ഞങ്ങള്‍ക്കും മാട്രിമോണിയല്‍ വഴി കല്യാണം നടത്തിക്കൂടേ: പ്രണയ വിവാഹക്കഥ പൊളിച്ച് മീര അനില്‍
മലയാളത്തിലെ മുന്‍നിര അവതാരകമാരില്‍ ഒരാളാണ് മീര അനില്‍. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ അവതാരകയായിട്ടാണ് മീരയെ മലയാളികള്‍ക്ക് പരിചയം. വര്‍ഷങ്ങളോളം സംപ്രേക്ഷണം ചെയ്ത ഷോയിലൂടെ മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു മീര അനില്‍. ഇതിന് പുറമെ നിരവധി സ്റ്റേജ് ഷോകളുടേയും മറ്റും അവതാരകയായിട്ടുണ്ട് മീര.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മീര. താരത്തിന് ധാരാളം ഫോളോവേഴ്‌സുമുണ്ട്. വീഡിയോകളും ചിത്രങ്ങളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മീര. നല്ലൊരു ഡാന്‍സര്‍ കൂടിയാണ് മീര. വിഷ്ണുവാണ് മീരയുടെ ഭര്‍ത്താവ്. ഇവരുടെ വിവാഹവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു മീരയുടേയും വിഷ്ണുവിന്റേയും വിവാഹം.

അതേസമയം വിവാഹത്തിന് പിന്നാലെ തങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടക്കുന്നത് മീരയ്ക്കും വിഷ്ണുവിനും കാണേണ്ടി വന്നു. തങ്ങളെക്കുറിച്ചുള്ള പല കിംവദന്തികളെക്കുറിച്ചും മീര പലവട്ടം സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ വിവാഹം അറേഞ്ച്ഡ് മാര്യേജല്ലെന്നും പ്രണയിച്ച് കല്യാണം കഴിച്ചതാണെന്നുമുള്ള പ്രചരണങ്ങള്‍ക്ക് മീര നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.
'ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ, ഞങ്ങളെ പോലെ ഉള്ളവര്‍ക്ക് ഒന്നും മാട്രിമോണിയലില്‍ കൊടുത്ത് കല്യാണം കഴിക്കണ്ടേ? എന്നാണ് മീര ചോദിക്കുന്നത്.പലരും പറയുന്നത് ഇവരൊന്നും ഒരിക്കലും മാട്രിമോണിയല്‍ ഒന്നും അല്ല. ഇവര്‍ക്കൊക്കെ മിനിമം ഒരു പത്തു ലൈന്‍, പത്തു സെറ്റപ്പ് ഒക്കെ ഉണ്ട് എന്നാണെന്നും മീര പറയുന്നു. അവരോടൊക്കെയായി എനിക്ക് ചോദിയ്ക്കാന്‍ ഉള്ളത് ഞങ്ങളെ പോലെ ഉള്ള പാവപ്പെട്ട മീഡിയയില്‍ ഒക്കെ വര്‍ക്ക് ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് കല്യാണം കഴിക്കണ്ടേ എന്നാണെന്നും മീര പറയുന്നു.
തങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആണെന്ന് താന്‍ തന്നെ എല്ലാവരോടും പറയാറുണ്ട്. എന്നാല്‍ ആരുമത് വിശ്വസിക്കുന്നില്ലെന്നാണ് മീര പറയുന്നത്. തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ചും മീര സംസാരിക്കുന്നുണ്ട്. തങ്ങള്‍ പത്ത് വര്‍ഷമായി പ്രണയത്തിലാണ്, ഒന്ന് ഓളിച്ചോടിയതാണ്, രണ്ട് മാസം ലിവിംഗ് ടുഗദറായിരുന്നു എന്നൊക്കെയാണ് ആളുകള്‍ പറയുന്നതെന്നാണ് മീര ചൂണ്ടിക്കാണിക്കുന്നത്. പലരുടേയും ധാരണ അതാണ് സത്യമെന്നാണെന്നും മീര പറയുന്നു.
വളരെ അവിചാരിതമായാണ് മീര ടെലിവിഷന്‍ മേഖലയിലേക്ക് എത്തുന്നത്. സിവില്‍ എഞ്ചീനിയറിംഗ് ആയിരുന്നു മീര പഠിച്ചത്. ഒരിക്കല്‍ ഒരു സുഹൃത്തിനെ പിക്ക് ചെയ്യാനായി ഒരു ചാനലിന്റെ ഓഫീസിലെത്തി. അവിടെ വച്ച് മീരയെ കഥാകൃത്തു കൂടിയായ ഉണ്ണി ആര്‍ കണ്ടു. ഒരു സീരിയലിലേക്കുള്ള അഭിനേതാവിനെ തേടി നടക്കുകയായിരുന്നു ഉണ്ണി ആര്‍ ആ സമയം. മീരയെ കണ്ടപ്പോള്‍ ഉണ്ണി ആറിന് കഥാപാത്രമായി തോന്നി. അങ്ങനെ മീരയെ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്തു.

അങ്ങനെയാണ് മീര മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. പിന്നീടാണ് മീര കോമഡി സ്റ്റാര്‍സിലേക്ക് എത്തുന്നത്. തുടക്കകാലത്ത് ശ്രുതി മേനോന്‍ ആയിരുന്നു ഷോയുടെ മുഖ്യ അവതാരക. ആ സമയത്ത് മത്സരാര്‍ത്ഥികളുടെ പ്രൊഫൈല്‍ വീഡിയോയുടെ അവതാരകയായിരുന്നു മീര. എന്നാല്‍ രണ്ടാമത്തെ സീസണില്‍ മീര പ്രധാന അവതാരകയായി മാറി. ഇതോടെ മീര മലയാളികളുടെ മനസിലേക്ക് കയറി. ഇന്ന് കോമഡി സ്റ്റാര്‍സ് എന്ന് പറയുമ്പോള്‍ തന്നെ മനസില്‍ വരുന്ന മുഖങ്ങളിലൊന്നാണ് മീരയുടേത്.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് മീരയുടെ ഭര്‍ത്താവ്. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു മീരയുടേയും വിഷ്ണുവിന്റേയും വിവാഹം. സോഷ്യല്‍ മീഡിയയില്‍ വിവാഹത്തിന്റെ ചിത്രങ്ങളൊക്കെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications