For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിച്ച് അമേരിക്കയില്‍ പോയി, പീഡനം അനുഭവിച്ചു; അങ്ങനെ ഇവിടെ ഫെയ്മസ് ആയെന്ന് ചന്ദ്ര

  |

  സിനിമയിലും സീരിയല്‍ രംഗത്തുമൊക്കെ ജനപ്രീതി നേടിയ താരങ്ങളാണ് ചന്ദ്ര ലക്ഷ്മണയും ടോഷ് ക്രിസ്റ്റിയും. പരമ്പരകളിലൂടെയാണ് ഇരുവരും താരങ്ങളായി മാറുന്നത്. മലയാളികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ പരിചിതരും പ്രിയപ്പെട്ടവരുമാണ് ചന്ദ്രയും ടോഷും. ഇരുവരുടേയും വിവാഹമൊക്കെ സോഷ്യല്‍ മീഡിയയും ആരാധകരുമൊക്കെ ഏറെ ചര്‍ച്ച ചെയ്ത ഒന്നായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ടോഷും ചന്ദ്രയും.

  Recommended Video

  വിശേഷങ്ങള്‍ പങ്കുവച്ച് എത്തുകയാണ് ടോഷും ചന്ദ്രയും.

  Also Read: ക്രിക്കറ്റ് താരം കെ എൽ രാഹുലും നടി അതിയ ഷെട്ടിയും തമ്മില്ലുള്ള വിവാഹം ഉടനുണ്ടാകുമോ?, സൂചന നൽകി സുനിൽ ഷെട്ടി

  ഇപ്പോഴിതാ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ച് എത്തുകയാണ് ടോഷും ചന്ദ്രയും. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നിരിക്കുന്നത്. തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ഇരുവരും സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

  സുജാതയുടെ ലൊക്കേഷനില്‍ വച്ചാണ് ടോഷും ചന്ദ്രയും കാണുന്നത്. ടോഷിന്റെ ആദ്യത്തെ സീന്‍ എടുത്തു കൊണ്ടിരിക്കുകയായിരുന്നു. പരമ്പരയിലെ നായികയെ അവതരിപ്പിക്കുന്നത് ചന്ദ്രയാണ്. പരമ്പരയുടെ സംവിധായകന്‍ ആണ് ചന്ദ്രയേയും ടോഷിനേയും പരിചയപ്പെടുത്തുന്നത്. ടോഷ് വളരെ പെട്ടെന്ന് ഫ്രെണ്ട്‌ലിയായി മാറുന്ന സ്വഭാവക്കാരനാണെന്നും തങ്ങളും വളരെ പെട്ടെന്ന് സുഹൃത്തുക്കളായെന്നും ചന്ദ്ര പറയുന്നു.

  അതേസമയം തങ്ങള്‍ക്കിടയില്‍ ആര്‍ക്കാണ് ആദ്യം ഇഷ്ടം തോന്നിയതെന്ന ചോദ്യത്തിന് തങ്ങള്‍ക്ക് ഇപ്പോഴും ഉത്തരമില്ലെന്നാണ് ചന്ദ്രയും ടോഷും പറയുന്നത്. തങ്ങളുടെ പ്രണയത്തിന് വില്ലന്മാരില്ലായിരുന്നുവെന്നും താരദമ്പതികള്‍ പറയുന്നത്. വീട്ടുകാര്‍ക്ക് ഇഷ്ടമാണെങ്കില്‍ മാത്രം വിവാഹം എന്നായിരുന്നു തീരുമാനം. ഒരേ ദിവസം തന്നെയായിരുന്നു രണ്ടു പേരും വീട്ടില്‍ ഇക്കാര്യം പറഞ്ഞതെന്നും ചന്ദ്രയും ടോഷും ഓര്‍ക്കുന്നു.


