For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നാം വിവാഹ വാർഷികം കുഞ്ഞിനൊപ്പം, സന്തോഷം പങ്കുവച്ച് ചന്ദ്ര ലക്ഷ്മൺ; ടോഷ് മറന്നു പോയോ എന്ന് ആരാധകർ

  |

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. ബിഗ് സ്‌ക്രീനിൽ നിന്ന് മിനിസ്‌ക്രീനിൽ എത്തി തിളങ്ങിയ താരങ്ങളാണ് ഇരുവരും. വിവിധ സീരിയലുകളിൽ ഇവർ ഒരുമിച്ച് എത്തിയിരുന്നു. ഓൺ സ്‌ക്രീനിൽ ഇരുവരും ഒന്നിച്ചപ്പോൾ പ്രേക്ഷകർ അത് ഏറ്റെടുത്തിരുന്നു. പിന്നീടാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും.

  കഴിഞ്ഞ വർഷം നവംബർ 10 ന് ആയിരുന്നു ഇവരുടെ വിവാഹം. സ്വന്തം സുജാതയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്. വ്യത്യസ്ത മതത്തില്‍ പെട്ടവരാണെങ്കിലും രണ്ട് വീട്ടുകാര്‍ക്കും വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഹിന്ദു വിശ്വാസ പ്രകാരവും ക്രിസ്ത്യന്‍ വിശ്വാസ പ്രകാരവും ടോഷിന്റെയും ചന്ദ്രയുടെയും വിവാഹം നടന്നത്.

  Also Read: 'എങ്ങനെയാണ് ഒരു മനുഷ്യന് ഇത്ര പെർഫെക്ടാകാൻ കഴിയുക?, നീ എന്നെ എന്നും അത്ഭുതപ്പെടുത്തുന്നു'; സഹോദരിയോട് പേളി

  ഇന്ന് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരങ്ങൾ. ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി എത്തിയതിന് പിന്നാലെയാണ് ഇപ്പോൾ താരങ്ങൾ വിവാഹ വാർഷികവും ആഘോഷിക്കുന്നത്. അടുത്തിടെയാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്.

  ടോഷ് ക്രിസ്ടിയാണ് കുഞ്ഞ് പിറന്ന വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധാകരെ അറിയിച്ചത്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ കുഞ്ഞിന്റെ പുതിയ വിശേഷങ്ങളും താരങ്ങൾ പങ്കുവച്ചിരുന്നു. വിവാഹ ശേഷമാണു താരങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങിയതും വിശേഷങ്ങൾ ആരാധകരെ അറിയിക്കാൻ തുടങ്ങിയതും. യൂട്യൂബിലൂടെ ചന്ദ്രയെ ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തതിന്റേയും കുഞ്ഞിനെ ആദ്യമായി കൈയ്യിൽ കിട്ടിയതിന്റേയും സന്തോഷം ടോഷ് ക്രിസ്റ്റി പങ്കുവെച്ചിരുന്നു.

  ഇപ്പോഴിതാ, കുഞ്ഞിനൊപ്പം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ കഴിയുന്നതിന്റെ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ചന്ദ്ര ലക്ഷ്മൺ. ഇൻസ്റ്റാഗ്രാമിൽ വിവാഹചിത്രം പങ്കുവച്ചുകൊണ്ടാണ് ചന്ദ്ര ലക്ഷ്മൺ സന്തോഷം പങ്കുവച്ചത്.

  'ഈ മനുഷ്യന്‍ എന്റെ സ്വന്തം, എന്റെ ആത്മവിശ്വാസം, എന്റെ കൂട്ടുകാരന്‍.. അദ്ദേഹത്തിനൊപ്പമുള്ള എന്റെ ഓരോ ദിവസവും ഞാൻ ആഘോഷിക്കുകയാണ്. ഞങ്ങള്‍ വിവാഹിതരായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ഇന്ന് ഞങ്ങളുടെ സ്‌നേഹത്തിന്റെ, സന്തോഷത്തിന്റെ കുഞ്ഞു ഭാണ്ഡവും (കുഞ്ഞിനെ) ഞങ്ങൾക്ക് കഴിയിൽ പിടിക്കാൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. വിവാഹ വാര്‍ഷിക ആശംസകള്‍ പ്രിയനേ' എന്നാണ് ചന്ദ്ര കുറിച്ചിരിക്കുന്നത്.

  നിരവധി പേർ താരങ്ങൾക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നുണ്ട്. അതേസമയം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ടോഷിന്റെ പോസ്റ്റ് ഒന്നും ഇതുവരെ വന്നിട്ടില്ല. അതും ആരാധകർ ചോദിക്കുന്നുണ്ട്. ഓരോ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും യൂട്യൂബിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ടോഷ്. എന്നാൽ താരം വിവാഹ വാർഷികത്തിന്റെ കാര്യം മറന്ന് പോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

  ഇവരുടെ സഹപ്രവർത്തകരെല്ലാം ആശംസകളുമായി എത്തുന്നുണ്ട്. ഇവരുടെ ബന്ധം വിവാഹത്തിലേക്ക് എത്തുന്നതിന് ഒക്കെ ചുക്കാൻ പിടിച്ചവരാണ് സഹപ്രവർത്തകർ, പ്രത്യേകിച്ച് സ്വന്തം സുജാതയുടെ ടീം. ചന്ദ്ര ലക്ഷ്മൺ ഗർഭിണി ആയിരിക്കുന്ന സമയത്ത് പോലും ശക്തമായ പിന്തുണയോടെ അവർ ഒപ്പമുണ്ടായിരുന്നു.

  Also Read: അവര്‍ പ്ലാന്‍ഡ് ആയിരുന്നു, കരയാതെ പിടിച്ചു നിന്നതാണ്; വൈറല്‍ അഭിമുഖത്തെക്കുറിച്ച് ഹണി റോസ്‌

  സൂര്യ ടിവിയൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് സ്വന്തം സുജാത. ​ടൈറ്റിൽ റോളിലാണ് ചന്ദ്ര ലക്ഷ്മൺ സീരിയലിൽ അഭിനയിക്കുന്നത്. ​​ഗർഭിണിയായ ശേഷവും ചന്ദ്ര സീരിയൽ അഭിനയം തുടർന്നിരുന്നു. ചന്ദ്ര ​ഗർഭിണിയായശേഷം സ്വന്തം സുജാതയുടെ കഥയിലും ചെറിയ മാറ്റങ്ങൾ വരുത്തിയാണ് മുന്നോട്ട് പോയത്. സ്വന്തം സുജാതയിൽ നിറവയറും വെച്ച് ഒമ്പതര മാസം വരെ ചന്ദ്ര ലക്ഷ്മൺ അഭിനയിച്ചിരുന്നു. ഹെവി ഫൈറ്റ് സീനുകൾ വരെ താരം ചെയ്തിരുന്നു. ഇതെല്ലാം യൂട്യൂബ് ചാനലിലൂടെ ആരാധകർ കണ്ടതാണ്.

  Read more about: chandra lakshman
  English summary
  Chandra Lakshman And Tosh Christy Celebrates Their First Wedding Anniversary, Social Media Post Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X