ഫെമിനിസ്റ്റുകളോട് അടുപ്പവുമില്ല എതിര്‍പ്പുമില്ല, എന്താണെന്ന് അറിവുമില്ല; വിവാദ പോസ്റ്റില്‍ സുബി സുരേഷ്

സോഷ്യല്‍ മീഡിയ പലപ്പോഴും ഇരുതല മൂര്‍ച്ചയുള്ള വാളായി മാറാറുണ്ട്. ഓരോ പോസ്റ്റും റിയാക്ഷനും വരെ ഇന്ന് ഓഡിറ്റ് ചെയ്യപ്പെടും. താരങ്ങളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഒരു പോസ്റ്റിന്റെ പേരില്‍, എന്തിന് ഒരു ലൈക്കിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള പലരുമുണ്ട്. പൊളിറ്റിക്കല്‍ കറക്ട്‌നസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതല്‍ കൂടുതല്‍ സജീവമായി കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം കാര്യങ്ങള്‍ താരങ്ങള്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്.

എന്തൊരു ചേലാണ്! ഗ്ലാമറസായി ബോളിവുഡ് സുന്ദരി ജാന്‍വി കപൂര്‍

ഇവിടെ ഇപ്പോഴിതാ ഒരു പോസ്റ്റിന്റെ പേരില്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ് നടിയും കൊമേഡിയനുമായ സുബി സുരേഷ്. ഫെമിനസത്തേയും ഫെമിനിസ്റ്റുകളേയും അപമാനിച്ചുവെന്ന ഗുരുതരമായ വിമര്‍ശനമാണ് സുബി നേരിട്ടത്. സംഭവത്തില്‍ സുബി ഇപ്പോള്‍ വിശദീകരണവുമായി എത്തിയിട്ടുണ്ട്. തന്റെ വിവാദമായ പോസ്റ്റ് സുബി പിന്‍വലിച്ചതും നേരത്തെ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് താരം വിശദീകരണവുമായി എത്തിയത്.

ഫെമിനിസ്റ്റ്

നേരത്തെ സുബി പങ്കുവച്ചൊരു ചിത്രവും അതിന് നല്‍കിയ ക്യാപ്ഷനുമായിരുന്നു വിവാദത്തിന്റെ കാരണം. ചിത്രത്തില്‍ കണ്ണടയും ചുവന്ന പൊട്ടും മൂക്കുത്തിയും കഴുത്തിലൊരു ഷാളുമായിരുന്നു സുബി ധരിച്ചിരുന്നത്. ഈ ചിത്രം പങ്കുവച്ചു കൊണ്ട് സുബി എഴുതിയ ക്യാപ്ഷന്‍ ഫെമിനിസ്റ്റ് എന്നായിരുന്നു. സമൂഹത്തിലെ സ്ത്രീപക്ഷവാദത്തേയും ഫെമിനിസ്റ്റുകളേയും അവഹേളിക്കാനും കളിയാക്കാനുമായി ഉപയോഗിക്കുന്ന ക്യാരിക്കേച്ചര്‍ ആയിരുന്നു സുബിയുടെ വേഷവിധാനമെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയ വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

ശക്തമായ വിമര്‍ശനം

ഇതോടെ ശക്തമായ വിമര്‍ശനം ആയിരുന്നു സുബി സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിട്ടത്. സമൂഹത്തിലെ ലിംഗ നീതിയ്ക്ക് വേണ്ടിയും സമത്വത്തിന് വേണ്ടിയും ശ്രമിക്കുന്നവരെ അവഹേളിക്കുന്നുവെന്നായിരുന്നു സുബിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം. ഫെമിനിസ്റ്റുകള്‍ക്കും ഫെമിനിസത്തിനും സമൂഹത്തില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും പലപ്പോഴും ഉയരുന്ന സൈബര്‍ അധിക്ഷേപങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ് സുബിയുടെ പോസ്റ്റ് എന്നും വിമര്‍ശിക്കപ്പെട്ടു. ഇതോടെ സുബി തന്റെ വിവാദ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

എതിര്‍പ്പും അടുപ്പവുമില്ല

ഈ സംഭവത്തില്‍ ഇപ്പോള്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സുബി. തനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും അടുപ്പവുമില്ലെന്നും തനിക്ക് എന്താണ് ഫെമിനിസം എന്ന് ഗാഢമായ അറിവുമില്ലെന്നുമായിരുന്നു സുബി പറഞ്ഞത്. പങ്കുവച്ചത് താന്‍ അവതരിപ്പിച്ച പരിപാടിയില്‍ നിന്നുമുള്ളൊരു ചിത്രം മാത്രമായിരുന്നുവെന്നും സുബി വിശദീകരിച്ചു. സംഭവത്തില്‍ സുബിയെ അനുകൂലിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

ക്യാരക്ടര്‍ ഫോട്ടോ

''കൈരളി ചാനലില്‍ ഞാന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയാണിത്. വെറുതേ 'ഫെമിനിസ്റ്റ്' എന്ന് ക്യാപ്ഷനും ഇട്ടു. പിന്നെ ഒന്നും പറയേണ്ട... പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്''.

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X