Don't Miss!
- News
റീല്‍സ് ചെയ്യാന്‍ നടുറോഡില്‍ കാര്‍ നിര്‍ത്തി; ഇന്‍സ്റ്റഗ്രാം താരത്തിന് പിന്നീട് സംഭവിച്ചത് കണ്ടോ...
- Lifestyle
കുംഭം രാശിയില്‍ ശുക്ര-ശനി സംയോഗം; ഈ 6 രാശിക്കാര്‍ക്ക് സമ്മാനിക്കും ബമ്പര്‍ നേട്ടങ്ങള്‍
- Sports
റൗഫിന്റെ അടുത്തു പോലും ഉമ്രാനെത്തില്ല! പേസറുടെ വീക്ക്നെസ് പറഞ്ഞ് മുന്‍ പാക് താരം
- Automobiles
എന്നാ ഒരു ബുക്കിങ്ങാടാ ഉവ്വേ; എതിരാളികൾക്ക് ഭയം കയറ്റി ജിംനി
- Finance
കേന്ദ്ര ബജറ്റിൽ കണ്ണുനട്ട്; സാധാരണക്കാർക്ക് പ്രതീക്ഷിക്കാവുന്ന ഇളവുകൾ എന്തെല്ലാം
- Technology
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
ഒരു സത്യം തെളിയിക്കാനുള്ള ശ്രമമാണിത്! അത് കേട്ടതിൽ പിന്നെ ദേവിക വിഷമിച്ച് ഡിപ്രഷൻ അടിച്ച് ഇരിക്കുകയാണ്: വിജയ്
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി ദേവിക നമ്പ്യാർ. നിരവധി പരമ്പരകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ദേവിക. ദേവികയുടെ ഭർത്താവ് വിജയ് മാധവും ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. രാക്കുയില്‍ സീരിയലിലെ തുളസിയായി അഭിനയിക്കുമ്പോഴാണ് ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും വിവാഹിതരാകുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം.
വര്‍ഷങ്ങളായി അറിയുന്ന താരങ്ങള്‍ പെട്ടെന്നൊരു സാഹചര്യത്തിൽ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ദേവിക ഗര്‍ഭിണിയാവുകയും ചെയ്തു. നിലവില്‍ കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങി ഇരിക്കുകയാണ് താരങ്ങള്‍.

ഗർഭിണി ആയതോടെ ദേവിക അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. എന്നാല്‍ വ്‌ളോഗും പാട്ടുമൊക്കെയായി സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഓരോ വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ദേവികയുമായുള്ള വിവാഹശേഷം നടിക്കൊപ്പം കിടിലന്‍ പാട്ടുകള്‍ വിജയ് പാടിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഗാനങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കലും പതിവായിരുന്നു. ഗര്‍ഭിണിയായതിന് ശേഷം ശേഷമാണു പാട്ടും പാച്ചവുമൊക്കെയായി ദേവിക സജീവമായത്.

നായിക എന്നാണ് വിജയ് ദേവികയെ സ്നേഹത്തോടെ വിളിക്കാറുള്ളത്. വിജയ് ആണ് പാട്ടുകളും മറ്റും കൂടുതലും പങ്കുവയ്ക്കാറുള്ളത്. നായികയുടെ പാട്ട്, നായികയുടെ പാചകം എന്നൊക്കെ പറഞ്ഞാണ് വീഡിയോകൾ പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോഴിതാ, വിജയ് ഏറ്റവും പുതിയതായി പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുകയാണ്.
പുതിയ വീഡിയോക്കായി പാട്ട് പഠിക്കുന്നതാണ് പങ്കുവച്ചിരിക്കുന്നത്. ദേവിക ഇത്രയും നന്നായി പാടും എന്ന് താരത്തിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും. കഴിഞ്ഞ പ്രാവശ്യം പാടിയ പാട്ട് വലിയ ഹിറ്റ് ആകുകയും എല്ലാവരും നല്ല അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു.

എന്നാല്‍ പാടിയത് ദേവിക തന്നെയാണോ എന്ന കാര്യത്തില്‍ ചില ബന്ധുക്കളും സുഹൃത്തുക്കളും സംശയം പ്രകടിപ്പിച്ചു. അത് ദേവികയെ വേദനിപ്പിച്ചു അതുകൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത് എന്നാണ് വിജയ് വീഡിയോയിൽ പറഞ്ഞത്.

താനല്ല പാടിയത്, ഡബ്ബ് ചെയ്തതായിരിയ്ക്കും എന്നൊക്കെ പറഞ്ഞതില്‍ വിഷമിച്ച് ഡിപ്രഷന്‍ അടിച്ചിരിയ്ക്കുകയായിരുന്നു ദേവിക എന്നാണ് വിജയ് പറഞ്ഞത്. അതിന്റെ വിഷമം മാറ്റി, ദേവിക തന്നെയാണ് പാടിയത് എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് പുതിയ വീഡിയോ പങ്കുവയ്ക്കുന്നതെന്നും വിജയ് പറഞ്ഞു.

'സത്യം തെളിയിക്കാനുള്ള ഒരു കുട്ടി ശ്രമമാണിത്, സ്വന്തമായിട്ടാണ് പാടുന്നത് എന്ന് ചിലരെ അറിയിപ്പിക്കാന്‍..ഒരു പരീക്ഷണം' എന്നാണ് വിജയ് വീഡിയോക്ക് താഴെ കുറിച്ചത്.
നിരവധി പേർ പോസ്റ്റിന് കമന്റ് ചെയ്യുന്നുണ്ട്. ഇത്രയും നല്ല കഴിവുണ്ടായിട്ടും ഇത്രയും കാലം അത് മറച്ചുവച്ചല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. വളരെ നല്ല ശബ്ദമാണ് ദേവികയുടേത്. നടി എന്നതിനപ്പുറം ഗായിക എന്ന നിലയില്‍ ഒരുപാട് ഭാവിയുണ്ട് എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. പുതിയ വീഡിയോക്കുള്ള കാത്തിരിപ്പും ചിലർ പങ്കുവയ്ക്കുന്നുണ്ട്.
-
അദ്ദേഹം ചെയ്തു തന്നത് മറ്റാരും ചെയ്യാത്തത്, ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണുനിറയും; മമ്മൂട്ടിയെക്കുറിച്ച് നന്ദു
-
ആരെങ്കിലും പറ്റിക്കുകയാണോ എന്നു കരുതി! പൃഥ്വിയെ ആദ്യമായി കണ്ടതിനെക്കുറിച്ച് സുപ്രിയ
-
'സിനിമ എന്ന് ഇറങ്ങുന്നുവോ അതിന്റെ അടുത്ത ആഴ്ച കല്യാണമുണ്ടാകും'; ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹനിശ്ചയം കഴിഞ്ഞു