അമ്മയോടും പെങ്ങളോടും നീ ഇത് പറയുമോ? സാരിയിലും വയര്‍ കാണുമല്ലോ! അശ്ലീല കമന്റിട്ടയാളോട് വിന്ദുജ വിക്രമന്‍

സോഷ്യല്‍ മീഡിയയുടെ കാലമാണിത്. താരങ്ങള്‍ക്ക് തങ്ങളുടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെക്കാനും സ്വയം അടയാളപ്പെടുത്താനും അവസരങ്ങള്‍ നേടാനുമൊക്കെ സോഷ്യല്‍ മീഡിയ സഹായിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറാന്‍ സാധിച്ചവരും നിരവധിയാണ്. താരങ്ങള്‍ക്ക് മുന്നില്‍ സാധ്യതയുടെ വാതിലുകളാണ് സോഷ്യല്‍ മീഡിയ തുറന്ന് കൊടുക്കുന്നത്.

എന്നാല്‍ സോഷ്യല്‍ മീഡിയ എന്നത് എല്ലായിപ്പോഴും താരങ്ങള്‍ക്ക് നല്ല അനുഭവങ്ങളായിരിക്കില്ല നല്‍കുക. പ്രത്യേകിച്ചും നടിമാര്‍ക്ക്. പലര്‍ക്കും തങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കുമ്പോള്‍ നടിമാര്‍ക്ക് നേരിടേണ്ടി വരിക കടുത്ത വിമര്‍ശനങ്ങളും ആക്രമണങ്ങളുമായിരിക്കും. സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണങ്ങള്‍ക്ക് ഇരയാകാത്ത നടിമാര്‍ ഇല്ലെന്ന് തന്നെ പറയാം.

Vindhuja Vikraman

വസ്ത്രത്തിന്റെ ഇറക്കം നോക്കി നടിമാരെ ജഡ്ജ് ചെയ്യുന്നവരും അവഹേളിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിനെതിരെ പലപ്പോഴും പലനടിമാരും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എങ്കിലും സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണവും അവഹേളനവുമൊക്കെ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പലപ്പോഴും ഫേക്ക് അക്കൗണ്ടിന്റെ മറയില്‍ ഒളിച്ചിരുന്നായിരിക്കും ഈ ആക്രമണങ്ങള്‍.

ഇപ്പോഴിതാ തനിക്കെതിരെ മോശം പ്രതികരണവുമായി രംഗത്തെത്തിയാള്‍ക്ക് മറുപടി നല്‍കുകയാണ് നടിയും മോഡലുമായ വിന്ദുജ വിക്രമന്‍. വിന്ദുജ പങ്കുവച്ച ചിത്രത്തിന് ഒരാള്‍ മോശം കമന്റുമായി എത്തുകയായിരുന്നു. ചിത്രങ്ങളിലെ വിന്ദുജയുടെ വസ്ത്രമായിരുന്നു ഇയാളെ ചൊടിപ്പിച്ചത്. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ പീഡിപ്പിക്കുന്നത് ഒരു തെറ്റല്ലെന്ന തരത്തിലായിരുന്നു അയാളുടെ പ്രതികരണം. പിന്നാലെ വിന്ദുജ മറുപടിയുമായി എത്തുകയായിരുന്നു.

സഹോദരാ സൂപ്പര്‍ ചിന്ത. സാരിയുടുത്ത നിങ്ങളുടെ അമ്മയോടും സഹോദരിയോടും ഇത് ചെയ്യുമോ? കാരണം സാരിയിലും ഹിപ്പ് കാണുമല്ലോ. നിങ്ങളുടെ ചീപ്പ് കമന്റിന് കയ്യടിക്കുന്നു. ഹാറ്റ്‌സ് ഓഫ് എന്നായിരുന്നു വിന്ദുജയുടെ പ്രതികരണം. പിന്നാലെ കമന്റിന്റേയും തന്റെ മറുപടിയുടേയും സ്‌ക്രീന്‍ ഷോട്ട് ഇയാള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ഇയാളുടെ മഹത്തായ ചിന്തയ്ക്ക് ആരെങ്കിലും ഒരു അവാര്‍ഡ് നല്‍കുകയോ കയ്യടിക്കുകയോ ചെയ്യൂ. ഇങ്ങനെ ഒരാള്‍ക്ക് കമന്റ് ചെയ്യാന്‍ സാധിക്കുന്നത് എങ്ങനെയെന്ന് എനിക്ക് അറിയില്ല. പെണ്‍കുട്ടികളോട് കുറച്ച് ബഹുമാനം കാണിക്കൂ. അക്കൗണ്ടും ഫേക്ക്. പെണ്‍കുട്ടികളെക്കുറിച്ചുള്ള ഇതുപോലെയുള്ള കമന്റിടുന്നതിലൂടെ, തന്റെ ഫോട്ടോ വച്ച് പ്രഭാസ് ഗാരുവിനേയും നിങ്ങള്‍ അപമാനിക്കുകയാണ് എന്നായിരുന്നു വിന്ദുജ പറഞ്ഞത്. പ്രഭാസിന്റെ ചിത്രം പ്രൊഫൈല്‍ പിക്ചറായി വച്ച അക്കൗണ്ടില്‍ നിന്നായിരുന്നു താരത്തിനെതിരെ മോശം കമന്റിട്ടത്.

Vindhuja Vikraman

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് വിന്ദുജ വിക്രമന്‍. മലയാളത്തില്‍ മാത്രല്ല തമിഴിലും വിന്ദുജ സീരിയല്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ വിന്ദുജ താരമാകുന്നത് ചന്ദനമഴയിലൂടെയാണ്. മേഘ്‌ന വിന്‍സെന്റ് പരമ്പരയില്‍ നിന്നും പിന്മാറിയപ്പോള്‍ നായികയായി എത്തിയത് വിന്ദുജയായിരുന്നു. മറ്റ് പരമ്പരകളിലും വിന്ദുജ അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമ, സൂര്യ, അമൃത ടിവി തുടങ്ങിയ ചാനലുകൡും ഹിറ്റ് പരമ്പരകള്‍ ചെയ്തിട്ടുണ്ട് വിന്ദുജ.

അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമായ വിന്ദുജ സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറിയിട്ടുണ്ട്. അതേസമയം, വിന്ദുജയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കിടെ താരത്തിന് പിന്തുണയുമായും നിരവധി പേര്‍ എത്തിയിട്ടുണ്ട്. മോശം കമന്റുകളെ അവഗണിക്കാനാണ് അവര്‍ പറയുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X