റോബിന്‍ ഡോക്ടര്‍മാര്‍ക്ക് ചീത്തപ്പേര്, സത്യം എല്ലാവര്‍ക്കും മനസിലായി; ഇനി വീട്ടിലിരുന്ന് അലറാം!

റോബിന്റെ യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും മനസിലായി. റോബിന്‍ ഡോക്ടര്‍മാര്‍ക്ക് വരെ പേരുദോഷമുണ്ടാക്കി

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനെതിരെ മുന്‍ സുഹൃത്തുകള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. നേരത്തെ റോബിനൊപ്പമുണ്ടായിരുന്ന ശാലു പേയാട്, ആരവ് എന്നിവരുടെ തുറന്നു പറച്ചിലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം തന്നെ. ഇതിനിടെ ഇപ്പോഴിതാ റോബിനെതിരെ തുറന്നടിക്കുകയാണ് സോഷ്യല്‍ മീഡിയ താരം ചെകുത്താന്‍.

ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചെകുത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ റോബിനെതിരെ തുറന്നടിച്ചിരിക്കുന്നത്. റോബിന്റെ യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും മനസിലായെന്നും റോബിന്‍ ഡോക്ടര്‍മാര്‍ക്ക് വരെ പേരുദോഷമുണ്ടാക്കിയെന്നുമാണ് ചെകുത്താന്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Chekuthaan

സ്വന്തം പേരാണ് ഇവന്‍ അലറി പറയുന്നത്. വേറെ കാര്യങ്ങളൊന്നും അവന്റെ വായില്‍ നിന്നും വരുന്നില്ല. പിന്നേ മനസിലായോ മനസിലായോ, എന്റെ പെണ്ണ് എന്നും. എവിടെ പോയാലും അലറലാണ്. ചിലപ്പോള്‍ ചെവിയ്ക്ക് എന്തെങ്കിലും തകരാറാണ് കാണും. അതാകും അലറുന്നതെന്നും ചെകുത്താന്‍ പറയുന്നുണ്ട്. റോബിന്‍ ഫേക്കാണെന്നും താരം പറയുന്നു.

മനുഷ്യര്‍ ഇങ്ങനെ അലറുകയും ഞാന്‍ മാന്യനാണ് എന്ന് എപ്പോഴും പറയത്തില്ലെന്നും ചെകുത്താന്‍ പറയുന്നു. ഡോക്ടര്‍ റോബിനെപ്പറ്റി അവരൊക്കെ പറയുന്നതും ഇവന്റെ കാട്ടിക്കൂട്ടലുകളും കാണുമ്പോള്‍ കൂട്ടി വായിച്ചാല്‍ മതി. ഫേക്കല്ല, ഇവന്‍ വെറും പാഴാണെന്നാണ് ചെകുത്താന്‍ റോബിനെക്കുറിച്ച് പറയുന്നത്. ഒരു പൊട്ട ചെക്കന്‍. മണ്ടന്‍ ആണെങ്കിലും പഠിക്കാന്‍ കഴിവില്ല എന്നര്‍ത്ഥമില്ല, എംബിബിഎസ് ഒക്കെ പഠിച്ച് പാസാകാന്‍ പറ്റിയിട്ടുണ്ടാകും. പിന്നെ ഈ ജോലി തുടരാന്‍ പറ്റാത്തതിന്റെ കാരണം അതിനുള്ള കഴിവില്ലാത്തിനാലാകാമെന്നും ചെകുത്താന്‍ പറയുന്നു.

