ഡിപ്രഷനാണെന്ന് വീട്ടിലറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം; അറിയാമായിരുന്നത് എനിക്കും ഡോക്ടര്‍ക്കും മാത്രം!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ശ്രുതി രജനീകാന്ത്. ബാല താരമായി അഭിനയിച്ചു തുടങ്ങിയ ശ്രുതി താരമാകുന്നത് ചക്കപ്പഴത്തിലൂടെയാണ്. ചക്കപ്പഴത്തിലെ പൈങ്കിളിയായി എത്തി ശ്രുതി പ്രേക്ഷകരുടെ മനസില്‍ ഇടം നേടുകയായിരുന്നു. പിന്നാലെ താരം സിനിമയിലും സാന്നിധ്യം അറിയിക്കുകയായിരുന്നു. അഭിനയത്തിന് പുറമെ വ്‌ളോഗര്‍, ആര്‍ജെ തുടങ്ങിയ മേഖലകളിലും ശ്രുതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
തന്റെ വിഷാദരോഗത്തെക്കുറിച്ചുള്ള ശ്രുതിയുടെ തുറന്നു പറച്ചിലും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെക്കുറിച്ച് ശ്രുതി വീണ്ടും മനസ് തുറക്കുകയാണ്. എലഗെന്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

പണ്ടേ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് ഞാന്‍ ചിന്തിക്കാറില്ല. എന്റെ വീട്ടുകാര്‍ എന്ത് ചിന്തിക്കുമെന്ന് പോലും ചിന്തിക്കാറില്ല. നമുക്കൊരു ഗട്ട് ഫീലിംഗ് ഉണ്ടാകുമല്ലോ. അതുകൊണ്ട് ചിലപ്പോള്‍ കുഴിയില്‍ പോയി ചാടാറുമുണ്ട്. ജോഷ് ടോക്കില്‍ വച്ചായിരുന്നു ഞാന്‍ തുറന്ന് പറഞ്ഞത്. എനിക്ക് വിഷാദരോഗമുണ്ടെന്ന് വീട്ടുകാര്‍ അറിയുന്നത് പോലും ഓപ്പണപ്പ് ആകുന്നതിന് കുറച്ച് ദിവസം മുമ്പ് മാത്രമാണെന്നാണ് ശ്രുതി പറയുന്നത്.
നീ തന്നെയങ്ങ് തീരുമാനിച്ചോ എന്ന് അവര്‍ ചോദിച്ചു. പക്ഷെ എനിക്കവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിക്കില്ലായിരുന്നു അന്ന്. ഞാനേ ഇത് ഫിഗര്‍ ഔട്ട് ചെയ്തു വരുന്നേയുള്ളൂ. കോളേജില്‍ ഫസ്റ്റ് പഠിക്കുമ്പോള്‍ ഒരു ഡോകട്‌റാണ് എനിക്ക് ഡിപ്രഷന്‍ ആണെന്ന് ഡയഗ്നോസ് ചെയ്യുന്നത്. എനിക്കും ആ ഡോക്ടര്‍ക്കും മാത്രമേ അറിയുകയുള്ളൂവെന്നും ശ്രുതി പറയുന്നു.
മൂന്ന് വര്‍ഷത്തോളം കഴിഞ്ഞ് ഒരു ദിവസം ഒരു പ്രശ്‌നം വളരെ ഗുരുതരമായി, ഞാന്‍ ബോധം കെട്ട് വീണു. സുഹൃത്തുക്കള്‍ എന്നെ എടുത്തു കൊണ്ടു പോയി. എനിക്ക് ബോധമുണ്ടായിരുന്നില്ല. എന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ആ സമയത്താണ് ഡോക്ടര്‍ അവരോട് പറയുന്നത്. അങ്ങനെയാണ് അവരൊക്കെ അറിയുന്നത്. അതോടെ ഞാന്‍ ഇന്‍സെക്യൂര്‍ ആയി. അതുവരെ വളരെ ബോള്‍ഡ് ആയൊരു ആളായിരുന്നു ഞാന്‍ എന്നും ശ്രുതി പറയുന്നുണ്ട്.

അതുകഴിഞ്ഞപ്പോള്‍ ഇറ്റ്‌സ് ഫൈന്‍, സൗഹൃദത്തില്‍ ഒന്നും മറച്ചുവെക്കേണ്ടതില്ല എന്ന് ഞാന്‍ ചിന്തിച്ചു. അവരുള്ളതു കൊണ്ടാണ് ഞാനിന്ന് ജീവിച്ചിരിക്കുന്നത്. അന്നത്തെ എന്റെ ആശുപത്രി ബില്ല് കൊടുത്തതും അവരായിരുന്നു. അന്നത്തെ ദിവസം അവരുടെ മുഖത്തൊക്കെ അയ്യോ പാവം എന്ന ഭാവമായിരുന്നു. ഇനി അങ്ങനെ മുഖം വെക്കരുതെന്ന് ഞാന്‍ പറഞ്ഞു. എങ്കിലും ഞാന്‍ മുഴുവനായി തുറന്ന് പറഞ്ഞിരുന്നില്ലെന്നാണ് താരം പറയുന്നത്.
വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വീട്ടില്‍ അറിയുന്നത്. പക്ഷെ നാട്ടുകാര്‍ എന്ത് പറയുമെന്ന് എന്റെ അച്ഛനും അമ്മയും ചിന്തിച്ചിരുന്നില്ല. എന്റെ പ്രശ്‌നം സൈക്കാര്‍ട്ടിസ്റ്റിനോട് സംസാരിക്കാന്‍ അറിയില്ല എന്നതായിരുന്നു. വീട്ടുകാരോടും സുഹൃത്തുക്കളോടും പറയാന്‍ പറ്റാത്തൊരു കാര്യം എങ്ങനെയാണ് ആരാണെന്ന് പോലും അറിയാത്തൊരാളോട് പറയുക? പിന്നീട് മെഡിസിന്‍ എടുക്കേണ്ടി വന്നിരുന്നു. പക്ഷെ ഞാനതിന് അടിമപ്പെട്ടുവെന്ന് ചിന്തിച്ചിട്ടില്ല. എപ്പോഴും ഞാന്‍ ഫൈറ്റ് ചെയ്ത് തിരികെ വരികയായിരുന്നു എന്നാണ് ശ്രുതി പറയുന്നത്.


Click it and Unblock the Notifications











