വിശന്നാലും ആഹാരം കഴിക്കാന്‍ പറ്റില്ല, അസുഖം കാരണം മെലിഞ്ഞു; അടുത്തറിയുന്നവര്‍ പോലും വേദനിപ്പിച്ചു!

നടിയായും ആര്‍ജെ ആയും എഴുത്തുകാരിയായുമെല്ലാം സാന്നാധ്യം അറിയിച്ച താരമാണ് ശ്രുതി രജനീകാന്ത്. ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം പരമ്പരയിലൂടെയാണ് ശ്രുതി താരമാകുന്നത്. പരമ്പരയില്‍ പൈങ്കിളിയായി എത്തി മലയാളികളുടെ മനസില്‍ ഇടം നേടിയെടുക്കുകയായിരുന്നു ശ്രുതി. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും നിരന്തരം ബോഡി ഷെയ്മിംഗും നേരിടാറുണ്ട്. ശ്രുതി.

നേരത്തെ തന്റെ വിഷാദ രോഗത്തെക്കുറിച്ചുള്ള ശ്രുതിയുടെ തുറന്നു പറച്ചില്‍ വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ചെല്ലാം ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് ശ്രുതി രജനീകാന്ത്. ബോഡി ഷെയ്മിംഗിനെക്കുറിച്ചും ചക്കപ്പഴത്തിലേക്ക് എത്തിയതിനെക്കുറിച്ചുമെല്ലാം ശ്രുതി സംസാരിക്കുന്നുണ്ട്.

Chakkapazham

സോഷ്യല്‍ മീഡിയ വഴി ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ട്. മെലിഞ്ഞ ശരീരമുള്ള ആളാണ് ഞാന്‍. ലോക്ഡൗണ്‍ സമയത്ത് വണ്ണം വച്ചിരുന്നു. ഐബിഎസ് എന്ന അസുഖം വന്ന ശേഷം മെലിഞ്ഞു. വിശന്നാലും ആഹാരം കഴിക്കാന്‍ പറ്റില്ല. അതെന്നെ വിഷാദത്തിലേക്ക് എത്തിച്ചുവെന്നാണ് ശ്രുതി പറയുന്നത്. ആ സമയത്താണ് സോഷ്യല്‍ മീഡിയ വഴിയുള്ള ബോഡി ഷെയ്മിംഗ് എന്നാണ് ശ്രുതി പറയുന്നത്.

സൈബര്‍ അറ്റാക്കുകള്‍ എന്നെ വളരെ മോശമായി ബാധിച്ചിരുന്നു. വളരെയടുത്ത് അറയുന്നവര്‍ പോലും വേദനിപ്പിച്ചപ്പോള്‍ ഒട്ടും പരിചയമില്ലാത്തവരുടെ സോഷ്യല്‍ മീഡിയ കമന്റുകള്‍ ഞാന്‍ കാര്യമാക്കാതായി. എല്ലാത്തില്‍ നിന്നും പുറത്തു കടക്കാന്‍ സഹായിച്ചത് അടുത്ത സുഹൃത്തുക്കളാണ്. പിന്നെ ഞാന്‍ സ്വയം എന്നെ തിരിച്ചു കൊണ്ടു വന്നുവെന്നാണ് ശ്രുതി പറയുന്നത്.

ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളൊക്കെ തുറന്നു പറയാറുണ്ട്. അത് കരിയറിനെ ബാധിക്കുമോ എന്ന് ചിന്തിക്കാറില്ല. അവസരം ലഭിക്കില്ലെന്ന് കരുതി ഒന്നും പറയാതിരുന്നിട്ടില്ലെന്നും താരം പറയുന്നു. താന്‍ സിനിമയിലേക്ക് വരിക എന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നുവെന്നാണ് ശ്രുതി പറയുന്നത്. ഉണ്ണിക്കുട്ടന്‍ എന്ന സിറ്റ്‌കോമില്‍ ബാലതാരമായാണ് തുടക്കം. ബാലതാരമായി വന്നത് സിനിമയിലായിരുന്നുവെങ്കില്‍ അത് കൂടുതല്‍ ഗുണം ചെയ്‌തേനെ എന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്നും ശ്രുതി പറയുന്നു.

Chakkapazham

നാലാം ക്ലാസ് വരെ ചെറിയ ചെറിയ വേഷങ്ങളില്‍ മുഖം കാണിച്ചു. ഒരുപാട് ഓഡിഷനുകളില്‍ പങ്കെടുത്തു. ഒടുവില്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴത്തിലേക്ക് എത്തുന്നതെന്നും ശ്രുതി പറയുന്നു. താന്‍ ആളുകള്‍ തിരിച്ചറിയുന്ന നിലയിലേക്ക് എത്തിയതിന് പിന്നില്‍ എന്റേയും അച്ഛന്റേയും കഷ്ടപ്പാടുണ്ട്. അച്ഛന്റെ പേര് രജനീകാന്ത് എന്നായതുകൊണ്ട് ഒരിക്കല്‍ കേട്ടവര്‍ മറക്കില്ല. അതും ഗുണം ചെയ്തുവെന്ന് ശ്രുതി പറയുന്നു.

പൈങ്കിളി എന്ന കഥാപാത്രം ഇത്രയും പെട്ടെന്ന് വൈറലാകുമെന്നും ആളുകള്‍ ഏറ്റെടുക്കുമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ശ്രുതി പറയുന്നത്. പണ്ട് ഓഡിഷന് പോകുമ്പോള്‍ കുറെയായല്ലോ ഇങ്ങനെ നടക്കുന്നു എന്ന കളിയാക്കലുകള്‍ കുറേ കേട്ടിട്ടുണ്ട്. അത് മാറി, ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണെന്നാണ് ശ്രുതി പറയുന്നത്. അതേസമയം താനും പൈങ്കിളിയും സ്വഭാവത്തില്‍ വളരെ വ്യത്യസ്തരാണെന്നാണ് ശ്രുതി പറയുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X