For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ നിശ്ചയവും ഡിവോഴ്‌സും ഒരുമിച്ച് നടന്ന ദമ്പതികള്‍; ഗോസിപ്പിന്റെ സത്യാവസ്ഥ പറഞ്ഞ് താരങ്ങള്‍

  |

  താരങ്ങളേയും ആരാധകരേയും പരസ്പരം ബന്ധപ്പെടുത്തുന്ന പാലമാണ് സോഷ്യല്‍ മീഡിയ. തങ്ങളുടെ ഓഫ് സ്‌ക്രീന്‍ ജീവിതത്തെക്കുറിച്ചും വിശേഷങ്ങളുമൊക്കെ ആരാധകരുമായി താരങ്ങള്‍ പങ്കുവെക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. എന്നാല്‍ ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് കനത്ത തലവേദന നല്‍കാറുണ്ട്.

  Also Read: വഴക്കിനിടയിൽ ഭാര്യ ഇടിക്കും; ഒടുവിൽ ചതഞ്ഞ കൈയ്യുടെ ഫോട്ടോ അമ്മായിയമ്മയ്ക്ക് കൊടുക്കുമെന്ന് ശ്രീജിത്ത് വിജയ്

  താരങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. പലപ്പോഴും താരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രമങ്ങള്‍ നടക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള തങ്ങളുടെ അനുഭവം പങ്കുവെക്കുകയാണ് ദേവിക നമ്പ്യാറും വിജയ് മാധവും.

  പറയാം നേടാം എന്ന പരിപാടിയില്‍ അതിഥികളായി എത്തിയതായിരുന്നു വിജയും ദേവികയും. വിവാഹ നിശ്ചയവും ഡിവോഴ്‌സും ഒരുമിച്ച് നടന്ന വ്യക്തികളാണ് നിങ്ങള്‍, ഓണ്‍ലൈനില്‍, അതെങ്ങനെയാണ്? എന്ന് അവതാരകനായ എംജി ശ്രീകുമാര്‍ ചോദിക്കുകയായിരുന്നു. പിന്നാലെ ഇരുവരും തങ്ങളുടെ അനുഭവം പങ്കുവെക്കുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: ഇന്നും അതെനിക്ക് അത്ഭുതമാണ്; മോഹിനിയാട്ട മത്സരത്തിനിടെയുണ്ടായ സംഭവം പങ്കുവച്ച് മിയ

  റെഡ് കാര്‍പ്പറ്റ് എന്ന ഷോയില്‍ വിവാഹ നിശ്ചയത്തിന് ശേഷം വന്നിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ ഇദ്ദേഹം എന്നെ വിളിച്ച് ദേവിക ഒന്നുകൂടെയൊന്ന് ആലോചിച്ചോളൂ, നിശ്ചയമേ കഴിഞ്ഞിട്ടുള്ളൂവെന്ന് പറഞ്ഞിരുന്നുവെന്നാണ് ദേവിക പറയുന്നത്. എന്റെ സ്വഭാവം ഇതൊക്കെയാണ്, സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡാണ്. തുറന്നടിച്ച് സംസാരിക്കും, സോഫ്റ്റായി പറയാന്‍ അറിയില്ല. പെട്ടെന്ന് ദേഷ്യം വരും. എന്റെ ക്യാരക്ടര്‍ ഇതാണ്. പൊതുവെ പെണ്‍കുട്ടികള്‍ക്ക് പൊരുത്തപ്പെടാന്‍ പറ്റാറില്ല എന്ന് പറഞ്ഞുവെന്നും ദേവിക പറയുന്നു.

  ഇനി നടക്കില്ല മാഷേ എന്ന് ഞാന്‍ പറഞ്ഞു. നിശ്ചയമൊക്കെ വളരെ ലളിതമായിട്ടായിരുന്നു നടത്തിയത്. ഞങ്ങള്‍ കരുതിത് ആരും അറിയില്ല എന്നാണ്. പക്ഷെ അപ്പോള്‍ തന്നെ വൈറലായി. കുടുംബക്കാര്‍ മാത്രമല്ല നാട്ടുകാരും അറിഞ്ഞു. ഇനി മാറാനൊന്നും ആകില്ല. നമ്മള്‍ക്ക് മുന്നോട്ട് തന്നെ പോകാം എന്നു പറഞ്ഞു. ഇത് അഭിമുഖത്തിലും പറഞ്ഞിരുന്നു. അഭിമുഖം ടെലികാസ്റ്റ് ചെയ്തതോടെ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകള്‍ വരികയായിരുന്നുവെന്നാണ് ദേവിക പറയുന്നത്.