  രണ്ടു പേരും രണ്ട് മതവിശ്വാസികളാണ്. എന്നാല്‍ വീട്ടില്‍ അതൊന്നും പ്രശ്‌നമായില്ലെന്നും വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു. പിന്നാലെ രണ്ട് ആചാര പ്രകാരവും വിവാഹം നടക്കുകയായിരുന്നു. ചന്ദ്രയുടേയും ടോഷിന്റേയും വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇതിനിടെ തന്റെ പേരില്‍ പ്രചരിച്ചിരുന്ന വ്യാജ വാര്‍ത്തയെക്കുറിച്ചും അഭിമുഖത്തില്‍ ചന്ദ്ര സംസാരിക്കുന്നുണ്ട്.

  ചന്ദ്ര ലക്ഷ്മണ വിവാഹം കഴിച്ച് അമേരിക്കയില്‍ പോയി, പീഡനമൊക്കെ അനുഭവിച്ചു, സീരിയലില്‍ അഭിനയിക്കാന്‍ സമ്മതിക്കാത്തത് കൊണ്ടാണ് മലയാളം സീരിയല്‍ ചെയ്യാത്തത് എന്നൊക്കെ പറഞ്ഞ് ഏതോ ഒരു മഹാന്‍ യൂട്യൂബില്‍ വീഡിയോ ഇടുകയായിരുന്നുവെന്നാണ് ചന്ദ്ര പറയുന്നത്. അങ്ങനെ താന്‍ ഇവിടെ പോപ്പുലറായെന്നും ചന്ദ്ര പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

  ആരാധകരുടെ പ്രിയങ്കരരായ ദമ്പതിമാരാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. ജനപ്രീയ പരമ്പരയായ സ്വന്തം സുജാതയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളാണ് ഇരുവരും. സീരിയല്‍ ലൊക്കേഷനില്‍ നിന്ന് കണ്ട് ഇഷ്ടത്തിലായ താരങ്ങള്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചു. ഇപ്പോഴിതാ ടോഷിന്റേയും ചന്ദ്രയുടേയും ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തുകയാണ്. താരങ്ങള്‍ തന്നെയാണ് സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്.

  2021 ലാണ് താന്‍ ടോഷുമായി പ്രണയത്തിലാണെന്ന കാര്യം ചന്ദ്ര വെളിപ്പെടുത്തുന്നത്. വിവാഹനിശ്ചയത്തിന് പിന്നാലെയാണ് ഇതേ വര്‍ഷം തന്നെ കല്യാണം ഉണ്ടാവുമെന്നും താരങ്ങള്‍ തുറന്ന് പറഞ്ഞത്. ഒടുവില്‍ 2021 നവംബര്‍ പത്തിന് താരങ്ങള്‍ വിവാഹിതരായി. ഇന്റര്‍കാസ്റ്റ് വിവാഹമാണെങ്കിലും രണ്ടാളുടെയും വീട്ടുകാരുടെ പൂര്‍ണസമ്മതം വിവാഹത്തിന് ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലും താരങ്ങളാണ് ചന്ദ്രയും ടോഷും.

  കുറഞ്ഞ കാലത്തിനുള്ളിലാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കപ്പിള്‍സായത്. ആദം ജോണ്‍, സുജാത എന്നീ കഥാപാത്രങ്ങളെയാണ് സീരിയലില്‍ ഇരുവരും അവതരിപ്പിക്കുന്നത്. ഇടയ്ക്ക് രണ്ടാളും വിവാഹം കഴിച്ചേക്കും എന്ന കഥയിലേക്ക് സീരിയല്‍ എത്തിയിരുന്നു. എന്നാല്‍ സീരിയലിലേക്ക് പുതിയ കഥാപാത്രങ്ങള്‍ വന്ന് തുടങ്ങിയതോടെ കഥയില്‍ മാറ്റം വന്നു. ജീവിതത്തില്‍ ചന്ദ്ര ഗര്‍ഭിണിയായതോടെ കുട്ടികളുണ്ടാകാത്ത ആദത്തിനും ഭാര്യ ആയിഷയ്ക്കും സുജാത വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ നല്‍കുന്നതായി കഥ മാറിയിരുന്നു.

  Read more about: chandra lakshman
  English summary
  Chandra Lakshman And Tosh Christy About Their Marriage And Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X