'ചേട്ടന് ചേട്ടന്റെ വഴി, എനിക്ക് എന്റേത്'; വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം അതാണ്!, ദീപയും രാഹുലും
അവതാരക, നടി എന്നി നിലകളിൽ മലയാളികൾക്ക് പരിചിതയാണ് ദീപ രാഹുൽ ഈശ്വർ. ദീപയുടെ ഭർത്താവ് രാഹുൽ ഈശ്വറും ഏറെ സുപരിചിതനാണ്. ടെലിവിഷൻ അവതാരകനായും റിയാലിറ്റി ഷോ മത്സരാർത്ഥിയുമൊക്കെയായി മിനിസ്‌ക്രീനിൽ എത്തിയിട്ടുണ്ട് രാഹുൽ. ആനുകാലിക വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ പറയുന്ന രാഹുൽ ചാനൽ ചർച്ചകളിലെയും സ്ഥിര സാന്നിധ്യമാണ്.
നിരവധി ടെലിവിഷൻ പരിപാടികളിൽ അവതാരകയായി എത്തിയിട്ടുണ്ട് ദീപ. ഒരു നർത്തകി കൂടിയാണ് താരം. മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് രാഹുൽ പ്രേക്ഷകർക്ക് കൂടുതൽ പരിചിതനാകുന്നത്. പിന്നീട് വിവിധ മിനിസ്ക്രീൻ പരിപാടികളിലും അവതാരകനായും ജഡ്ജായുമെല്ലാം രാഹുൽ എത്തിയിരുന്നു.

നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് ദീപയും രാഹുലും. കഴിഞ്ഞ 12 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. ഇവർക്ക് ഒരു മകനുമുണ്ട്. ഇപ്പോഴിതാ, ബിഹൈൻഡ്വുഡ്‌സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഇവർ. വിശദമായി വായിക്കാം തുടർന്ന്.

എന്താണ് നിങ്ങളുടെ ദാമ്പത്യത്തിന്റെ വിജയരഹസ്യം എന്ന് ചോദിക്കുമ്പോൾ, ചേട്ടന് ചേട്ടന്റെ വഴി എനിക്ക് എന്റെ വഴി എന്നാണ് ദീപ പറയുന്നത്. വിവാഹം കഴിഞ്ഞ സമയത്ത് ഇദ്ദേഹം സ്ഥിരമായി അമ്പലങ്ങളിൽ പ്രഭാഷണത്തിന് പോകുമായിരുന്നു. ഒരിക്കലും കാണാൻ പോലും കിട്ടില്ലായിരുന്നു. ഞാൻ ആ സമയം വിഷമിച്ചു ബോറടിച്ചിരിക്കുന്ന സമയം ആയിരുന്നു. എന്നാൽ ഇപ്പോൾ ചേട്ടൻ ഒന്ന് പുറത്തു പോകുമ്പോൾ വീട്ടിൽ ഞാൻ അടിച്ചു പൊളിക്കും എന്നും തമാശയോടെ ദീപ പറയുന്നുണ്ട്.

കാലം എന്നത് ഒരു മായയാണ്. എല്ലാം മനസിന്റെ ഒരു തോന്നലും വിഹ്വലതകളുമാണ് എന്നാണ് ദാമ്പത്യത്തിന്റെ രഹസ്യം ചോദിച്ചപ്പോൾ രാഹുൽ നൽകിയ മറുപടി. ഒരിക്കലും ഒരു കാര്യത്തിലും രാഹുലിനോട് തർക്കിച്ചു ജയിക്കാൻ തനിക്ക് ആകില്ലെന്നും ദീപ പറയുന്നുണ്ട്.
അതിന് മുൻപുണ്ടായ ഒരു സംഭവവും ദീപ പറയുന്നുണ്ട്. പുതിയൊരു വീട്ടിലേക്ക് താമസം മാറിയപ്പോൾ ബെഡ് ഇടാൻ പാടില്ലാത്ത ദിശയിൽ ഇട്ടപ്പോൾ നല്ല വ്യൂ ആയിരുന്നു. എന്നാൽ ഞാൻ അതിൽ കംഫർട്ട് ആയിരുന്നില്ല. ഞാൻ അതിൽ തർക്കിച്ചു നോക്കി. എന്നാൽ ഈ ഭൂമി എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുകയല്ലേ അപ്പോൾ എന്ത് തെക്ക്, എന്ത് വടക്ക് എന്നായിരുന്നു ചേട്ടൻ പറഞ്ഞത്.

വീടിന് കറുപ്പ് പെയിന്റ് അടിച്ചപ്പോൾ ഉണ്ടായ തർക്കത്തെ കുറിച്ചും ദീപ പറഞ്ഞു. ദീപയ്ക്ക് അതൊക്കെ പറയാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ അത് ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം എനിക്കാണ് എന്നാണ് രാഹുൽ ഈശ്വർ അതിന് മറുപടിയെന്നോണം പറഞ്ഞത്.
സ്ഥിരാമായി ഇന്ത്യൻ പതാക വസ്ത്രത്തിൽ കുത്തി നടക്കുന്നതിന്റെ കാരണവും രാഹുൽ അഭിമുഖത്തിൽ പറയുന്നുണ്ട്. ഞാനൊരു ഭാരതീയൻ ആണ് ഇന്ത്യക്കാരനാണ് എന്ന് കാണിക്കാൻ വേണ്ടിയാണു കുത്തുന്നത് എന്നാണ് രാഹുൽ പറഞ്ഞത്. ജോലിയെ കുറിച്ച് ചോദിച്ചപ്പോൾ ടെക്‌നോപാർക്കിൽ ഒരു കമ്പനി ഉണ്ട്. ഗിന്നസ് റെക്കോർഡ് കിട്ടിയ കമ്പനി ആണ് തന്റേതെന്നും രാഹുൽ ഈശ്വർ പറയുന്നു. വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ചുള്ളതാണെന്നും രാഹുൽ പറയുന്നുണ്ട്.

പലർക്കും തന്നോട് ഒരു സഹതാപമുണ്ടെന്ന് ദീപ പറയുന്നുണ്ട്. ചേട്ടനോട് എത്ര ദേഷ്യമുണ്ടെങ്കിലും അത് തന്നോട് ആർക്കും തോന്നാറില്ലെന്ന് ദീപ പറഞ്ഞു. ശബരിമല വിഷയത്തിൽ കുറച്ചു നാൾ ജയിലിൽ ആയിരുന്നു. ആ സംഭവങ്ങൾക്കിടയിൽ ദീപ പാവമാണെന്ന് പലരും പറഞ്ഞു. ഒരിക്കലോക്കെ ജയിലിൽ കിടക്കുന്നത് ലേർണിങ് എക്സ്പെരിയൻസ് ആണെന്നും അതിന്റെ അകത്ത് ബുദ്ധിമുട്ട് ആണെന്നും രാഹുൽ അഭിമുഖത്തിൽ പറയുന്നുണ്ട്.


Click it and Unblock the Notifications