ഇതിലും നല്ലത് പിമ്പിംഗാണ്! കുടുംബത്തെക്കുറിച്ച് വ്യാജവാര്‍ത്ത; തുറന്നടിച്ച് ശ്രുതി രജനീകാന്ത്
സോഷ്യല്‍ മീഡിയയുടെ കാലമാണിത്. വാര്‍ത്തകളും വിവരങ്ങളുമെല്ലാം അതിവേഗം ആളുകളിലേക്ക് എത്തിക്കാമെന്നത് സോഷ്യല്‍ മീഡിയയുടെ പ്രത്യേകതയാണ്. എ്ന്നാല്‍ സോഷ്യല്‍ മീഡിയ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് വ്യാജ വാര്‍ത്തയെന്നത്. വ്യാജ വാര്‍ത്തകള്‍ മൂലം പൊറുതി മുട്ടിയ ഒരുപാട് താരങ്ങളുണ്ട്. ഇപ്പോഴിതാ ഒരു താരം കൂടി വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളിയായി എത്തി ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ശ്രുതി രജനീകാന്ത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ തന്നെക്കുറിച്ച് വന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി രജനീകാന്ത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം തുറന്നടിച്ചത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഇന്നലെ രാത്രി തന്നെ വീഡിയോ ചെയ്യണം എന്ന് കരുതിയതായിരുന്നു. പക്ഷെ മനസ് ശരിയായിരുന്നില്ല. ഇപ്പോഴും ഒരു വീഡിയോ എടുക്കാനുള്ള മൂഡൊന്നുമില്ല. പല തരത്തിലുള്ള മാധ്യമപ്രവര്‍ത്തകരേയും ഓണ്‍ലൈന്‍ മഞ്ഞ പത്രക്കാരേയുമൊക്കെ കണ്ടിട്ടുണ്ട്. മുമ്പൊരിക്കല്‍ ഞാന്‍ സ്‌നാപ്പ് ചാറ്റിലൊരു ചിത്രമെടുത്ത് തമാശയായി ഇന്‍സ്റ്റഗ്രാമില്‍ ഇട്ടപ്പോള്‍ ശ്രുതി രജനീകാന്തിന്റെ ഇപ്പോഴത്തെ രോഗാവസ്ഥ കണ്ടാല്‍ ഞെട്ടും എന്ന് പറഞ്ഞായിരുന്നു വാര്‍ത്ത കൊടുത്തിരുന്നതെന്ന് താരം പറയുന്നു.
അതൊക്കെ ഞാന്‍ തമാശയായിട്ടായിരുന്നു എടുത്തിരുന്നത്. ഞാനും ജേര്‍ണലിസം പഠിച്ചതാണ്. എംഎ ജേണലിസം കഴിഞ്ഞതാണ്. ജേര്‍ണലിസ്റ്റിക് എത്തിക്‌സും അതിന് വേണ്ടി നിങ്ങളൊക്കെ കഷ്ടപ്പെടുന്നത് എങ്ങനെയാണെന്നുമൊക്കെ അറിയാം. ഞാനും മീഡിയ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്തതാണ്. ആ സമ്മര്‍ദ്ദവും എനിക്ക് മനസിലാകുമെന്നും ശ്രുതി പറയുന്നു.
ഇത് എഴുതിയത് ആരായാലും, നമ്മളെക്കുറിച്ച് എഴുതുന്നത് ചിലപ്പോള്‍ നമുക്ക് താങ്ങാനാകും. പക്ഷെ നമ്മളുടെ കുടുംബത്തിലുള്ളവരെക്കുറിച്ച് പറയുമ്പോള്‍ പറ്റിയെന്ന് വരില്ല. ഈ വാര്‍ത്തയില്‍ പറയുന്നത് എന്റെ അച്ഛന്‍ എന്നെ കുട്ടിക്കാലം മുതല്‍ ഉപദ്രവിക്കുമായിരുന്നുവെന്നാണ്. എന്റെ അച്ഛന്‍ എന്നെ ഒരു മൊട്ടു സൂചി കൊണ്ട് പോലും വേദനിപ്പിച്ചില്ല. അത്രയ്ക്ക് പാവം മനുഷ്യനാണ് എന്റെ അച്ഛന്‍. അമ്മയ്ക്ക് നാലഞ്ച് അവിഹിത ബന്ധങ്ങള്‍ എന്നാണ് പിന്നെ പറയുന്നത്. എന്ത് വിവരക്കേടാണ് പറയുന്നതെന്നും താരം ചോദിക്കുന്നു.
