ആ പേടി ഇപ്പോഴും മാറിയിട്ടില്ല, പലതും സ്വപ്‌നം കണ്ടിട്ടുണ്ട്!; ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ പറ്റി മേതിൽ ദേവിക

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് മേതിൽ ദേവിക. നൃത്തത്തിലൂടെയാണ് ദേവിക സുപരിചിതയാകുന്നത്. നൃത്ത അദ്ധ്യാപിക, ഇൻഫ്ലുവെൻസർ എന്നീ നിലകളിലെല്ലാം ശ്രദ്ധനേടിയിട്ടുള്ള കലാകാരിയോട് മലയാളികൾക്ക് പ്രത്യേക ഇഷ്ടമാണ്. നടൻ മുകേഷിനെ വിവാഹം ചെയ്തതോടെയാണ് കൂടുതൽ പേർ ദേവികയെ തിരിച്ചറിഞ്ഞിരുന്നു.

എന്നാൽ 2021 ൽ ഇവർ വിവാഹമോചിതരാവുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ അടക്കം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതായിരുന്നു. വിവാഹമോചനത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ ദേവിക നടത്തിയ പ്രതികരണവും ശ്രദ്ധനേടിയിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് പിരിയാന്‍ തീരുമാനിച്ചതെന്നാണ് ദേവിക പറഞ്ഞത്.

methil devika

നൃത്തത്തെ കുറിച്ച് ഗവേഷണങ്ങൾ നടത്തുകയും എഴുതുകയും ഒക്കെ ചെയ്യുന്ന മേതിൽ ദേവിക സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങൾ ദേവിക സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ മാധ്യമങ്ങളിൽ നിന്നെല്ലാം അകലം പാലിക്കാനും അവർ ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ, അമൃത ടിവിയിലെ റെഡ് കാർപെറ്റിൽ അതിഥി ആയി എത്തിയിരിക്കുകയാണ് ദേവിക. തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചും താരം ഷോയിൽ മനസ് തുറക്കുന്നുണ്ട്.

കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ചിരുന്നു താനെന്നാണ് ദേവിക പറയുന്നത്. നൃത്തത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കി തുടങ്ങിയപ്പോൾ മുതൽ പേടിയുണ്ട്. പലതരത്തിലുള്ള ആശങ്കകൾ ഇപ്പോൾ ഉണ്ടാവാറുണ്ട്. അങ്ങനെയുള്ള കാര്യം സംഭവിക്കുന്നതായും താൻ സ്വപ്‌നം കണ്ടിട്ടുണ്ടെന്നുമാണ് ദേവിക പറയുന്നത്.

എനിക്ക് ഒരു വയസുള്ളപ്പോഴാണ് ഒരു അങ്കിള്‍ എനിക്ക് ചിലങ്ക സമ്മാനമായി തരുന്നത്. സിനിമാ തിയേറ്ററില്‍ പോകുമ്പോൾ നേരെ സ്‌ക്രീനിലേക്കാണ് ഓടുന്നതെന്നും അവിടെ നിന്ന് ഡാന്‍സ് കളിക്കലാണ് പണിയെന്നും അമ്മ പറഞ്ഞിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ ഞാന്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയിരുന്നു. കലൈമാമി എസ് നടരാജനാണ് എന്റെ ഗുരു. അദ്ദേഹത്തിന്റെ കീഴില്‍ ദക്ഷിണ വെച്ചാണ് പഠിച്ചത്.

വീഴ്ചയിലാണ് നിന്നാണ് ഞാന്‍ ആദ്യം തുടങ്ങിയത്. അന്ന് ബെഡ് വെച്ചുള്ള സ്റ്റേജായിരുന്നു. കളിച്ച് കളിച്ച് പുറകിലേക്ക് വീണു. പ്രശ്‌നമൊന്നും ഉണ്ടായില്ല, പിന്നെയും എഴുന്നേറ്റ് കളിച്ചു. അന്നൊന്നും ഡാന്‍സ് ചെയ്യാന്‍ പേടിയുണ്ടായിരുന്നില്ല. ഇപ്പോഴാണ് പേടി. മൈക്ക് പ്രശ്‌നം ഉണ്ടാവുമോ, ലൈറ്റ് പോവുമോ, തെറ്റിപ്പോവുമോ എന്നൊക്കെയുള്ള ഭയം ഇപ്പോഴുണ്ടാവാറുണ്ട്.

methil devika

കുട്ടിക്കാലത്ത് സ്‌കൂളില്‍ ഡാന്‍സ് ചെയ്യാന്‍ പോയപ്പോള്‍ പാട്ട് മാറിയാണ് വന്നത്. അത് മാറിയെന്ന് പറയാനുള്ള ധൈര്യമൊന്നും അന്നില്ലായിരുന്നു. അന്നാണ് ഞാന്‍ ആദ്യമായി കോറിയോഗ്രാഫി ചെയ്യുന്നത്. 21ാം വയസ് മുതല്‍ മോഹിനിയാട്ടം ഞാന്‍ തന്നെയാണ് കോറിയോഗ്രാഫി ചെയ്യുന്നത്. കുച്ചിപ്പുഡി എനിക്ക് ഈസിയാണ്.

കഥകള്‍ ചെയ്യുമ്പോള്‍ വലിയ ഉത്തരവാദിത്തമാണ്. അപ്പോള്‍ നമുക്ക് അങ്ങനെ കൂളായി ചെയ്യാനാവില്ല. നല്ലൊരു മെന്റല്‍ പ്രോസസുണ്ട് ഇതിന് പിന്നില്‍. പറയാൻ ആഗ്രഹിക്കുന്നതും പറഞ്ഞാല്‍ പ്രശ്‌നവുമാവുന്ന പല കാര്യങ്ങളും ഡാൻസിലൂടെ പറയാം. എനിക്ക് ഇതുവരെ വിമര്‍ശനങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല.

ശ്രദ്ധനേടിയ അഹല്യ എന്ന നൃത്തത്തെ കുറിച്ചും ദേവിക സംസാരിക്കുന്നുണ്ട്. കൊവിഡ് സമയത്താണ് അഹല്യ ചെയ്യുന്നത്. അഹല്യയെപ്പോലൊരാള്‍ക്ക് ഇന്ദ്രനെ കണ്ടാല്‍ മനസിലാവാതിരിക്കുമോ, ഏത് സ്ത്രീക്കും മറ്റൊരാള്‍ ഭര്‍ത്താവിന്റെ വേഷത്തില്‍ വന്നാല്‍ മനസിലാവില്ലേ. അവരെന്തായാലും മനസിലാക്കി കാണും. അവര് വീണും കാണും.

സ്വപ്‌നത്തിലാണ് എനിക്ക് വാത്മീകി രാമായണം വായിക്കാന്‍ നിര്‍ദേശം കിട്ടിയത്. അഹല്യ ഭസ്മം പോലെയായി തീരട്ടെ എന്നാണ് അതിലുള്ളത്. അഹല്യയ്ക്ക് ഇന്ദ്രനെ കാണുമ്പോള്‍ത്തന്നെ മനസിലാവുന്നുണ്ട്. വാത്മീകിയും എഴുത്തച്ഛനും വ്യത്യസ്തമായ രീതിയിലാണ് അഹല്യയെക്കുറിച്ച് കാണിച്ചതെന്നും ദേവിക പറയുന്നു.

Read more about: methil devika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X