കരള്‍ രോഗത്തിന് പിന്നാലെ വന്ന അറ്റാക്ക്, കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍; അച്ഛനെ കുറിച്ച് മകള്‍
ജനപ്രീയ പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളേയും മലയാളി നെഞ്ചോട് ചേര്‍ത്തതാണ്. അതുകൊണ്ട് തന്നെ അവരുടെ സന്തോഷങ്ങള്‍ പോലെ സങ്കടങ്ങളും പ്രേക്ഷകരും ഏറ്റെടുക്കും. കഴിഞ്ഞ ദിവസം പരമ്പരയുടെ ആരാധകരെയാകെ വേദനിപ്പിച്ചു കൊണ്ടായിരുന്നു നടന്‍ കൈലാസ് നാഥിനെ കുറിച്ചുള്ള വാര്‍ത്ത പുറത്ത് വരുന്നത്.
തനിനാടനില്‍ നിന്നും അള്‍ട്രാ ബോള്‍ഡിലേക്ക്; നയന ഗാംഗുലിയുടെ വേഷപ്പകര്‍ച്ച
നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ് കൈലാസ് നാഥ് എന്നായിരുന്നു വാര്‍ത്ത. സാന്ത്വനത്തിലെ പിള്ളച്ചേട്ടനെ സ്‌നേഹിച്ച മലയാളികള്‍ക്ക് ഈ വാര്‍ത്ത വലിയ വേദനയായിരുന്നു. പിന്നാലെ പരമ്പരയിലെ മറ്റ് താരങ്ങളും സീരിയല്‍ രംഗത്തെ മറ്റ് താരങ്ങളും കൈലാസ് നാഥിന് വേണ്ടി രംഗത്ത് എത്തിയിരുന്നു. കൈലാസ് നാഥിന്റെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയായിരുന്നു അവര്‍.

ഇപ്പോഴിതാ തന്റെ അച്ഛന്റെ അവസ്ഥയെ കുറിച്ച് കൈലാസ് നാഥിന്റെ മകളും നടിയുമായ ധന്യ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധന്യ മനസ് തുറന്നത്. എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്നും നിലവിലെ അവസ്ഥ എന്താണെന്നും ധന്യ വീഡിയോയില്‍ പറയുന്നുണ്ട്. സീരിയില്‍ രംഗത്തു നിന്നും ലഭിക്കുന്ന പിന്തുണയെ കുറിച്ചും മകള്‍ പറയുന്നുണ്ട്.

മറ്റ് ചില രോഗങ്ങളുണ്ടായിരുന്നു കൈലാസ് നാഥിന്. ഇതിന്റെ ഭാഗമായി നടത്തിയൊരു പരിശോധനയിലാണ് കരള്‍ സംബന്ധിച്ച രോഗമുണ്ടെന്ന് കണ്ടെത്തിയതെന്നാണ് മകള്‍ പറയുന്നത്. കരള്‍ മാറ്റി വെക്കല്‍ മാത്രമാണ് പരിഹാരമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ഇതിന്റെ ചികിത്സയുമായി മുന്നോട്ട് പോകുമ്പോഴായിരുന്നു ഹൃദയസംബന്ധമായി പ്രശ്‌നമുണ്ടാകുന്നത്. ഇതോടെ സ്ഥിതി ഗുരുതരാവസ്ഥയിലെത്തുകയായിരുന്നുവെന്നാണ് ധന്യ പറയുന്നത്.

നിലവിലെ സാഹചര്യത്തില്‍ കരള്‍ മാറ്റിവെക്കാന്‍ സാധിക്കുകയില്ല. ഹൃദയത്തിന്റെ നില സ്റ്റേബിള്‍ ആയാല്‍ മാത്രമേ കരള്‍ മാറ്റിവെക്കല്‍ പോലുള്ളത് ചെയ്യാന്‍ സാധിക്കുയുള്ളുവെന്നാണ് മകള്‍ പറയുന്നത്. ഇതോടെയാണ് തങ്ങള്‍ സഹായം ചോദിച്ചുകൊണ്ട് എത്തിയതെന്നും എത്ര രൂപയോളം ചിലവാകുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്നും അവര്‍ പറയുന്നു. അതേസമയം തങ്ങള്‍ക്ക് ഒരുപാട് പിന്തുണ ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
സംഘടനവഴിയും മറ്റും അറിഞ്ഞ് പലരും പിന്തുണയുമായി എത്തിയിട്ടുണ്ടെന്നാണ് മകള്‍ പറയുന്നത്. താരങ്ങളായ സജിന്‍, സീമ ജി നായര്‍, നന്ദു തുടങ്ങിയവര്‍ പിന്തുണയുമായി എത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പിള്ളച്ചേട്ടന്‍ ഇങ്ങനെ സംഭവിച്ചതില്‍ സങ്കടമുണ്ടെന്ന് പറഞ്ഞു കൊണ്ട് പ്രേക്ഷകരും ബന്ധപ്പെടുന്നുണ്ടെന്നും മകള്‍ പറയുന്നു. മകളുടെ വാക്കുകളും ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

സാന്ത്വനം സീരിയലിലെ പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോള്‍ വളരെ ഗുരുതരാവസ്ഥയില്‍ എറണാകുളം റെനൈ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന് നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആണ്. ലിവര്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും. അദ്ദേഹത്തിന് ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . സഹായിക്കുവാന്‍ കഴിവുള്ളവര്‍ തങ്ങളാല്‍ ആവുന്നത് നല്‍കിയാല്‍ വലിയ സഹായമായിരിക്കും എന്നായിരുന്നു സജിന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.


Click it and Unblock the Notifications