ഡോക്ടര്‍ എന്ന നിലയില്‍ ബഹുമാനിക്കാനാകില്ല. എങ്ങനെയെങ്കിലും പാസായതാകും. ആശുപത്രിയില്‍ ചെന്ന് അന്വേഷിച്ചാല്‍ തന്നെ കുറേ കാര്യങ്ങള്‍ മനസിലാക്കാനാകും. താനൊരു വീഡിയോ ഇട്ടപ്പോള്‍ തന്നെ അവിടെ നിന്നും കുറേ പേര്‍ ഇങ്ങോട്ട് വിളിച്ചിരുന്നു. നല്ല ഡോക്ടറാണ്, പക്ഷെ ചികിത്സിക്കാനെന്നും പറഞ്ഞ് ചെല്ലരുത്. അതിലും ഭേദം മരിച്ചു പോയ മോഹനന്‍ വൈദ്യനാണെന്നും ചെകുത്താന്‍ പരിഹസിക്കുന്നുണ്ട്.

ഫാന്‍സുണ്ടാകും പക്ഷെ അത് നന്മയല്ല, വ്യത്യസ്തമായി പെരുമാറുന്നത് കണ്ടുള്ള കൗതുകമാകാം കാരണമെന്നാണ് ചെകുത്താന്‍ പറയുന്നത്. മുമ്പും ഇത്തരത്തിലുള്ളവര്‍ക്ക് ഫാന്‍സ് ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ ചെകുത്താന്‍ മുന്‍ ബിഗ് ബോസ് താരമായ രജിത് കുമാറിനെ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ രജിത് കുമാര്‍ എവിടെയാണെന്നാണ് ചെകുത്താന്‍ ചോദിക്കുന്നത്.

രജിത് കുമാറിന്റെ ഫാന്‍സാണ് റോബിനെ പിടിച്ചത്. അടുത്ത സീസണില്‍ ഇത് വേറൊരാളാകും. സീക്രട്ട് ഏജന്റ് കയറിയാല്‍ മൊത്തം അവന്‍ കൊണ്ടു പോകും. പക്ഷെ അവന്‍ ഇത്രയും പ്രശ്‌നക്കാരനല്ല നോക്കിയും കണ്ടേ സംസാരിക്കുകയുള്ളൂവെന്നും ചെകുത്താന്‍ പറയുന്നു. ഡോക്ടര്‍ റോബിന്‍ ഈ സീസണോടെ കഴിയുകയാണെന്നും ഇനി പൊടി കേള്‍ക്കേ വീട്ടിലിരുന്ന് അറിക്കോളൂവെന്നുമാണ് ചെകുത്താന്‍ പറയുന്നത്.

Chekuthaan

ഇനി ആശുപത്രിയില്‍ പോലും റോബിനെ കയറ്റില്ല. ഡോക്ടര്‍മാര്‍ പോലും അടുപ്പിക്കില്ല. ഡോക്ടര്‍മാക്ക് പേരുദോഷമുണ്ടാക്കിയെന്നും ചെകുത്താന്‍ തുറന്നടിക്കുന്നുണ്ട്. ഡോക്ടര്‍ എന്ന നിലയില്‍ ബഹുമാനമൊന്നും കൊടുക്കേണ്ട ആളല്ല റോബിന്‍. വിവാഹ നിശ്ചയത്തിന് അലറിയപ്പോള്‍ തന്നെ എന്തോ ചെറിയ പ്രശ്‌നമുണ്ടെന്ന് ഒരുമാതിരി പെട്ടവര്‍ക്ക് ഒക്കെ മനസിലായി. 60 ശതമാനം ആളുകള്‍ക്കും റോബിന്‍ മണ്ടനാണെന്ന് മനസിലായെന്നും ചെകുത്താന്‍ പറയുന്നു.ഇനിയും ആളുകളുടെ താല്‍പര്യം കുറയുമെന്നും ചെകുത്താന്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം റോബിനെതിരെ ശാലു പേയാടും ആരവും കടുത്ത ആരോപണങ്ങളാണ് നടത്തിയിരിക്കുന്നത്. വിവാദങ്ങള്‍ക്കിടെ താന്‍ ലോങ് ലീവെടുക്കുകയാണെന്നും തുടർന്ന് വേള്‍ഡ് ടൂർ പോവുകയാണെന്നുമാണ് റോബിന്‍ അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X