നീ എന്തിനിത് ചെയ്തു? ഈ കുഞ്ഞുമക്കളെ ഓര്‍ത്തൂടായിരുന്നോ? വേദനയായി അപര്‍ണയുടെ അവസാന പോസ്റ്റ്‌

ഞെട്ടിക്കുന്ന വാര്‍ത്തയിലേക്കാണ് ഇന്ന് കേരളം കണ്ണ് തുറന്നത്. സിനിമാ-സീരിയല്‍ താരം അപര്‍ണ നായര്‍ അന്തിരിച്ചുവെന്നായിരുന്നു ആ വാര്‍ത്ത. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് അപര്‍ണ. താരത്തിന്റെ മരണം പ്രേക്ഷകര്‍ക്കും സുഹൃത്തുക്കള്‍ക്കും സീരിയല്‍ ലോകത്തിനുമൊന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. എന്തിനാണ് അപര്‍ണ ജീവനൊടുക്കിയത് എന്ന ചോദ്യമാണ് എല്ലാവരുടേയും മുഖത്ത്.

ഞെട്ടലോടെയാണ് അപര്‍ണയുടെ മരണ വാര്‍ത്ത സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ആരാധകരുമെല്ലാം കേട്ടത്. താരത്തിന്റെ മരണ വാര്‍ത്ത വിശ്വസിക്കാനായിട്ടില്ല പലര്‍ക്കും. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വേദന പങ്കിടുന്നത്. തന്റെ സങ്കടങ്ങള്‍ ആരേയും അറിയിക്കാതെ, എല്ലാം ഉള്ളിലൊതുക്കി കഴിയുകയായിരിക്കണം അപര്‍ണ എന്നാണ് താരത്തിന്റെ മരണ വാര്‍ത്തയോടുള്ള പ്രതികരണങ്ങളില്‍ മിക്കവരും പറയുന്നത്.

Aparna Nair

എന്തിനായിരുന്നു ആരോടും പറയാതെയുള്ള ഈ പോക്ക്? അവസാനം കഴിഞ്ഞ ദിവസം കണ്ടത് ഇന്നും കണ്‍മുന്നിലുണ്ട്. ഒരു വിളിപാട് അകലെയുണ്ടായിട്ടും അറിഞ്ഞില്ലല്ലോ, ഒന്നും പറഞ്ഞില്ലല്ലോ നീ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍. ആരാണ് നിന്നെ മനസിലാക്കാതെ പോയത്, എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. അപര്‍ണയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

അപര്‍ണയുടെ പേജില്‍ നിറയെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണുള്ളത്. സീരിയില്‍ ലൊക്കേഷനില്‍ നിന്നുമുള്ള തന്റെ ചിത്രങ്ങളും അപര്‍ണ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ പോസ്റ്റുകളില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്ന നിരാശയെക്കുറിച്ചും ചര്‍ച്ച സജീവമായിട്ടുണ്ട്. എന്നാല്‍ എന്താണ് അതിന്റെ കാരണം എന്ന് വ്യക്തമാക്കുന്നതായി ഒരു പോസ്റ്റും അപര്‍ണ പങ്കുവച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അപര്‍ണയുടെ അവസാന പോസ്റ്റും ചര്‍ച്ചയാകുന്നുണ്ട്.

''എന്റെ ഉണ്ണി കളി പെണ്ണ്'' എന്ന അടിക്കുറിപ്പോടെ മകളുടെ ചിത്രമായിരുന്നു അപര്‍ണ അവസാനമായി പങ്കുവച്ചത്. മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു അപര്‍ണയുടെ ഈ പോസ്റ്റ്. എങ്ങനെ ഈ കുഞ്ഞിനെ തനിച്ചാക്കാന്‍ സാധിച്ചുവെന്നാണ് കമന്റുകളില്‍ നിറയുന്ന ചോദ്യം. ഈ പോസ്റ്റിന് മുമ്പായി അപര്‍ണയുടെ കുറച്ചേറെ ചിത്രങ്ങളുള്ള ഒരു റീല്‍സ് വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റിട്ടത് മരിക്കാനായിരുന്നുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഭര്‍ത്താവും രണ്ട് പെണ്‍കുഞ്ഞുങ്ങളും അടങ്ങുന്നതാണ് അപര്‍ണയുടെ കുടുംബം.

കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തിരുവനന്തപുരത്തെ വീട്ടില്‍ തൂങ്ങിയ നിലയിലാണ് താരത്തെ കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപര്‍ണയുടെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Aparna Nair

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപര്‍ണ. ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അപര്‍ണ മേഘതീര്‍ത്ഥം, അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 7.30 യോടെയാണ് അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവം സമയം നടിയുടെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ മരണത്തിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരും സീരിയല്‍ ലോകവും.

More from Filmibeat

Read more about: aparna nair serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X