ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറി സാന്ത്വനം; പരമ്പരയുടെ വിജയത്തിന് പിന്നിലെ രഹസ്യം പറഞ്ഞ് ചിപ്പി
യുവാക്കളെ പോലും കൈയ്യിലെടുത്ത് മുന്നേറുകയാണ് സാന്ത്വനം പരമ്പര. ദേവിയുടേയും ബാലന്റേയും വീട്ടിലെ ഓരോരുത്തരും ഇന്ന് മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളാണ്. അഞ്ജുവിന്റേയും ശിവന്റേയും പ്രണയം മുതല്‍ അപ്പുവിന്റേയും ഹരിയുടേയും ഇണക്കവും പിണക്കവും കണ്ണന്റെ കുസൃതിയുമെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.
തുടക്കത്തില്‍ തന്നെ വന്‍ ജനപ്രീതി നേടാന്‍ സാധിച്ച പരമ്പരയായിരുന്നു സാന്ത്വനം. ഈ സ്‌നേഹം മുന്നോട്ട് നിലനിര്‍ത്താനും സാന്ത്വനത്തിന് സാധിച്ചിട്ടുണ്ട്. റേറ്റിംഗ് ചാര്‍ട്ടുകളിലും സാന്ത്വനം മുന്നേറുകയാണ്. ഇപ്പോഴിതാ സാന്ത്വനത്തിന്റെ വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ദേവിയായി എത്തുന്ന നടി ചിപ്പി. ടൈസ് ഓഫ് ന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിപ്പി മനസ് തുറന്നത്.

പാന്‍ഡെമിക് സമയത്താണ് പരമ്പര ആരംഭിച്ചത്. പരമ്പരയ്ക്ക് പിന്നിലെ മുഴുന്‍ ടീമിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ടീമിലെ ഓരോ അംഗവും ഈ വിജയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ടെന്നും ചിപ്പി പറയുന്നു. തങ്ങളുടെ കുടുംബത്തെ സ്‌നേഹിക്കുന്ന ഓരോരുത്തരുടേയും കഥയാണ് സാന്ത്വനം എന്നാണ് ചിപ്പി പറയുന്നത്.
കുടുംബത്തെ സ്‌നേഹിക്കുകയും ആ ഓര്‍മ്മകളെ ചേര്‍ത്തു പിടിക്കുകയും ചെയ്യുന്നവരുടെ പരമ്പരയാണ്. ജീവിതത്തില്‍ തിരക്കേറിയാലും തിരികെ വീട്ടിലേക്ക് പോകാന്‍ മനസ് തുടിക്കും. അതാണ് പരമ്പരയിലൂടേയും കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. ജെ പള്ളാശ്ശേരി സാറിന്റെ എഴുത്തിനും സംവിധായകന്‍ ആദിത്യനുമാണ് നന്ദി പറയുന്നത്. എല്ലാവര്‍ക്കുമുള്ളൊരു ഫീല്‍ ഗുഡ് പരമ്പരയാണ് സാന്ത്വനം. വിജയത്തിന് പിന്നിലെ രഹസ്യം കഥയും ടീമിന്റെ കഠിനാധ്വാനം ആണെന്നും ചിപ്പി പറയുന്നു.
താന്‍ കൂട്ടുകുടുംബം ഇഷ്ടപ്പെടുന്നയാളാണ്. സാധാരണ തനിക്ക് ലഭിക്കാറുള്ളത് ജീവിതത്തിലെ താനുമായി ഏറെ വ്യത്യാസമുള്ള കഥാപാത്രങ്ങളായിരിക്കും. പക്ഷെ ശ്രീദേവിയ്ക്ക് താനുമായി ധാരാളം സാമ്യതകളുണ്ടെന്നും സ്ഥിരം കാണുന്ന കണ്ണീര്‍ നായികയല്ലെന്നും ചിപ്പി തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞു.


Click it and Unblock the Notifications