Don't Miss!
- News
Akshaya AK 585 Result: നിങ്ങളാണോ 70 ലക്ഷത്തിന്റെ ആ ഭാഗ്യവാന്, അക്ഷയ ലോട്ടറി ഫലം പുറത്ത്
- Sports
2000ലെ ജൂനിയര്‍ ലോക ചാംപ്യന്മാര്, ടീം ഇന്ത്യയില്‍ ക്ലിക്കായത് ആരൊക്കെ? നോക്കാം
- Automobiles
ഹൈക്രോസിന്റെയും ഹൈറൈഡറിന്റെയും ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് നിര്‍ത്തി ടൊയോട്ട; കാരണം ഇതാണ്
- Lifestyle
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Technology
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
വീട്ടില്‍ നിന്നും അച്ഛന് പുറത്താക്കിയപ്പോള്‍ എന്റെ കാര്യങ്ങള്‍ നോക്കിയത് ചേട്ടനായിരുന്നു: ധ്യാന്‍
ആരാധകരുടെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്. പലപ്പോഴും ധ്യാനിന്റെ സിനിമകളേക്കാള്‍ ചര്‍ച്ചയായി മാറാറുള്ളത് ധ്യാനിന്റെ അഭിമുഖങ്ങളാണ് ചര്‍ച്ചയായി മാറാറുണ്ട്. തന്നെക്കുറിച്ച് മാത്രമല്ല സുഹൃത്തുക്കളെക്കുറിച്ചും സഹോദരന് വിനീത് ശ്രീനിവാസനെക്കുറിച്ചും അച്ഛന് ശ്രീനിവാസനെക്കുറിച്ചുമൊക്കെ മറയില്ലാതെ സംസാരിക്കാറുണ്ട്. തന്റെ തുറന്നുള്ള സംസാരം ധ്യാനിനെ ഇടക്കൊക്കെ വിവാദത്തിലും കൊണ്ട് ചെന്ന് ചാടിക്കാറുണ്ട്.
എന്നാല്‍ അതൊന്നും ആരാധകര്‍ക്ക് ധ്യാനിനോടുള്ള സ്നേഹം ഇല്ലാതാക്കുന്നില്ല. തന്റെ രസകരമായ സംസാരത്തിലൂടെ ഒരുപാട് പേരെയാണ് ധ്യാന്‍ ആരാധകരാക്കി മാറ്റിയിട്ടുള്ളത്. ടെന്ഷനടിച്ചിരിക്കുമ്പോള് ഒന്ന് റിലാക്സ് ചെയ്യാന്‍ ധ്യാനിന്റെ അഭിമുഖങ്ങള്‍ തേടിപ്പിടിച്ച് കാണുന്നവര്‍ വരെയുണ്ടെന്നതാണ് വാസ്തവം. ഇപ്പോഴിതാ സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി എത്തിയിരിക്കുകയാണ് ധ്യാന്‍.

ധ്യാനിന് ചേരുന്ന പരിപാടിയാണ് സ്റ്റാര്‍ മാജിക്. കൗണ്ടറുകളുടെ രാജാക്കന്മാരാണ് സ്റ്റാര്‍ മാജിക്കിലുള്ളത്. അവിടേക്ക് ധ്യാന്‍ കൂടെ എത്തിയപ്പോള്‍ രസകരമായ മാറുകയായിരുന്നു. ധ്യാനും ഷോയിലെ താരങ്ങളും തമ്മിലുള്ള സംസാരം വളരെ രസകരമായിരുന്നു. ഞാന്‍ സ്ഥിരമായിട്ട് കാണുന്ന പരിപാടിയാണ് സ്്റ്റാര്‍ മാജിക് എന്ന് ധ്യാന്‍ പറഞ്ഞിരുന്നു. അതിന് ഈ പരിപാടി എന്നും ഇല്ലല്ലോ എന്നായിരുന്നു കൊല്ലം സുധിയുടെ കൗണ്ടര്‍. എന്നാല്‍ വിട്ടു കൊടുക്കാന്‍ തയ്യാറാകാത്ത ധ്യാന്‍ അത് നിങ്ങളുടെ കൈയ്യിലിരുപ്പ് കൊണ്ട് കുറച്ചതായിരിക്കുമെന്ന് മറുപടി നല്‍കുകയാണ്.

അവതാരകയായ ലക്ഷ്മി നക്ഷത്രയെക്കുറിച്ചും ധ്യാന്‍ സംസാരിക്കുന്നുണ്ട്. ലക്ഷ്മി നക്ഷത്രയുടെ ഫാനായിരുന്നു ഞാന്‍. ഇപ്പോഴല്ല എന്നും അങ്ങനെ പറയുന്നതിന് കാരണമുണ്ടെന്നും ധ്യാന്‍ പറഞ്ഞിരുന്നു. അന്ന് ബിഎംഡബ്ലു എടുക്കാനായി പോയപ്പോള്‍ കണ്ടതാണോയെന്നായിരുന്നു ലക്ഷ്മി ചോദിച്ചത്. പിന്നാലെ അന്ന് നടന്നത് ധ്യാന്‍ തുറന്നു പറയുകയായിരുന്നു. വണ്ടിയുടെ സര്വീസിംഗിനെക്കുറിച്ച് പറയാനായാണ് ഞാന്‍ അന്ന് ഷോറൂമില്‍ പോയത്. ആ സമയത്ത് ലക്ഷ്മി വന്ന് സംസാരിച്ചു. എനിക്ക് ആളെ മനസിലായിരുന്നില്ലെന്നും കാരണം എന്റെ മനസിലെ ലക്ഷ്മി അങ്ങനെയായിരുന്നില്ലെന്നും ധ്യാന്‍ പറയുന്നു.
പറക്കും തളികയിലെ വാസന്തിയെപ്പോലെയാണ് അന്ന് ലക്ഷ്മി വന്നതെന്നും അവതാരകയെ കളിയാക്കിക്കൊണ്ട് ധ്യാന്‍ പറയുന്നുണ്ട്. അതേസമയം താന്‍ കരുതിയത് ഭയങ്കര ജാഡയാണെന്നായിരിക്കും പറയുക എന്ന് ലക്ഷ്മിയും പറയുന്നുണ്ട്. എന്നാല്‍ ഒരിക്കലും അങ്ങനെയല്ലെന്നും മറിച്ച് ഈ മുടിയും മുഖവും കണ്ണുമൊക്കെ ഇങ്ങനെയായിരുന്നില്ലെന്നും ധ്യാന്‍ പറഞ്ഞു.

