ആ മരണ വാര്‍ത്ത ഞാന്‍ അറിയുന്നത് നാല് ദിവസം കഴിഞ്ഞ്, അച്ഛനോട് ദേഷ്യം തോന്നി: ദേവി ചന്ദന

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദേവി ചന്ദന. മിമിക്രി വേദികൡലൂടെയാണ് ദേവി ചന്ദന മലയാളികള്‍ക്ക് പരിചിതയാകുന്നത്. കോമഡി സ്‌കിറ്റുകളിലും ഡാന്‍സിലുമൊക്കെ സജീവമായിരുന്നു ദേവി ചന്ദന. മിമിക്രിയിലേക്കും കോമഡി ഷോകളിലേക്കും സ്ത്രീകള്‍ അധികം കടന്നു ചെല്ലാതിരുന്ന സമയത്താണ് ദേവി ചന്ദന കടന്നു വരുന്നതും സ്വന്തമായൊരു ഇടം നേടിയെടുക്കുന്നതും.

സ്‌റ്റേജില്‍ കോമഡി പറഞ്ഞ് ചിരിപ്പിക്കുന്ന ദേവി ചന്ദന സീരിയലിലുകളില്‍ കൂടുതലും ചെയ്തിരിക്കുന്നതും ചെയ്യുന്നതുമെല്ലാം വില്ലത്തി വേഷങ്ങളാണ്. എന്നാല്‍ യഥാര്‍ത്ഥ താന്‍ എങ്ങനെയാണെന്ന് വ്യക്തമാക്കുകയാണ് ഇപ്പോള്‍ താരം. കഴിഞ്ഞ ദിവസം ദേവി ചന്ദന അമൃത ടിവിയിലെ പറയാം നേടാം എ്ന്ന പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു. പരിപാടിക്കിടെ യഥാര്‍ത്ഥത്തിലുള്ള ദേവി ചന്ദന എങ്ങനെയാണെന്ന് അവതാരകനായ എംജി ശ്രീകുമാര്‍ ചോദിക്കുകയായിരുന്നു.

ദേഷ്യവും സങ്കടവും ഒരുമിച്ച്

യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ അധികം സോഫ്റ്റ് ഹാര്‍ട്ടഡ് പേഴ്സണാണ് ദേവി ചന്ദന പറയുന്നത്. ദേഷ്യം വന്നാല്‍ പോലും താന്‍ ആദ്യം കരയുകയാണ് ചെയ്യുന്നത് എന്നും ദേവി പറയുന്നു. അങ്ങനെ ദേഷ്യവും സങ്കടവും ഒരുമിച്ച് വന്ന ചില സന്ദര്‍ഭങ്ങളെ കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

അമ്മ ഷോയുടെ റിഹേഴ്‌സലുകള്‍ നടക്കുകയാണ്. അന്ന് തന്റെ കൂടെ പരിപാടികള്‍ക്ക് വന്നിരുന്നത് അച്ഛനോ അമ്മയോ ആയിരുന്നു. അന്ന് വന്നത് അച്ഛനായിരുന്നു. റിഹേഴ്‌സല്‍ നടന്നു കൊണ്ടിരിക്കെ അച്ഛന്‍ തനിക്ക് അത്യാവശ്യമായി വീട്ടില്‍ പോകണമെന്നും കിഷോറിന്റെ അമ്മയും അച്ഛനും വരുമെന്നും പറഞ്ഞുവെന്നാണ് ദേവി ചന്ദന പറയുന്നത്. അന്ന് വിവാഹം കഴിഞ്ഞിരുന്നില്ലെങ്കിലും കിഷോറുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെന്നും താരം ഓര്‍ക്കുന്നുണ്ട്.

കൊച്ചച്ഛന് സുഖമില്ല

എന്തിനാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍
കൊച്ചച്ഛന് സുഖമില്ല, ഡോക്ടറെ കാണാന്‍ കൂടെ പോകണം എന്നായിരുന്നു അച്ഛന്റെ മറുപടി. എന്നാല്‍ അതെന്തിനാണെന്ന് തനിക്ക് മനസിലായില്ല. അച്ഛന് സഹോദരങ്ങളായി ഏഴ് പേരുണ്ട്. എല്ലാവരും തമ്മില്‍ നല്ല ബന്ധമാണ്. അവര്‍ക്കാര്‍ക്കെങ്കിലും ഒപ്പം പോയാല്‍ പോരെ എന്നായിരുന്നു താന്‍ ചിന്തിച്ചതെന്നും ദേവി ചന്ദന പറയുന്നു. എന്തായാലും അച്ഛന്‍ പോയി. പ്രോഗ്രാമിന്റെ ദിവസം അമ്മ വന്നുവെന്നും ദേവി ചന്ദന ഓര്‍ക്കുന്നു.

