പ്രണയം ആദ്യം പൊക്കിയത് മഞ്ജു ചേച്ചി; ധന്യയെ ചുറ്റിപ്പറ്റി തന്നെയായിരുന്നു നടത്തം; ജോണ്‍ പറയുന്നു

മലയാളികള്‍ക്ക് സുപരിചിതരായ താരദമ്പതിമാരാണ് ധന്യ മേരി വര്‍ഗ്ഗീസും ജോണ്‍ ജേക്കബും. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. സിനിമയിലും സീരിയലിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് ധന്യ. ജോണും നടനെന്ന നിലയിലും നര്‍ത്തകന്‍ എന്ന നിലയിലുമെല്ലാം കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ മത്സാര്‍ത്ഥിയായി ധന്യ എ്ത്തിയിരുന്നു. ആ സമയത്ത് ബി്ഗ് ബോസ് വീടിന് പുറത്ത് ധന്യയ്ക്ക് വേണ്ടിയുള്ള ജോണിന്റെ പോരാട്ടവും ശ്രദ്ധ നേടിയിരുന്നു.

തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ് തുറക്കുകയാണ് ധന്യയും ജോണും ഇപ്പോള്‍. ലോകം മുഴുവന്‍ ആഘോഷിച്ച പ്രണയ ദിനത്തോട് അനുബദ്ധിച്ച് ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തിലാണ് ജോണും ധന്യയും തങ്ങളുടെ പ്രണയ കഥ പറഞ്ഞത്. താരങ്ങളുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ആദ്യമായി കാണുന്നത്

ഒരു അഭിമുഖത്തിന് ഇടയിലാണ് ജോണിനെ താന്‍ ആദ്യമായി കാണുന്നതെന്നാണ് ധന്യ പറയുന്നത്. അതേസമയം ജോണ്‍ പറയുന്നത് താന്‍ നേരത്തെ തന്നെ ധന്യയുടെ ആരാധകനായിരുന്നുവെന്നാണ്. ധന്യ നായികയായി എത്തിയ വൈരമുള്‍പ്പടെയുള്ള സിനിമകള്‍ തനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും ജോണ്‍ പറയുന്നു. ജോണിനെ ആദ്യം കണ്ടപ്പോള്‍ തനിക്ക് ക്രഷ് ഒന്നും തോന്നിയിരുന്നില്ലെന്നും നല്ല പയ്യന്‍ എന്ന ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ധന്യ പറയുന്നു.

സ്റ്റേജ് ഷോ

ഇരുവരും നര്‍ത്തകര്‍ കൂടിയാണ്. പിന്നീടൊരിക്കല്‍ ഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടി ഇരുവരും പരിചയപ്പെടുകയായിരുന്നു. ആ ഷോയില്‍ രണ്ട് ഡാന്‍സ് ജോണും ധന്യയും ഒരുമിച്ചാണ്. ജോണാണ് കൊറിയോഗ്രാഫി ചെയ്യുന്നതിരുന്നത്. എന്നാല്‍ ധന്യയ്ക്കൊപ്പം എപ്പോഴും മമ്മിയും ഉണ്ടാവും. എങ്കിലും ഡാന്‍സിന് ഇടയില്‍ ബ്രേക്ക് വരുമ്പോള്‍ ധന്യയുടെ അടുത്ത് പോയിരുന്ന് ഓരോ വിശേഷങ്ങള്‍ സംസാരിക്കാനും അടുക്കാനും താന്‍ ശ്രമിച്ചിരുന്നതെന്നും ധന്യയിലേക്കായിരുന്നു തന്റെ ശ്രദ്ധ കൂടുതലുമെന്നാണ് താരം പറയുന്നത്.

ആദ്യം പൊക്കുന്നത്


വിദേശത്ത് വച്ചായിരുന്നു ആ ഷോ നടന്നത്. ഇതിനിടെ കൃത്യ സമയത്ത് വിസ കിട്ടാത്തത് കൊണ്ട് ധന്യയ്ക്കൊപ്പം മമ്മിയ്ക്ക് വരാന്‍ പറ്റിയില്ല. അത് ജോണിന് വലിയ അനുഗ്രഹമായെന്നാണ് താരങ്ങള്‍ പറയുന്നത്. യാത്രയില്‍ വച്ച് ധന്യയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവിടാനും അടുക്കാനും ജോണിന് ഈ യാത്രയിലൂടെ സാധിച്ചു. അങ്ങനെയാണ് താന്‍ ധന്യയുമായി പ്രണയത്തിലാകുന്നതെന്നാണ് ജോണ്‍ പറയുന്നത്. അതേസമയം തനിക്ക് ധന്യയോട് ഇഷ്ടമുണ്ടെന്ന കാര്യം ആദ്യം പൊക്കുന്നത് നടി മഞ്ജു പിള്ളയാണെന്നും ജോണ്‍ പറയുന്നു.

