അവനോട് ഞങ്ങള്‍ ക്ഷമിച്ചു, പക്ഷെ ആ പ്രമുഖ നടന്‍ ക്ഷമിച്ചില്ല; കൃപസാനത്തില്‍ സംഭവിച്ചത് ഇതായിരുന്നു!
മലയാളികള്‍ക്ക് സുപരിചിതരായ താരദമ്പതിമാരാണ് ജോണ്‍ ജേക്കബും ധന്യ മേരി വര്‍ഗ്ഗീസും. അഭിനേതാക്കളും നര്‍ത്തകരുമായ ഇരുവരും സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ചവരാണ്. ധന്യ ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ഫൈനലിസ്റ്റുകളിലൊരാളുമാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ധന്യയും ജോണും.
ഈയ്യടുത്ത് കൃപാസനത്തെക്കുറിച്ച് ധന്യ നടത്തിയ സാക്ഷ്യം പറച്ചില്‍ വലിയ വിവാദമായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശങ്ങളാണ് ധന്യയ്ക്ക് നേരിടേണ്ടി വന്നത്. അന്ന് നടന്നത് എന്താണെന്ന് വ്യക്തമാക്കുകയാണ് ജോണും ധന്യയും. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

പലരും പത്രങ്ങള്‍ കൊണ്ടു പോകും. ചിലര്‍ അത് വച്ച് മണ്ടത്തരങ്ങള്‍ കാണിച്ചു. അങ്ങനെ മണ്ടത്തരങ്ങള്‍ കാണിച്ചവരെ വച്ച് ട്രോളുകളുണ്ടായിരുന്നു. ഞാന്‍ എനിക്കുണ്ടായ അനുഭവം ഞാന്‍ സാക്ഷ്യം പറഞ്ഞു. പക്ഷെ ഇങ്ങനെ ട്രോളപ്പെടുന്ന, സ്ഥാപനത്തെക്കുറിച്ച് പൈസ മേടിച്ച് സാക്ഷ്യം പറഞ്ഞുവെന്ന് പറഞ്ഞ് ഒരാള്‍ യൂട്യൂബിലിട്ടു. എനിക്ക് വിഷമമായി. നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ ആളുകള്‍ പറയുന്നത് എനിക്ക് അറിയില്ലായിരുന്നു. കാള പെറ്റുവെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന ജനമാണ്. എന്തെങ്കിലം കേട്ടിട്ട് മൊത്തത്തില്‍ കുറ്റം പറയുകയാണെന്നും ധന്യ പറയുന്നു.
ശരിക്കും അവിടെ ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ മറവില്‍ ഒന്ന് രണ്ട് അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടാകും. മനുഷ്യരല്ലേ എല്ലാം. അവിടെ വരുന്ന എല്ലാവരും 100 ശതമാനം പെര്‍ഫെക്ടല്ല. അബദ്ധങ്ങള്‍ പറ്റും. അതിന്റെ പേരില്‍ അത്രയും നല്ല കാര്യങ്ങള്‍ ചെയ്യുന്ന സ്ഥാപനത്തെ ട്രോളുന്നവരുണ്ട്. അതിന്റെ കൂടെ താനിത് പറഞ്ഞതോടെ തന്നേയും ട്രോളുകയായിരുന്നുവെന്നാണ് ധന്യ പറയുന്നത്. ഈ വിഷമത്തിലാണ് ചാനലിലൂടെ പ്രതികരിച്ചതെന്നും താരം വ്യക്തമാക്കി.
വലിയൊരു ആരോപണമായിരുന്നു അത്. ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ലെന്ന് ജോണ്‍ പറയുന്നുണ്ട്. എന്തും പറയാം എന്നുള്ള ധൈര്യത്തിലാണ് പറയുന്നത്. യാതൊരു അടിസ്ഥാനവുമില്ലാതെ പൈസ വാങ്ങിയെന്ന് പറയുകയായിരുന്നുവെന്നും ജോണ്‍ പറയുന്നു. പിന്നാലെ അന്ന് നടന്ന സംഭവം എന്താണെന്നും ജോണ്‍ വ്യക്തമാക്കുന്നുണ്ട്.
തങ്ങള്‍ അന്നൊരു വ്‌ളോഗ് ചെയ്യുന്നുണ്ട്. കൃപാസനത്തിന്റെ അടുത്ത് എത്താറായപ്പോള്‍ വണ്ടി കേടായി. അത് കാരണം വ്‌ളോഗ് അവിടെ വച്ച് കെട്ടായി. ആ ഗ്യാപ്പിലാണ് ധന്യ പള്ളിയില്‍ കയറിയത്. സാക്ഷ്യം പറയാനല്ല പോയത്. പോയിട്ട് തിരിച്ചു വന്നപ്പോള്‍ കോവിഡിന്റെ ഡേറ്റ് മാറിപ്പോയി എന്നൊരു അബദ്ധം പറ്റിയെന്നും പറഞ്ഞു. കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞുവെന്നും ജോണ്‍ ഓര്‍ക്കുന്നുണ്ട്. പറയാന്‍ വേണ്ടി കയറിയതല്ലെന്നും ഷൂട്ട് ചെയ്യുമെന്നോ യൂട്യൂബ് ചാനലില്‍ ഇത്രയും ഫോളോവേഴ്‌സുണ്ടോ എന്നൊന്നും അറിയില്ലായിരുന്നുവെന്നും ധന്യ പറയുന്നു.

ട്രോളിയ വ്യക്തിയ്ക്ക് മറുപടി നല്‍കിയ വീഡിയോയ്ക്ക് ഒന്നര ലക്ഷത്തോളം വ്യൂസ് ലഭിച്ചുവെന്നും ഇരുവരും പറയുന്നുണ്ട്. യൂട്യൂബിനെക്കുറിച്ച് കാര്യമായി ചിന്തിച്ചിരുന്നവരല്ല. പുതിയ ഫോണ്‍ വാങ്ങിയ ദിവസമാണ് വ്‌ളോഗും കൃപാസനവുമൊക്കെ സംഭവിക്കുന്നതെന്നും ധന്യ പറയുന്നു. എല്ലാം ആകസ്മികതകളാണെന്നും തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം അങ്ങനെയാണെന്നും താരം പറയുന്നു.
തങ്ങളെ ട്രോളിയ വ്യക്തിയുടെ വിശ്വാസത്തെ തങ്ങള്‍ ചോദ്യം ചെയ്തിട്ടില്ല. അതിനുള്ള അവകാശമില്ല. നിയമപരമായി മുന്നോട്ട് പോകാനുള്ള മെനക്കേടിനും തയ്യാറായിരുന്നില്ല താരങ്ങള്‍. മുമ്പായിരുന്നു ദൈവം പിന്നെ പിന്നെ. ഇപ്പോള്‍ സ്‌പോട്ടിലാണ്. പിന്നിടൊരു പ്രമുഖ നടനെതിരെ ഇയാള്‍ ഇതേപോലെ വീഡിയോ ചെയ്തു. എന്നാല്‍ തങ്ങള്‍ ക്ഷമിച്ചത് പോലെ ആ നടന്‍ ക്ഷമിച്ചില്ലെന്നും അസ്സലായിട്ട് തന്നെ കൊടുത്തുവെന്നും ജോണ്‍ പറയുന്നുണ്ട്.


Click it and Unblock the Notifications