അത് കഴിഞ്ഞ് പിറ്റേ ദിവസം എനിക്ക് പ്രസാദേട്ടന്റെ പ്രോഗ്രാമുണ്ട്. എന്നെ അവിടേക്കും കൊണ്ടു പോയി. കെഎസ് പ്രസാദിന്റെ പ്രോഗ്രാം എന്നൊക്കെ പറഞ്ഞാല്‍ അങ്ങ് ചിരിച്ചും ചിരിപ്പിച്ചും ചാവും വിധമായിരിയ്ക്കും. ആടി തിമര്‍ക്കുകയായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. അങ്ങനെ എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് കൊച്ചച്ഛന്‍ മരിച്ചുവെന്നത് അറിയുന്നതെന്നാണ് ദേവി ചന്ദന പറയുന്നത്.

കൊച്ചച്ഛന്റെ മരണ വിവരം

കൊച്ചച്ഛന്റെ മരണ വിവരം ഞാന്‍ അറിയുമ്പോഴേക്കും നാല് ദിവസമായി. എനിക്ക് അപ്പോള്‍ അച്ഛനോട് ദേഷ്യമാണ് വന്നത്. എന്നോട് എന്തുകൊണ്ട് ഇതൊന്നും പറഞ്ഞില്ല. ഞാന്‍ ഇത്രയും ദിവസം ചിരിച്ച് ഉല്ലസിക്കുകയായിരുന്നില്ലേ എന്നാണ് താന്‍ ചിന്തിച്ചതെന്നും താരം പറയുന്നു. ഒരുപക്ഷെ എന്നോട് പറഞ്ഞാല്‍ ഞാന്‍ പ്രോഗ്രാം ചെയ്യാതെ ആവുമോ, അത് മൊത്തം ടീമിനെയു ബാധിയ്ക്കുമോ എന്നൊക്കെ അറിയാവുന്നത് കൊണ്ടാവാം അച്ഛന്‍ പറയാതിരുന്നതെന്നും ദേവി ചന്ദന അഭിപ്രായപ്പെടുന്നുണ്ട്.

Recommended Video

Tovino Thomas: ടോവിനോയെ തല്ലുമാലയാക്കി ജനം, ഒടുവിൽ കൂട്ടിൽ കേറി ഒളിക്കുന്ന കണ്ടോ | *
വിവാഹം

ജീവിതത്തില്‍ അത്തരത്തില്‍ പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ടെന്നാണഅ ദേവി ചന്ദന പറയുന്നത്.
അതേസമയം, വ്യക്തിപരമായി വളരെ അധികം വേദനിച്ച് നില്‍ക്കുമ്പോഴും സ്‌ക്രീനില്‍ പൊട്ടി ചിരിച്ച് അഭിനയിക്കേണ്ടതായി വന്നിട്ടുണ്ടെന്നും താരം പറയുന്നു. ഒരിക്കല്‍ ഞാന്‍ സ്റ്റേജില്‍ ഡാന്‍സ് ചെയ്തുകൊണ്ടിരിയ്ക്കുമ്പോഴാണ് അച്ഛനും അമ്മയും ഇപ്പോള്‍ വരാവേ എന്ന് പറഞ്ഞ് പോയത്. ആ സമയത്ത് എന്റെ അനിയന് ചെറിയൊരു അപകടം പറ്റി ഹോസ്പിറ്റലില്‍ കൊണ്ടു പോവുകയായിരുന്നു. അപ്പോഴും നോക്കി നില്‍ക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂവെന്നും താരം പറയുന്നുണ്ട്.


ഭാര്യ വീട്ടില്‍ പരമസുഖം എന്ന സിനിമയിലൂടെയാണ് ദേവി ചന്ദന സിനിമയിലെത്തിയത്. പിന്നീട് ശ്രദ്ധേയം ആയ ഒരു പിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഒരു അഭിനേത്രി മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് നടി. ഗായകനായ കിഷോര്‍ വര്‍മ്മ ആണ് ദേവി ചന്ദനയെ വിവാഹം കഴിച്ചത്.

Read more about: devi chandana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X