ധന്യയെ ചുറ്റിപ്പറ്റി തന്നെ

എപ്പോഴും ധന്യയെ ചുറ്റിപ്പറ്റി തന്നെ നടന്നിരുന്നതിനാല്‍ ജോണിന്റെ പ്രണയം വലിയ രഹസ്യമൊന്നുമായിരുന്നില്ല. പ്രണയിക്കുന്ന സമയത്ത് ചുറ്റുമുള്ളതൊന്നും നമ്മള്‍ കാണില്ല എന്ന് പറഞ്ഞത് സത്യമാണ്. മറ്റുള്ളവര്‍ എന്നെ ശ്രദ്ധിക്കുന്നത് ഒന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ലെന്നാണ് ജോണ്‍ പറയുന്നത്. ഒരിക്കല്‍ മഞ്ജു ചേച്ചി്, 'എന്താണ് നിനക്കൊരു ചാട്ടം' എന്ന് ചോദിക്കുകയായിരുന്നുവെന്നാണ് ജോണ്‍ പറയുന്നത്. ജോണിന്റെ കാര്യം ധന്യയോട് ആദ്യം പറയുന്നതും മഞ്ജു ചേച്ചിയായിരുന്നുവെന്നും താരം പറയുന്നു.

 നമുക്ക് ഒരുമിച്ച് ജീവിച്ചാലോ

ജോണ്‍ നല്ല പയ്യനാണ്, എന്റെ വീടിന് അടുത്ത് തന്നെയാണ് എന്നൊക്കെ മഞ്ജു ന്യയോട് പറഞ്ഞു. അപ്പോഴേക്കും ധന്യയും ജോണും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ താന്‍ പ്രണയം പോയി പറഞ്ഞാല്‍ ധന്യയ്ക്ക് ഇഷ്ടപ്പെട്ടില്ല എങ്കില്‍, തങ്ങള്‍ക്ക് ഇടയിലെ സൗഹൃദം നഷ്ടപ്പെടുമോ എന്ന ഭയം ജോണിന്റെ മനസിലുണ്ടായിരുന്നു. എങ്കിലും ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പ്രണയം തുറന്ന് പറയുക തന്നെ ചെയ്തു ജോണ്‍. അതേക്കുറിച്ചുള്ള താരത്തിന്റെ വാക്കുകള്‍ വായിക്കാം.

'നമ്മള്‍ ഇനി എത്ര വര്‍ഷം ജീവിയ്ക്കും. എണ്‍പത് വയസ്സൊക്കെ കൂട്ടിക്കൊള്ളൂ. നമുക്ക് ഇപ്പോള്‍ തന്നെ ഇത്രയും വയസ്സ് ആയി. ഇനിയൊരു പതിനെട്ടായിരും ദിവസം നമ്മള്‍ ജീവിക്കുമായിരിക്കും. അതില്‍ പകുതിയും ഉറങ്ങി തീരും. അപ്പോള്‍ പിന്നെ ഈ പതിനെട്ടായിരം ദിവസം നമുക്ക് ഒരുമിച്ച് ജീവിച്ചാലോ' എന്നാണ് ധന്യയോട് ചോദിച്ചത്. അത് പറഞ്ഞ് കഴിഞ്ഞപ്പോള്‍ നെഞ്ചത്ത് നിന്ന് ഒരു ഭാരം ഇറങ്ങിയത് പോലെയാണ് തോന്നി'' എന്നാണ് ജോണ്‍ പറയുന്നത്.

പണിയൊന്നും ഇല്ലേ

എന്നാല്‍ രസകരമായ വസ്തുത എന്തെന്നാല്‍ ജോണ്‍ തന്നെ പ്രൊപ്പോസ് ചെയ്യുമെന്ന കാര്യം ധന്യയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നതാണ്.
പലരും തങ്ങളുടെ ബന്ധത്തെ കുറിച്ച് അപ്പോള്‍ സംസാരിക്കുന്നുണ്ട്. കളിയാക്കുന്നും ഉണ്ടായിരുന്നുവെന്നാണ് ധന്യ പറയുന്നത്. പിന്നീട് ജോണ്‍ പ്രണയം പറഞ്ഞപ്പോള്‍ എന്താണ് ഉദ്ദേശം എന്നാണ് ധന്യ ചോദിച്ചത്. പണിയൊന്നും ഇല്ലേ, വേറെ ആരെയെങ്കിലും നോക്കിക്കൂടെ എന്നൊക്കെ ധന്യ ചോദിച്ചു. അല്ല താന്‍ സീരിയസ് ആണ് എന്ന് ജോണ്‍ പറഞ്ഞു. എങ്കില്‍ പിന്നെ വീട്ടുകാരോട ്ആലോചിക്കണം എന്ന് ധന്യ മറുപടി നല്‍കുകയായിരുന്നു.

More from Filmibeat

Read more about: dhanya mary varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X