  Also Read: അത് അത്ര എളുപ്പമായിരുന്നില്ല; ടോക്‌സിക് പ്രണയത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് മനസ് തുറന്ന് ആലിയ കശ്യപ്

  എന്തിനാണ് കഷ്ടപ്പെട്ട് ജീവിക്കുന്നത് എന്നു കരുതി ഞങ്ങള്‍ ഇപ്പോള്‍ തന്നെ പിരിഞ്ഞുവെന്നായിരുന്നു വാര്‍ത്തകള്‍. ആദ്യം കേട്ടപ്പോള്‍ തമാശയായിട്ടാണ് കരുതിയത്. പബ്ലിസിറ്റിയാണല്ലോ കിട്ടിക്കോട്ടെയെന്ന് കരുതി. പക്ഷെ അടുത്ത ദിവസം വീടിന് അടുത്തുള്ളവരൊക്കെ മരണവീട്ടില്‍ വരുന്നത് പോലെ അടുത്ത് വന്ന് വിഷമിക്കണ്ട എന്നൊക്കെ പറയാന്‍ തുടങ്ങിയെന്നും വിജയ് പറയുന്നു.

  ഏറ്റവും തമാശ, ഞാനും മാഷും അമ്മയും കണ്ണനുമൊക്കെ ഗുരുവായൂര്‍ പോയിരുന്നു. തൊഴുത് ഇറങ്ങുമ്പോള്‍ സൈഡില്‍ നിന്നും ആരോ പറയുന്നത് കേട്ടു, ഇവരല്ലേ പിരിഞ്ഞത് പിന്നെ എന്തിനാണ് ഒരുമിച്ച് നടക്കുന്നതെന്ന്. അപ്പോള്‍ മനസിലായി ആളുകള്‍ ഇതൊക്കെ വളരെ സീരിയസ് ആയിട്ടാണ് എടുത്തിരിക്കുന്നത്. ദേവികയുടെ ബന്ധുക്കളൊക്കെ വിളിച്ച് എന്താണ് പറ്റിയതെന്നൊക്കെ ചോദിച്ചു. സോഷ്യല്‍ മീഡിയയുടെ പവര്‍ ഭയങ്കരമാണെന്ന് താരങ്ങള്‍ പറയുന്നു.


  പരിണയമെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ദേവിക വിജയിയെ പരിചയപ്പെട്ടത്. പാട്ടുകാരി കൂടിയായ ദേവിക പരമ്പരയ്ക്കായി ഗാനം ആലപിച്ചിരുന്നു. അന്ന് പാട്ട് പഠിക്കാനായി പോയപ്പോഴാണ് വിജയിയെ ദേവിക പരിചയപ്പെട്ടതും സുഹൃത്താക്കിയതും. അതേസമയം, ഇപ്പോള്‍ ഇരുവരും അച്ഛനും അമ്മയുമാകാനുള്ള തയ്യാറെടുപ്പിലാണ്.

  ദേവിക ഗര്‍ഭിണിയാണെന്ന വിവരം വിജയ് തന്നെയാണ് തന്റെ യുട്യൂബ് ചാനല്‍ വഴി തങ്ങളുടെ ആരാധകരെ അറിയിച്ചത്. 'എന്തുകൊണ്ട് ഈ കഴിഞ്ഞ രണ്ട് രണ്ടര മാസം വീഡിയോ ഒന്നും ചെയ്തില്ല എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരദമ്പതികള്‍. ഇത്രയും നാള്‍ എന്തുകൊണ്ട് വ്‌ളോഗ് ഒന്നും ചെയ്തില്ല എന്ന് ഒരുപാട് പേര്‍ ചോദിച്ചു. അതിന് യഥാര്‍ഥ കാരണം ഞാനല്ല.' 'നായികയാണ്. നായിക ഗര്‍ഭിണിയാണ്. ഈ ഗര്‍ഭത്തിന്റെ കാരണക്കാരന്‍ ഞാന്‍ തന്നെയാണ് എന്നാണ് വിജയ് മാധവ് പറഞ്ഞത്.

  Read more about: devika
  English summary
  Devika Nambiar And Vijay Madhav Recalls How A Fake News About Their Marriage Disturbed Them
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X