അകത്ത് വായിക്കുമ്പോള്‍ താന്‍ മറ്റൊരു കുട്ടിയെക്കുറിച്ച് പറഞ്ഞതാണെന്ന് മനസിലാകും. പക്ഷെ എത്രയോ പേര്‍ ഇത് കയറി വായിക്കാതെ പോയിട്ടുണ്ടാകും. ഇന്നലെ രാത്രി മുതല്‍ എനിക്ക് വാട്‌സ് ആപ്പില്‍ സ്‌ക്രീന്‍ ഷോട്ട് വന്നു കൊണ്ടിരിക്കുകയാണ്. എനിക്ക് ഈ പേജ് അറിയില്ല. ഇങ്ങനൊരു വീഡിയോ എടുത്ത് പബ്ലിസിറ്റി ആക്കേണ്ട ആവശ്യവും എനിക്കില്ല. പക്ഷെ എന്റെ വീട്ടുകാര്‍ക്കും വെളിയില്‍ ഇറങ്ങി നടക്കേണ്ടതാണെന്നാണ് താരം പറയുന്നത്. അതിനാലാണ് വ്യക്തത വരുത്തുന്നതെന്നും താരം പറയുന്നു.

ഇത് താന്‍ തന്റെ വിഷാദത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ മറ്റൊരു കുട്ടിയുടെ കഥ പരാമര്‍ശിച്ചതാണ്. തന്റെ ഡിപ്രഷന്റെ കാരണം ഇതല്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. ഇത് കച്ചോടത്തിന് വേണ്ടി ചെയ്തതെന്നും താരം പറയുന്നത്. സത്യം പറഞ്ഞാല്‍ നടന്നത് പിമ്പിംഗ് ആണെന്നാണ് ശ്രുതി തുറന്നടിക്കുന്നത്. ഇതിലും നല്ലത് അവരുടെ ആരുടെയെങ്കിലും വീട്ടുകാരെ വച്ച് പിമ്പിംഗ് ചെയ്യുന്നതാണ്, അതിന് കുറച്ചുകൂടെ അന്തസുണ്ടെന്നാണ് താരം പറയുന്നത്.
ചുമ്മാ വായി തോന്നുന്നതെല്ലാം എഴുതി വിടരുതെന്നും, ആ പേനയ്ക്കും അതിനുള്ളിലെ മഷിയ്ക്കും ഒരു മര്യാദ കൊടുക്കാന്‍ ശ്രമിക്കണമെന്നും താരം പറയുന്നു. ചാനലുകാരെ നേരിട്ട് ബന്ധപ്പെടാന്‍ താന്‍ കുറെ ശ്രമിച്ചുവെങ്കിലും നടന്നില്ലെന്നാണ് താരം പറയുന്നത്. എനിക്ക് തല്ലി തീര്‍ക്കാനും നേരിട്ട് സംസാരിച്ച് തീര്‍ക്കാനുമാണ് ഇഷ്ടം. പക്ഷെ നേരിട്ട് കിട്ടിയില്ലെന്നും ആര്‍ക്കെങ്കിലും ഈ പേജിന്റെ അഡ്മിനെ അറിയാമെങ്കില്‍ പിന്‍ ചെയ്യണമെന്നും താരം പറയുന്നുണ്ട്.


Click it and Unblock the Notifications