വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
കുടുംബ പ്രേക്ഷകര്‍ക്കു സുപരിചിതരായ ജോഡിയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. എന്ന് സ്വന്തം സുജാത എന്ന പരമ്പരയിലെ നായികയാണ് ചന്ദ്ര ലക്ഷ്മണ്‍. ഈ പരമ്പരയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നാലെ 2021 ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയ കഥ പങ്കുവെക്കുകയാണ് ചന്ദ്ര ലക്ഷ്മണ്‍.
ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ചന്ദ്ര വിവാഹത്തെക്കുറിച്ച് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

സ്വന്തം സുജാതയുടെ നൂറാമത്തെ എപ്പിസോഡിലാണ് ടോഷേട്ടന്‍ വരുന്നത്. ഞാനാണ് സുജാത. എന്റെ പഴയ ഹീറോസിനെയൊക്കെ നോക്കിയിരുന്നു. പക്ഷെ ശരിയായില്ല. അങ്ങനെയാണ് സംവിധായകന്റെ സുഹൃത്തായ ടോഷേട്ടനെ ആലോചിക്കുന്നത്. കഥാപാത്രം ചെയ്യാന്‍ വന്ന് ജീവിത പങ്കാളിയാവുകയായിരുന്നു. നേരത്തെ കായംകുളം കൊച്ചുണ്ണി കണ്ടിട്ടുണ്ടായിരുന്നു. പക്ഷെ പേരൊന്നും അന്ന് അറിയില്ല. കഥാപാത്രമായിട്ടേ അറിയുകയുള്ളൂ.
ടോഷ് ക്രിസ്റ്റി ആരാണെന്ന് അന്വേഷിച്ചപ്പോഴാണ് ഇന്ന ആളാണെന്ന് അറിയുന്നത്. സെറ്റില്‍ വച്ച് മീറ്റ് ചെയ്തു. ടോഷിയേട്ടന്‍ വളരെ ഫ്രണ്ട്‌ലിയാണ്. ആള്‍ക്കാരുമായി പെട്ടെന്ന് തന്നെ സൗഹൃദം സ്ഥാപിക്കും. ഞാന്‍ വളരെ ചൂസിയാണ്. സമയമെടുക്കും സുഹൃത്തുക്കളാകാന്‍. ഞങ്ങളും കുറച്ച് സമയമെടുത്തു. പെട്ടെന്നായിരുന്നു. വളരെ ഓര്‍ഗാനിക്കായിരുന്നു. ഒരു ഐ ലവ് യു മൊമന്റ് പോലും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നില്ല എന്നതാണ് സത്യം.
പതിയെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഇതേസമയം തന്നെ ഞങ്ങളുടെ കഥാപാത്രങ്ങളും റിലേഷന്‍ഷിപ്പിലേക്ക് കടക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് യൂട്യൂബ് കമന്റുകളിലൊക്കെ ആള്‍ക്കാര്‍ ഇവര്‍ കല്യാണം കഴിച്ചിരുന്നുവെങ്കില്‍ നന്നായേനെ, ചക്കിക്കൊത്തെ ചങ്കരന്‍ തന്നെയാണെന്ന് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ നല്ല പങ്കാളികളായിരിക്കുമെന്ന് ലൊക്കേഷനില്‍ കോ സ്റ്റാര്‍സിനും തോന്നിയിരുന്നു.

ഞാന്‍ ബ്രാഹ്‌മിണും ടോഷിയേട്ടന്‍ ക്രിസ്റ്റിയനുമാണ്. രണ്ടു പേരുടേയും വീട്ടുകാര്‍ സമ്മതിക്കണം എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആദ്യമേ പറഞ്ഞത്, ഏതെങ്കിലും പാരന്റ് വേണ്ട എന്ന് പറയുകയാണെങ്കില്‍ നമ്മളീ ബന്ധം തുടരില്ലെന്നും സുഹൃത്തുക്കളായി തന്നെ തുടരുമെന്നും ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഞങ്ങളുടെ പ്രയോരിറ്റി ഞങ്ങളുടെ കുടുംബം കൂടിയായിരുന്നു. ഒരേ ദിവസം ഒരേ സമയത്താണ് രണ്ടു പേരും വീട്ടുകാരോട് പറഞ്ഞത്.
എനിക്കൊരു ഇഷ്ടമുണ്ടെന്നും ടോഷ് ക്രിസ്റ്റിയാണെന്നും വീട്ടില്‍ പറഞ്ഞു. നിങ്ങളൊക്കെ സമ്മതിക്കുകയാണെങ്കില്‍ കല്യാണത്തിലേക്ക് കടക്കാമെന്ന് പറഞ്ഞു. അവന്‍ നല്ല പയ്യനാണ്, മുന്നോട്ട് പോകാമെന്ന് അപ്പ പറഞ്ഞു. ഇത്രയും സിമ്പിളായിപ്പോയല്ലോ എന്നായിപ്പോയി ഞാന്‍. ഞാനും പാരന്റ്‌സും വളരെ ഫ്രണ്ട്‌ലിയാണ്. എന്റെ തീരുമാനങ്ങള്‍ക്ക് ചെറുതിലേ തൊട്ട് പ്രധാന്യം നല്‍കാറുണ്ട്. ടോഷേട്ടന്റെ വീട്ടിലും ഇഷ്ടമായിരുന്നു. ഓണത്തിന്റെ അന്ന് രണ്ട് വീട്ടുകാരും സംസാരിച്ചു. 2021 നവംബറില്‍ വിവാഹം കഴിച്ചു.
റിലേഷന്‍ഷിപ്പില്‍ ടോഷിന് താന്‍ ആദ്യം നല്‍കിയ സമ്മാനം കൊവിഡ് ആണെന്നും ചന്ദ്ര പറയുന്നുണ്ട്. തങ്ങളുടെ കുഞ്ഞിന് ഇടാന്‍ വേണ്ടിയുള്ള പേര് കണ്ടു വച്ചിട്ടുണ്ടെന്നും അതിനര്‍ത്ഥം ഗിഫ്റ്റ് ഓഫ് ഗോഡ് എന്നാണെന്നും ചന്ദ്ര പരിപാടിയില്‍ പറയുന്നുണ്ട്. ഗർഭിണിയായ ശേഷവും ചന്ദ്ര അഭിനയത്തില്‍ സജീവമായിരുന്നു. പ്രസവ സമയത്ത് ഇടവേളയെടുത്ത ചന്ദ്ര കുഞ്ഞിന് ജന്മം നല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ പരമ്പരയിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. കുഞ്ഞിനേയും കൊണ്ടാണ് താരം ലൊക്കേഷനിലേക്ക് എത്തിയത്.
തമിഴിലൂടെ കരിയർ ആരംഭിച്ച ചന്ദ്ര പിന്നീട് സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications