നാല് വര്‍ഷം കഴിഞ്ഞാല്‍ വീട്ടിലിരിക്കേണ്ടി വരും! അയാളത് മുഖത്ത് നോക്കി പറഞ്ഞു: ധന്യ മേരി വര്‍ഗ്ഗീസ്‌

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ധന്യ മേരി വര്‍ഗ്ഗീസ്. സിനിമയിലൂടെയാണ് ധന്യയെ മലയാളികള്‍ അറിയുന്നത്. നിരവധി സിനിമകളുടെ ഭാഗമായ ധന്യ പിന്നീട് സീരിയല്‍ രംഗത്തും സാന്നിധ്യം അറിയിച്ചു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് പരമ്പരകളിലൊന്നിലെ നായികയായിരുന്നു ധന്യ മേരി വര്‍ഗ്ഗീസ്. പിന്നാലെ ബിഗ് ബോസിലുമെത്തി ധന്യ.

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ മത്സരാര്‍ത്ഥിയായിരുന്നു ധന്യ മേരി വര്‍ഗ്ഗീസ്. ബിഗ് ബോസിന്റെ ഫിനാലെ വരെ എത്തിയ ധന്യ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു. ടാസ്‌കുകള്‍ ചെയ്യുന്നതിലുള്ള ധന്യയുടെ മികവ് കയ്യടി നേടിയതായിരുന്നു. അധികം വിവാദങ്ങള്‍ക്ക് നില്‍ക്കാതെയാണ് ധന്യ ഷോ പൂര്‍ത്തിയാക്കിയത്.

വിവാഹ ശേഷമുള്ള ഇടവേള

ഇപ്പോഴിതാ സിനിമയേക്കും സീരിയലിനേയും കുറിച്ച് മനസ് തുറക്കുകയാണ് ധന്യ. വിവാഹ ശേഷമുള്ള ഇടവേളയെക്കുറിച്ചും ധന്യ മനസ് തുറക്കുന്നുണ്ട്. വലിയ ക്യാരക്ടറല്ലെന്ന് പറഞ്ഞ് ഒരു വേഷവും ഒഴിവാക്കിയിട്ടില്ലെന്നാണ് ധന്യ പറയുന്നത്. സമാനതകളുള്ള ക്യാരക്ടര്‍ വന്നപ്പോള്‍ സ്വീകരിച്ചിരുന്നില്ല എന്നുമാണ് ധന്യ പറയുന്നത്.

അതേസമയം, കല്യാണമൊക്കെ കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെയും മക്കളുടെയുമൊക്കെ കാര്യം നോക്കി വീട്ടിലിരിക്കേണ്ടി വരുമെന്നും പഠിച്ച് ജോലി നേടാന്‍ നോക്കൂയെന്നും മുന്‍പൊരാള്‍ തന്നെ ഉപദേശിച്ചതിനെക്കുറിച്ചും ധന്യ മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

സീത


മൂന്നര വര്‍ഷം പോയി സീത പരമ്പര എന്നാണ് ധന്യ പറയുന്നത്. സീരിയല്‍ ചെയ്യുമ്പോഴുള്ള എക്സ്പീരിയന്‍സ് എങ്ങനെയാണെന്നറിഞ്ഞത് സീതയിലൂടെയാണ്. ആദ്യത്തെ മെഗാസീരിയല്‍ എക്സ്പീരിയന്‍സായിരുന്നു അത്. കുടുംബം പോലെയായിരുന്നു എല്ലാവരുമെന്നും ഇപ്പോഴും എല്ലാവരുമായി സൗഹൃദമുണ്ടെന്നും ധന്യ പറയുന്നു.

അതേസമയം, ഒരേ ക്യാരക്ടര്‍ തന്നെ ചെയ്തോണ്ടിരുന്ന സമയത്ത് മാറി ചിന്തിക്കാറുണ്ടായിരുന്നു എന്നും ധന്യ പറയുന്നു. സിനിമയില്‍ നിന്ന് അവസരങ്ങള്‍ വന്നപ്പോള്‍ പറ്റുന്നതെല്ലാം സ്വീകരിച്ചിരുന്നു. വലിയ ഗ്യാപ്പുകളില്ലാതെ സിനിമ കിട്ടിയിരുന്നു എന്നും താരം തുറന്നു പറയുന്നുണ്ട്. പിന്നാലെയാണ് ധന്യ തനിക്ക് ലഭിച്ച ഉപദേശത്തെക്കുറിച്ച് സംസാരിക്കുന്നത്.

