവിളിയാണ്. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് വണ്ണം വെക്കുക എന്നത്. കോവിഡ് സമയ്ത്ത് പൊട്ടന് ലോട്ടറി അടിച്ചതു പോലെയാണ് ഞാന്‍ വണ്ണം വെക്കുന്നത്. അതിന് മുമ്പ് ഇങ്ങനെയായിരുന്നു. ആ സമയത്ത് വണ്ണം വച്ചു. അപ്പോഴാണ് ചക്കപ്പഴത്തില്‍ വരുന്നതെന്ന് ശ്രുതി പറയുന്നു.

അതിനാല്‍ ആളുകള്‍ക്ക് ബബ്ലിയായ എന്നെയേ അറിയൂ. പെട്ടെന്ന് മാറിയപ്പോള്‍ അവര്‍ക്ക് എന്നെ അംഗീകരിക്കാനേ സാധിക്കുന്നില്ല. അതിനാല്‍ എന്നെ മാറ്റിക്കളയണം എന്നു വരെ അവര്‍ പറയാന്‍ തുടങ്ങി. പക്ഷെ എന്റെ രോഗാവസ്ഥ കാരണം എനിക്ക് വണ്ണം വെക്കാന്‍ സാധിച്ചിരുന്നില്ല. അങ്ങനെ പറ്റാതെ വരുമ്പോള്‍ എനിക്ക് വിഷമം തോന്നാറുണ്ട്. കാരണം എനിക്കുമിഷ്ടം കുറച്ച് ബബ്ലിയായിരിക്കാനാണ്. അതെനിക്ക് ഭയങ്കര ചലഞ്ചിംഗ് ആയിട്ട് തോന്നിയിട്ടുണ്ടെന്നും ശ്രുതി പറയുന്നു.

ഇന്‍ഡസ്ട്രിയില്‍ ബ്യൂട്ടി ഫിഗര്‍ എന്നൊന്ന് ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഉണ്ടെന്നാണ് ശ്രുതി പറയുന്നത്. പക്ഷെ ഇപ്പോള്‍ കുറേ മാറിയിട്ടുണ്ട്. ഇപ്പോള്‍ മെലിഞ്ഞവരേയും കാസ്റ്റ് ചെയ്യുന്നുണ്ട്. നായികയായിട്ട് തന്നെ കാസ്റ്റ് ചെയ്യണം എന്നില്ലല്ലോ. ഞാന്‍ നാല് സിനിമ ചെയ്തിട്ടുണ്ട്. ആളുകളുടെ കാഴ്ചപ്പാടാണ് ഇപ്പോഴും മാറാത്തത്. എന്നാല്‍ സിനിമയില്‍ ഇപ്പോഴും മാറാത്ത ചിലരുണ്ടെന്നും ശ്രുതി തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു.

Shruthi Rajanikanth

തനിക്ക് വന്നൊരു സിനിമ നഷ്ടമായത് താന്‍ മെലിഞ്ഞതിനാലായിരുന്നു എന്നാണ് ശ്രുതി പറയുന്നത്. അതും ലീഡ് ആയിരുന്നില്ല. ലീഡിന്റെ നായികയായിട്ടായിരുന്നു എന്നും ശ്രുതി പറയുന്നു. ചിലരുണ്ടാകും അങ്ങനെ. എന്നാലും പൊതുവെ എല്ലാവരും അങ്ങനെയല്ല. അനൂപേട്ടന്റെ സിനിമയില്‍ അഭിനയിച്ചപ്പോള്‍ അങ്ങനെ അവര്‍ കണ്ടിരുന്നില്ല. അവര്‍ നോക്കുന്നത് കഥാപാത്രം ഞാന്‍ എങ്ങനെ പുള്‍ ഓഫ് ചെയ്യും എന്ന് മാത്രമാണ്. പപ്പേട്ടന്‍ ക്യുന്‍ എലിസബത്തിലേക്ക് വിളിച്ചതും അങ്ങനെയാണ്. അതിനാല്‍ എല്ലാവരും അങ്ങനെയാണെന്ന് താന്‍ ചിന്തിക്കുന്നില്ലെന്ന് ശ്രുതി പറയുന്നു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X