സ്റ്റാര്‍ മാജിക്കിലെ താരമായ ബിനു അടിമാലിക്കൊപ്പം അഭിനയിച്ച ഓര്‍മ്മയും ധ്യാന്‍ പങ്കുവെക്കുന്നുണ്ട്. താന്‍ ഡെഡ് ബോഡിയായി കിടക്കുമ്പോള്‍ ബിനുച്ചേട്ടന് വന്ന് കരയുന്നൊരു രംഗമുണ്ട്. ചിരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും എന്റെ മുഖത്ത് നോക്കി അസാധ്യ കരച്ചിലായിരുന്നു ബിനുച്ചേട്ടനെന്നാണ് ധ്യാന്‍ പറയുന്നത്. താന്‍ സ്ഥിരമായി മുണ്ട് ധരിക്കാനുള്ള കാരണവും ധ്യാന്‍ പങ്കുവെക്കുന്നത്.
തടി കൂടിയപ്പോള്‍ പാന്റ്സൊന്നും കയറാതെ വന്നുവെന്നും ഇതോടെയാണ് താന്‍ മുണ്ടിലേക്ക് തിരഞ്ഞതെന്നുമാണ് ധ്യാന്‍ പറയുന്നത്. തന്റെ ക്രിസ്തുമസ് വിശേഷങ്ങളും ധ്യാന്‍ പങ്കുവെക്കുന്നുണ്ട്. ഞാന്‍ ക്രിസ്ത്യാനി പെണ്‍കുട്ടിയെയാണ് വിവാഹം ചെയ്തതെന്ന് പറയുന്ന ധ്യാന്‍ ആദ്യത്തെ ക്രിസ്മസ് അവളുടെ വീട്ടില്‍ പോയി ആഘോഷിച്ചപ്പോഴുണ്ടായ സംഭവത്തെക്കുറിച്ചും പറഞ്ഞിരുന്നു. തന്റെ ചേട്ടനെക്കുറിച്ചും ധ്യാന്‍ സംസാരിക്കുന്നുണ്ട്.
ചേട്ടന് പുറമെ കാണുന്നത് പോലെയല്ലെന്നും ചേട്ടന് വേറൊരു മുഖമുണ്ടെന്നുമാണ് അനിയന് പറയുന്നത്. അത് താന്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും ധ്യാന്‍ പറയുന്നുണ്ട്. എന്നെ വീട്ടില്‍ നിന്നും അച്ഛന് പുറത്താക്കിയപ്പോള്‍ എന്റെ കാര്യങ്ങള്‍ നോക്കിയത് ചേട്ടനായിരുന്നു. ഒരു ഷോയ്ക്ക് പോവുന്ന സമയത്ത് ചേട്ടന് എനിക്ക് ചെലവിനുള്ള കാശൊക്കെ തന്നിരുന്നുവെന്നും ധ്യാന്‍ പറയുന്നു.

അതേസമയം, ചേട്ടനെ എയര്‍പോര്‍ട്ടില്‍ വിട്ട് കൂട്ടുകാരേയും കൂട്ടി മദ്യപിക്കുകയായിരുന്നുവെന്നും ധ്യാന്‍ പറയുന്നുണ്ട്. അപ്പോഴാണ് പുള്ളി തിരിച്ച് വന്നത്. നാളെ വാ എന്ന് പറഞ്ഞപ്പോള്‍ ചേട്ടന് അകത്ത് കയറി ചീത്ത വിളിച്ചുവെന്നും പിന്നീട് രണ്ട് മാസത്തോളമെടുത്താണ് ആ പിണക്കം തീര്‍ന്നതെന്നും ധ്യാന്‍ പറയുന്നുണ്ട്.
ഹിഗ്വിറ്റയാണ് ധ്യാനിന്റെ പുതിയ സിനിമ. സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
-
ഞാന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് തുടങ്ങിയ ബന്ധം; ബോയ്ഫ്രണ്ടിനെ ആദ്യമായി പരിചയപ്പെടുത്തി അമൃത
-
ഇന്നെനിക്ക് അതോര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നുണ്ട്; ഇനി ആലോചിച്ചിട്ട് കാര്യമൊന്നുമില്ലെന്ന് രശ്മി സോമന്
-
ഭര്‍ത്താവിനും മകനുമൊപ്പം കായകുളത്താണ് ഇപ്പോള്‍! ഉപ്പും മുളകും ഭവാനിയമ്മയെ തേടി സോഷ്യല്‍ മീഡിയ