'ഈ മൊതല് കൂടെയില്ലാതെ പറ്റില്ലെന്ന് അന്നെനിക്ക് മനസിലായി'; റാഫിയുമായി പ്രണയത്തിലായതിനെ കുറിച്ച് മഹീന!

മലയാളത്തിലെ ജനപ്രിയ പരമ്പരകളിൽ ഒന്നാണ് ചക്കപ്പഴം. താരതമ്യേന പ്രേക്ഷകർക്ക് അത്ര പരിചിതരല്ലാത്ത അഭിനേതാക്കളുമായാണ് പരമ്പര ആരംഭിച്ചത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറാൻ ചക്കപ്പഴത്തിന് കഴിഞ്ഞു. ഇന്ന് പരമ്പരയിലെ എല്ലാ താരങ്ങളും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ചക്കപ്പഴത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റാഫി.

സുമേഷ് എന്ന കഥാപാത്രത്തെയാണ് റാഫി പരമ്പരയിൽ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലും താരമായ റാഫിയ്ക്ക് നിരവധി ആരാധകരാണുള്ളത്. റാഫിയുടെ ജീവിത സഖിയായ മഹീനയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ചക്കപ്പഴത്തിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മഹീനയുടെയും റാഫിയുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇതിന്റെ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

rafi maheena

വിവാഹശേഷവും ഇവർ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ച് എത്താറുണ്ട്. ഇപ്പോഴിതാ പ്രണയിച്ചിരുന്ന സമയത്ത് റാഫിയെ കാണാനായി പോയതിനെക്കുറിച്ച് പറഞ്ഞുള്ള മഹീനയുടെ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരുമിച്ചുള്ള പഴയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു മഹീനയുടെ കുറിപ്പ്.

'ഓഹ്.. ഇതൊക്കെ ആലോചിക്കുന്ന സമയം ഒരു കുളിർമ്മയാണ്. ഒന്നുകൂടി ആ കാലത്തേക്ക് പോകാൻ തോന്നും. അന്ന് ഞാൻ റാഫിക്കയെ മീറ്റ് ചെയ്യുന്ന സമയം ആരേലും കാണുമോ ആരേലും അറിയുമോ എന്നൊകെ ഓർത്ത് ടെൻഷനടിച്ചു നിൽക്കുന്ന നിൽപ്പാണ്. റാഫിക്കയെ കാണാൻ പോകുന്ന ദിവസം അടിവയറ്റീന്ന് ഒരു തീ പോലെ തോന്നും. ഈ സിനിമയിലൊക്കെ പറയുന്ന പോലെ പിന്നെ ചുറ്റും ഉള്ളതൊന്നും കാണില്ല സാറേ, ഹഹഹ',

'അന്ന് എനിക്ക് മനസിലായി ഈ മൊതല് ഇല്ലാണ്ട് എനിക്ക് ഇനി പറ്റില്ലെന്ന്. ഞങ്ങൾ സ്‌നേഹിച്ച സമയത്ത് പോയ പല സ്ഥലവും പിന്നെ ഞങ്ങൾ പോയിട്ടില്ല ഇതുവരെ. പക്ഷേ, പോകും. ഞങ്ങൾ ചിലവിട്ട സ്ഥലത്തൊക്കെ. ഓരോ ഫോട്ടോയ്ക്കും ഓരോ കഥ പറയാനുണ്ട്. റാഫിക്കയെ കാണാൻ പോകുന്ന സമയം ഒക്കെ എന്റെ ഫ്രണ്ട്സിന്റെ കൂടെ നില്ക്കും.

ട്യൂഷൻ കഴിഞ്ഞാവും പോകുന്നതെങ്കിൽ അവരും എന്നെ വെയ്റ്റ് ചെയ്ത് ഞാൻ വരുന്നത് വരെ നിൽക്കും. അവരോടൊക്കെ ഒരുപാട് നന്ദി. ഓരോ പ്രണയത്തിന് പിന്നിലും സുഹൃത്തുക്കളുടെ കൈ ഉണ്ടെന്ന് പറയുന്നത് സത്യമാവും', എന്നാണ് മഹീന കുറിച്ചത്. പോസ്റ്റിന് താഴെ റാഫിയുടെ കമന്റും മഹീന നൽകിയ മറുപടിയും ആരാധകരുടെ ശ്രദ്ധനേടി. ഏതാ ഈ സുന്ദരിക്കുട്ടി, പയ്യനും കൊള്ളാമെന്നായിരുന്നു റാഫിയുടെ കമന്റ്. ഞാനാണെന്നായിരുന്നു മഹീനയുടെ മറുപടി.

rafi maheena

നേരത്തെ റാഫിയുമായി പ്രണയത്തിലായതിനെ കുറിച്ച് മഹീന പറഞ്ഞതും ശ്രദ്ധനേടിയിരുന്നു. ചക്കപ്പഴത്തിലെ റാഫിയുടെ പ്രകടനം കണ്ടാണ് മഹീന വീഴുന്നത്. കോളേജില്‍ നിന്നുവന്ന് കഴിഞ്ഞാല്‍ ചക്കപ്പഴത്തിന്റെ എപ്പിസോഡുകള്‍ ഒന്നും വിടാതെ കാണാന്‍ തുടങ്ങി. അങ്ങനെ സുമ എന്ന കഥാപാത്രത്തോടും അത് ചെയ്യുന്ന റാഫിയോടും മഹീനയ്ക്ക് വല്ലാത്ത ഇഷ്ടം തോന്നി.

ഒടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ റാഫിയെ തിരഞ്ഞു പിടിച്ച് മഹീന മെസേജ് അയക്കുകയായിരുന്നു. ആദ്യത്തെ മെസേജുകള്‍ക്കൊന്നും റിപ്ലേ ഉണ്ടായിരുന്നില്ല. പിന്നീട് റിപ്ലേ വന്നു തുടങ്ങി. അതിനു ശേഷം വാട്‌സ്ആപ് നമ്പര്‍ വാങ്ങി. അങ്ങനെ ഒരു ദിവസം ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍, എനിക്കൊരു കാര്യം പറയാനുണ്ട്. എന്ത് തന്നെയായാലും മറുപടി തരണം എന്ന് മഹീന പറഞ്ഞു. അങ്ങനെയാണ് ഇഷ്ടം തുറന്നു പറയുന്നത്. തുടർന്നാണ് ഇരുവരും പ്രണയത്തിലാകുന്നതും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുന്നതും.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X