For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീഴ്ചകളിൽ നിന്നുമാണ് ഞാൻ തുടങ്ങിയത്; മനസുതുറന്ന് മേതിൽ ദേവിക! അൽപം വൈകിയോയെന്ന് സംശയമെന്ന് ആരാധകർ

  |

  നൃത്ത അദ്ധ്യാപിക, ഇൻഫ്ലുവെൻസർ എന്നീ നിലകളിലെല്ലാം തിളങ്ങിയിട്ടുള്ള ആളാണ് മേതിൽ ദേവിക. മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് താരം. ദേവികയോട് എന്നും ഒരു പ്രത്യേക ഇഷ്ടമുണ്ട് മലയാളികൾക്ക്. നടൻ മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതിൽ ദേവിക മലയാളികൾക്ക് കൂടുതൽ സുപരിചിതയാകുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇവർ ഈ ബന്ധം അവസാനിപ്പിച്ചിരുന്നു.

  ഇവരുടെ വിവാഹമോചനമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. എന്നാൽ ഇതിൽ നിന്നൊക്കെ അകലം പാലിച്ച് ആവശ്യമുള്ളപ്പോൾ കൃത്യമായ മറുപടി നൽകിയാണ് ദേവിക മുന്നോട്ട് പോയത്. വിവാഹമോചനത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ ദേവിക നടത്തിയ പ്രതികരണം ശ്രദ്ധനേടിയിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് ദേവിക വ്യക്തമാക്കിയിരുന്നു.

  Also Read: ആരാണ് ​ഗൃഹനാഥൻ എന്നതാണ് ചോദ്യം; ഞാനൊരു കാര്യമാണ് മക്കളോട് പറഞ്ഞിട്ടുള്ളത്; കൃഷ്ണകുമാർ

  നൃത്തത്തെ കുറിച്ച് ഗവേഷണങ്ങൾ നടത്തുകയും എഴുതുകയും ഒക്കെ ചെയ്യുന്ന മേതിൽ ദേവിക സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാം പേജിലൂടെ തന്റെ നൃത്ത വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ ദേവിക ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. എന്നാൽ മാധ്യമങ്ങളിൽ നിന്ന് വ്യക്തമായ അകലം പാലിക്കാനും അവർ ശ്രമിക്കാറുണ്ട്.

  ഇപ്പോഴിതാ, ദേവിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ പോസ്റ്റ് വൈറലായി മാറുകയാണ്. റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തുന്നതിനെ കുറിച്ചാണ് ദേവികയുടെ പോസ്റ്റ് എപ്പിസോഡിന്റെ പ്രമോ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

  ചെറുപ്പത്തില്‍ ഡാന്‍സ് കളിക്കാന്‍ തനിക്ക് വലിയ പേടിയുണ്ടായിരുന്നില്ല. ഇപ്പോഴാണ് പേടി ആയത്. അന്നൊരിക്കല്‍ പ്രിപ്പയര്‍ ചെയ്ത് പോയ പാട്ടല്ലായിരുന്നു വന്നത്. കാസറ്റായിരുന്നു അത്. തിരിച്ചിട്ടപ്പോള്‍ വേറെ പാട്ടാണ് വന്നത്. ആദ്യം തന്നെ വീഴ്ചയിലാണ് തുടങ്ങിയതെന്നും ദേവിക പ്രമോയിൽ പറയുന്നുണ്ട്. ദേവിക പങ്കുവച്ച വിഡിയോയിൽ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

  ചേച്ചി ഓരോ അനുഭവങ്ങളും വിവരിക്കുന്നത് കേള്‍ക്കാന്‍ തന്നെ രസമാണെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. അല്‍പ്പം വൈകിയോ എന്നൊരു സംശയം മാത്രമേയുള്ളൂ എന്നാണ് ഒരാൾ പറയുന്നത്, ഒരുപക്ഷേ, സിനിമ പോലത്തെ മാധ്യമങ്ങളെ ആശ്രയിക്കാത്തത് കൊണ്ടാവാം!. ഇടംവലം നോക്കാതെ കണ്ടിരിക്കാം. എന്ത് രസമാണ് ആ സംസാരം. തുടങ്ങി നിരവധി കമന്റുകളാണ് പ്രമോ വീഡിയോക്ക് താഴെ വരുന്നത്.

  അധികം അഭിമുഖങ്ങളിലോ ടെലിവിഷൻ പരിപാടികളിലോ ഒന്നും കാണാത്ത ദേവികയെ റെഡ് കാർപ്പെറ്റിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ആ ആവേശം തന്നെയാണ് കമന്റുകളിലും. നേരത്തെ സിനിമയില്‍ നിന്നുള്ള അവസരങ്ങളും മേതില്‍ ദേവികയ്ക്ക് ലഭിച്ചിരുന്നു. നായികയാവുന്നതിന് വേണ്ടിയായിരുന്നു ദേവികയെ ക്ഷണിച്ചത്. എന്നാല്‍ അഭിനയത്തില്‍ താല്‍പര്യമില്ലെന്നായിരുന്നു ദേവികയുടെ മറുപടി.

  Also Read: ഒരുപാട് കഷ്ടപ്പെട്ടിട്ടാകും മക്കളെ ഇവിടെവരെ എത്തിച്ചത്, ബാബുരാജിനെ പോലെ അവർക്കും കയ്യടിക്ക് അർഹതയുണ്ട്!, ചർച്ച

  നൃത്തമാണ് തന്റെ കരിയറെന്നും അതുമായി മുന്നോട്ട് പോവാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ദേവിക മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ദി ഫോർത്ത് എന്ന ചാനലിന് ദേവിക നൽകിയ അഭിമുഖം ശ്രദ്ധനേടിയിരുന്നു.

  തന്റെ പേര് ഗൂഗിളില്‍ തിരയുമ്പോൾ വ്യക്തിപരമായ കാര്യങ്ങളാണ് വരുന്നത്. അത് തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് ദേവിക പറഞ്ഞത്. പുറത്തുള്ള യൂണിവേഴ്‌സിറ്റികളില്‍ നിന്നെല്ലാം ക്ലാസെടുക്കാനായി വിളിക്കാറുണ്ട്. ആ സമയത്ത് അവര്‍ ഗൂഗിള്‍ ചെയ്ത് നോക്കാറുണ്ട്. അങ്ങനെ വരുമ്പോള്‍ പേഴ്‌സണല്‍ ലൈഫിലെ കാര്യങ്ങളാണ് അവര്‍ കാണുന്നത്. മികച്ച അക്കാദമിക് ബാക്ക്ഗ്രൗണ്ടുള്ളയാളായിട്ടും ഇങ്ങനെയാവുന്നത് വേദനിപ്പിക്കുന്നുണ്ടെന്ന് ദേവിക പറഞ്ഞിരുന്നു.

  Read more about: methil devika
  English summary
  Dancer Methil Devika Opens Up About Her Career And Life In Swasika's Show? Promo Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X