കൂടി വന്നാല്‍ മൂന്നോ നാലോ വര്‍ഷം

അന്ന് സിനിമയെ അത്ര സീരിയസായി കണ്ടിരുന്നില്ല. 20 വയസായിരുന്നു. ഈ സമയത്ത് വല്ലതും പഠിച്ച് നേടിയാലേയുള്ളൂ. കൂടി വന്നാല്‍ മൂന്നോ നാലോ വര്‍ഷം കാണും ഇന്‍ഡസ്ട്രിയില്‍ അത് കഴിഞ്ഞാല്‍ നിങ്ങളൊക്കെ വീട്ടിലിരിക്കുമെന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് എന്നാണ് ധന്യ തുറന്ന് പറയുന്നത്. എന്നാല്‍ അത് കേട്ടപ്പോള്‍ ശരിയാണല്ലോ എന്നും ചിന്തിച്ചു പോയിട്ടുണ്ടെന്നും ധന്യ പറയുന്നു.

താനും, കല്യാണം കഴിഞ്ഞ് സെറ്റിലായാല്‍ പിന്നെ തിരിച്ചുവരവില്ലെന്നായിരുന്നു അന്ന് ആലോചിച്ചത്. എന്നാല്‍ ജീവിതത്തില്‍ ഒരു സ്റ്റേജ് കഴിഞ്ഞപ്പോഴാണ് ഞാന്‍ ഇനി വര്‍ക്ക് ചെയ്താലെന്താണ് കുഴപ്പമെന്ന് ആലോചിച്ചു. കല്യാണം കഴിഞ്ഞും നമുക്ക് അഭിനയിക്കാമല്ലോ, അങ്ങനെയാണ് തിരിച്ച് വന്നത് എന്നാണ് ധന്യ പറയുന്നത്.

ബിഗ് ബോസ്

തന്റെ ബിഗ് ബോസ് അനുഭവങ്ങളും ധന്യ പങ്കുവെക്കുന്നുണ്ട്. അടുപ്പമുള്ളവര്‍ അറ്റാക്ക് ചെയ്യുമ്പോള്‍ അത് വലിയ വേദനയാണ്. അത് പ്രതീക്ഷിക്കുന്നില്ലല്ലോ. പുറത്തിറങ്ങിക്കഴിഞ്ഞാലേ ആ വേദന മാറുകയുള്ളൂ എന്നാണ് ധന്യ പറയുന്നത്. തുടക്കത്തിലുള്ള ഫ്രണ്ടസല്ല പിന്നീടുണ്ടാവുന്നത്. അതിനകത്തെ അന്തരീക്ഷം അങ്ങനെയാണ് എന്നും ധന്യ ബിഗ് ബോസ് ജീവിതത്തെക്കുറിച്ച് പറയുന്നുണ്ട്.

സീ കേരളത്തിലെ ഭയം എന്ന ഷോയുടെ വിജയിയായ സമയത്താണ് തന്നെ തേടി ബിഗ് ബോസിലേക്കുള്ള വിളി വന്നതെന്നാണ് ധന്യ പറയുന്നത്. വേണോ വേണ്ടയോ എന്ന് ആലോചിച്ചിരുന്നുവെന്നും താരം പറയുന്നു. അതേസമയം താന്‍ ബിഗ് ബോസ് നേരത്തെ കണ്ടിരുന്നില്ലെന്നും താരം പറയുന്നു. പെട്ടെന്ന് റിയാക്റ്റ് ചെയ്യുന്നയാളല്ല ഞാന്‍. അവസാനമായപ്പോഴാണ് വെറുതെ വിടണ്ട എന്ന് കരുതി ചിലരൊക്കെ അറ്റാക്ക് ചെയ്യാന്‍ വന്നത് എന്നും ധന്യ പറയുന്നുണ്ട്.

More from Filmibeat

Read more about: dhanya mary varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X