For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരീരം കാണിച്ച് ആണുങ്ങളെ പ്രകോപിപ്പിക്കുകയല്ല എന്റെ ലക്ഷ്യം; ഇതെന്റെ ജോലിയാണെന്ന് അഷിക

  |

  സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അഷിക അശോകന്‍. തന്റെ റീലുകളിലൂടെ ഒരുപാട് ഫോളോവേഴ്‌സിനെ നേടിയെടുത്തിട്ടുണ്ട് അഷിക. സോഷ്യല്‍ മീഡിയയിലെന്നത് പോലെ തന്നെ അഭിനയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അഷിക അശോകന്‍. ധാരാളം ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് അഷിക അശോകന്‍.

  Also Read: നിങ്ങളുടെ മുഖം സ്‌ക്രീനിൽ കാണാൻ ഇഷ്ടമാണെന്നാണ് അദ്ദേഹം പറഞ്ഞത്, അതെനിക്ക് ഓസ്കാർ ആയിരുന്നു: വിന്ദുജ

  അതേസമയം തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ നിരന്തര വിമര്‍ശനങ്ങളും അഷികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ താന്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് അഷിക അശോകന്‍. ബിഹൈന്‍ഡ് വുഡ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് അഷിക മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  എന്താ നിനക്കൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ? ആ സേച്ചി കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നെക്കെയുള്ള കമന്റുകളാണ് സ്ഥിരമായി കാണാറുള്ളതെന്നാണ് അഷിക പറയുന്നത്. ബേസിക്കലി അവരുടെ വിചാരം ശരീരം കാണിക്കുക എന്നതാണ് എന്റെ ഉദ്ദേശം എന്നാണ്. അവര്‍ക്ക് അത്ര ചിന്തിക്കാനുള്ള വിവരമേ ഉണ്ടാകൂ. അതുകൊണ്ട് ഞാന്‍ അതേക്കുറിച്ച് ഇത്ര ചിന്തിക്കുകയോ ചോദിച്ച് പോവാറോ ഇല്ല. പക്ഷെ ചില കമന്റുകള്‍ കാണുമ്പോള്‍ പ്രതികരിക്കാന്‍ തോന്നുമെന്നും അഷിക പറയുന്നു.

  Also Read: അതിലും വലുത് താങ്ങാനുള്ള കെൽപ്പുണ്ട്; മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോഴുള്ള ആശങ്ക; സിദ്ദിഖ് പറഞ്ഞത്

  അവര്‍ ചെയ്യുന്നത് സമൂഹത്തിനൊരു തെറ്റായ മാതൃകയായിരിക്കും നല്‍കുക. ഒരാള്‍ കമന്റിട്ടാല്‍ കമന്റ് ബോക്സില്‍ കാണുന്ന ഒരുപാട് പേര്‍ക്ക് അത് തന്നെ കമന്റ് ചെയ്യാന്‍ തോന്നു. അതല്ല ഈ രീതിയിലൂടെയല്ല കാണേണ്ടത് എന്ന് പറഞ്ഞു കൊടുക്കാന്‍ നോക്കിയാല്‍ പിന്നെ എനിക്ക് അഹങ്കാരമായി. ജാഡയായി. ഞാന്‍ പറയുന്നത് ഇതാണ് ഇതിന്റെ ശരിയായ രീതി, ഞാനൊരു മോഡലാണ്. ഞാനൊരു വസ്ത്രം ഇടുന്നുണ്ടെങ്കില്‍ അതെന്റെ ജോലിയുടെ ഭാഗമാണെന്നും അഷിക പറയുന്നു.

  അല്ലാതെ എന്റെ ശരീരം കാണിക്കുകയോ അതിനെ സെക്ഷ്വലൈസ് ചെയ്ത് ആണുങ്ങളെ പ്രകോപിപ്പിക്കുകയോ അല്ല എന്റെ ഉദ്ദേശം. അതാണോ എന്റെ ഗെയിന്‍? നോ. ഞാനൊരു മോഡലാണ്. ഇതെന്റെ ജോലിയാണ്. എനിക്ക് പ്രതിഫലം കിട്ടുന്നത് എന്റെ ജോലിയ്ക്കാണ്. അപ്പോള്‍ ഞാന്‍ പൂര്‍ത്തിയാക്കേണ്ടത് എന്റെ ജോലിയുടെ ക്രൈറ്റീരിയയാണ്. അല്ലാതെ, മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്നേ പറയുമെന്നോ ആശങ്കപ്പെടേണ്ട കാര്യം എനിക്കില്ലെന്നും താരം വ്യക്തമാക്കുകയാണ്.

  അത് പറഞ്ഞതിനാണ് എനിക്ക് ജാഡയാണ്, അഹങ്കാരമാണ് എന്നൊക്കെ പറഞ്ഞത്. അതിലെന്താണ് തെറ്റുള്ളത്. ഒരു എഞ്ചിനീയര്‍ ആണെങ്കില്‍ എഞ്ചിനീയര്‍ ചെയ്യേണ്ടതെല്ലാം അയാള്‍ ഫോളോ ചെയ്യണ്ടേ? ടീച്ചറാണെങ്കില്‍ ടീച്ചര്‍ ചെയ്യേണ്ട കുറേ കാര്യങ്ങളില്ലേ? അത് തന്നെയല്ലേ മോഡലായ ഞാനും ചെയ്യുന്നത്. എന്താണ് വ്യത്യാസം? എന്ന് അഷിക ചോദിക്കുന്നു.

  താന്‍ ക്ലീവേജ് കാണുന്ന ബ്ലൗസും സാരിയും ധരിച്ചൊരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. എന്നെ സംബന്ധിച്ച് അതില്‍ ബ്യൂട്ടിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അതിലൊരു ചേട്ടന്‍ വന്ന് കമന്റ് ചെയ്തത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും അഷിക ഓര്‍ക്കുന്നുണ്ട്. വിമണ്‍ സീക്ക് റെസ്പെക്ട് എന്നര്‍ത്ഥം വരുന്നൊരു ക്യാപ്ഷനായിരുന്നു ചിത്രത്തിന് നല്‍കിയത്. ഇതാണോ നിങ്ങള്‍ പറയുന്ന റെസ്പെക്ട് എന്നായിരുന്നു കമന്റ്. വൈ നോട്ട്? തന്റെ ക്യാപ്ഷന്‍ ആ ചിത്രത്തിന് ചേരുന്നത് മാത്രമായിരുന്നുവെന്നും താന്‍ ചെയ്യുന്ന ജോലിയില്‍ നിന്നും റെസ്പെക്ട് നേടുന്നതില്‍ തെറ്റില്ലെന്നും അതിലെന്താണ് ഇത്രമാത്രം പറയാനുള്ളതെന്ന് എനിക്ക് മനസിലായിട്ടില്ലെന്നും അഷിക പറയുന്നു.

  സോഷ്യല്‍ മീഡിയയിലൂടേയും ഷോര്‍ട്ട് ഫിലിമുകളിലൂടേയും ശ്രദ്ധ നേടിയ അഷിക ഇപ്പോള്‍ ടെലിവിഷന്‍ രംഗത്തും താരമായിരിക്കുകയാണ്. ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായി എത്തിയാണ് അഷിക കയ്യടി നേടുന്നത്.

  Read more about: serial
  English summary
  Dancing Star Fame Ashika Ashokan Talks About Comments On Her Instagram Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X