അഡ്ജസ്റ്റ്‌മെന്റും കാശും ചോദിച്ചിട്ടുണ്ട്; അച്ഛനും ഞാനും നാട്ടുകാരുടെ കളിയാക്കല്‍ കേട്ടവരാണ്!

ചക്കപ്പഴം എന്ന പരമ്പരയിലൂടെ താരമായ നടിയാണ് ശ്രുതി രജനീകാന്ത്. ബാലതാരമായിട്ടാണ് ശ്രുതി അഭിനയം ആരംഭിക്കുന്നത്. പിന്നീടാണ് ചക്കപ്പഴത്തിലെത്തുന്നത്. അതോടെ മലയാളികളുടെ പ്രിയങ്കരിയായ പൈങ്കിളിയായി മാറുകയായിരുന്നു. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും അച്ഛന്‍ നല്‍കുന്ന പിന്തുണയെക്കുറിച്ചും ശ്രുതി സംസാരിക്കുകയാണ്. എലോക്കന്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

നാലാം ക്ലാസ് വരെയാണ് തുടര്‍ച്ചയായി അഭിനയിച്ചത്. പിന്നെ പഠിത്തത്തിനായി ബ്രേക്കെടുത്തു. പക്ഷെ അപ്പോഴും ആരാകണം എന്ന് ചോദിക്കുമ്പോള്‍ എല്ലാവരും നടിയാണെന്ന് പറയുമായിരുന്നു. അച്ഛനായിരുന്നു നടിയാക്കണം എന്ന ആഗ്രഹം കൂടുതലും. വലുതായ ശേഷം കുറേ ഓഡിഷനുകള്‍ നല്‍കി. 100-150 കഴിഞ്ഞിട്ടും നടക്കാതെ വന്നതോടെ പൂര്‍ണമായും വിട്ടു. അപ്പോഴാണ് തേടി വരുന്നത്. ജിന്ന് പിടിച്ചിരിക്കുന്നത് പോലെ എന്റെ കൂടെ തന്നെ കൂടിയിരിക്കുകയാണെന്നാണ് ശ്രുതി പറയുന്നത്.

Shruthi Rajanikanth

ഒരുപാട് ശ്രമിച്ചിട്ടുണ്ട്, കഠിനമായി അധ്വാനിച്ചിട്ടുണ്ട്. വണ്‍സ് ഇന്‍ എ ബ്ലൂമൂണ്‍ കിട്ടിയ സാധനമൊന്നുമല്ല. ഏഴ് വര്‍ഷം ഇതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരുപാട് ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. ചിലതൊക്കെ നല്ല അനുഭവങ്ങളായിരിക്കും. നമുക്ക് നല്ല പ്രതീക്ഷയൊക്കെ തരും. ഒരാഴ്ച വരെ ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്. അച്ഛന്റെ ഫോണിലേക്കും ലാന്റ് ഫോണിലേക്കും വിളിക്കുന്നതും കാത്ത് നോക്കിയിരിക്കുകയായിരുന്നു.

പിന്നെ ചിലതിലൊക്കെ പോകുമ്പോള്‍ മനസ് മടുത്ത് വന്നിട്ടുണ്ട്. അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചിട്ടുണ്ട്. ചിലയിടത്ത് പൈസ ചോദിച്ചിട്ടുണ്ട്. ഇത്ര ലക്ഷം രൂപയൊക്കെ ചോദിച്ചിട്ടുണ്ട്. പിന്നെ നമ്മള്‍ ലക്ഷം അടുക്കി വച്ചിട്ടാണല്ലോ ഇത് ചെയ്യാന്‍ ചെല്ലുന്നത്. അതൊന്നും കംഫര്‍ട്ടബിള്‍ അല്ലാത്തതിനാല്‍ താല്‍പര്യം ഇല്ലെന്ന് പറഞ്ഞ് പോരും. ചിലത് ലാസ്റ്റ് റൗണ്ട് വരെ എത്തും. ശരി വിളിക്കാമെന്ന് പറയും. ഷോര്‍ട്ട്‌ലിസ്റ്റില്‍ വരുമ്പോള്‍ എന്തായാലും വിളിക്കുമെന്ന് കരുതും. ഒരാഴ്ച കഴിയുമ്പോള്‍ ആ ആവേശം അങ്ങ് പോകും. പിന്നെ അടുത്ത ഓഡിഷന് പോകും. ഓഡിഷന് പോക്ക് എനിക്കൊരു ഹോബി പോലെയായിരുന്നു.

ഏഴ് വര്‍ഷം തുടര്‍ച്ചയായി ഓഡിഷന് പോകാനുണ്ടായിരുന്ന ഹോപ്പ് അച്ഛനായിരുന്നുവെന്നും ശ്രുതി രജനീകാന്ത്. ഞാന്‍ മടുത്തിരുന്നു. പ്രായം അതായിരുന്നല്ലോ. അച്ഛനാണെങ്കിലും. നാട്ടുകാരുടെ കളിയാക്കലും മറ്റും കളിയാക്കലുകള്‍ ഞങ്ങള്‍ രണ്ടു പേരും തുല്യമായി കേട്ടിട്ടുണ്ട്. ഒരു പരിധി വരെ അമ്മയും കേട്ടിട്ടുണ്ട്. സ്‌കൂളില്‍ ആണെങ്കിലും കോളേജില്‍ ആണെങ്കിലും ശരി. ഈ കളിയാക്കലുകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് മടുക്കും. ഇതൊക്കെ കേട്ടിട്ടും മടുക്കാത്ത ഒരാള്‍ അച്ഛനായിരുന്നു. അദ്ദേഹത്തിന്റെ സ്വപനമാണ് സാക്ഷാത്കരിക്കപ്പെട്ടത്.

Shruthi Rajanikanth

ഇപ്പോഴും അച്ഛന്‍ സ്വപ്‌നം കാണുകയാണ്. നല്ല നല്ല കഥാപാത്രങ്ങള്‍ക്കായി. നീ അടുത്തതായി എന്താണ് ചെയ്യുക? ഇത് പോര, അടുത്തത് കുറച്ചും കൂടെ നിന്റെ കഴിവ് പ്രകടിപ്പിക്കാന്‍ സാധിക്കുന്നതാകണം. അങ്ങനെ.. അദ്ദേഹം ഇപ്പോഴും പാഷനേറ്റ് ആണ്. അതാണ് എന്റെ എനര്‍ജി ബൂസ്റ്റര്‍. ഇടയ്ക്ക് വയ്യാതെ ആയപ്പോള്‍ ഞാന്‍ ഡൗണ്‍ ആയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എന്നെ വിളിച്ചു. നീ തന്നെ ആലോചിച്ച് നോക്കൂ, നീയിപ്പോള്‍ എവിടെയാണ് നില്‍ക്കുന്നത്? നീ തുടങ്ങിയിടത്തു തന്നെ നില്‍ക്കുവാണ്. ഇതിനാണോ നിന്നെ അങ്ങോട്ട് വിട്ടത്!

അച്ഛന്‍ എന്നോട് ദേഷ്യപ്പെടാറേയില്ല. പെട്ടെന്ന് ഒരു ദിവസം വിളിച്ചാണ് ദേഷ്യപ്പെടുന്നത്. നിന്റെ കരിയര്‍ എവിടെയാണ്? വട്ട പൂജ്യത്തിലാണ് നില്‍ക്കുന്നത്! എന്നൊക്കെ പറഞ്ഞു. ഇപ്പോള്‍ ഓക്കെയാണ്. ഞാന്‍ ഓക്കെയായി വന്നതില്‍. അച്ഛന്റെ ആ പുഷ് തന്നെയാണ് മുന്നോട്ട് നയിക്കുന്നതെന്നും ശ്രുതി പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X