For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സബിറ്റ അമേരിക്കയിലേക്ക് മടങ്ങി, ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയോ? ലളിതാമ്മ പറയുന്നു

  |

  മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഫ്‌ളവേഴ്‌സ് ചാനലിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ പരമ്പര വളരെ പെട്ടെന്നു തന്നെയാണ് ആരാധകരുടെ ഇഷ്ടം സമ്പാദിച്ചത്. നിത്യ ജീവിതത്തിലെ നുറുങ്ങ് തമാശകളിലൂടെ മുന്നോട്ട് പോകുന്ന പരമ്പരയ്ക്ക് സോഷ്യല്‍ മീഡിയയിലും ഒരുപാട് ആരാധകരുണ്ട്. യൂട്യൂബിലും ഒരുപാട് കാഴ്ചക്കാരെ സ്വന്തമാക്കാന്‍ ചക്കപ്പഴത്തിന് സാധിച്ചിട്ടുണ്ട്. ഇന്ന് ടെലക്കാസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും ജനപ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം.

  പിങ്ക് സാരിയില്‍ സുന്ദരിയായി തന്‍വി; ആരാധികയുടെ ആരാധകരായി സോഷ്യല്‍ മീഡിയ

  പരമ്പരയ്ക്ക് സംസ്ഥാന സീരിയല്‍ അവാര്‍ഡിന്റെ തിളക്കവും ഈയ്യടുത്ത് ലഭിച്ചിരുന്നു. അവതാരകയായി ശ്രദ്ധ നേടിയ അശ്വതി ശ്രീകാന്ത് അഭിനയത്തിലേക്ക് കടന്ന പരമ്പരയില്‍ ശ്രീകുമാര്‍, ശ്രുതി രജനീകാന്ത്, റാഫി, അമര്‍രാജ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന കഥകള്‍ പറയുന്ന പരമ്പരയില്‍ എല്ലാ കഥാപാത്രങ്ങളുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ആരാണ് പരമ്പരയിലെ പ്രധാന കഥാപാത്രം എന്ന് പോലും പറയാന്‍ സാധിക്കാത്ത വിധം എല്ലാ കഥാപാത്രങ്ങള്‍ ഒരേ പ്രാധാന്യം നല്‍കിയാണ് പരമ്പര ഒരുക്കിയിരിക്കുന്നത്.

  പരമ്പരയിലെ അമ്മയായ ലളിതയുടെ വേഷം ചെയ്യുന്നത് സബിറ്റ ജോര്‍ജ് ആണ്. ലളിതയെന്ന വീട്ടമ്മയായി മിന്നും പ്രകടനമാണ് സബിറ്റ കാഴ്ചവെക്കുന്നത്. സ്വാഭാവികത നിറഞ്ഞ അഭിനയത്തിലൂടേയും കോമിക് ടൈമിംഗിലൂടേയും താരം കയ്യടി നേടുകയാണ്. ലളിതാമ്മയായി മറ്റൊരു താരത്തെ മലയാളികള്‍ക്ക് ഇന്ന് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നതാണ്. ഇപ്പോഴിതാ സബിറ്റയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  സബിറ്റ ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയോ എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. താന്‍ ഒരു വെക്കേഷന് പോവുകയാണെന്ന് സബിറ്റ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സബിറ്റ. പിന്നാലെ പരമ്പരയില്‍ നിന്നും സബിറ്റയെ കാണാതായിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ മരുമകള്‍ ആശയുടെ വീട്ടിലേക്ക് ലളിതാമ്മ പോയതായാണ് അവതരിപ്പിച്ചത്. ഇതോടെ സബിറ്റ പരമ്പരയില്‍ നിന്നു തന്നെ പിന്മാറിയോ എന്ന സംശയം ചിലര്‍ ഉന്നയിക്കുന്നുണ്ട്.

  എന്നാല്‍ ഇപ്പോഴിതാ ആരാധകരുടെ ഇത്തരം ചോദ്യങ്ങള്‍ക്ക് സബിറ്റ നല്‍കിയ മറുപടി വൈറലായി മാറുകയാണ്. ഇനി തിരികെ വരില്ലേ എന്ന് ചോദിക്കുന്നവരോട് ഒരു മാസത്തിനകം തിരികെ എത്തുമെന്നാണ് സബിറ്റ മറുപടി നല്‍കിയിരിക്കുന്നത്. ഒരു മാസത്തേക്കാണ് താരം നാട്ടില്‍ നിന്നും മകളുടെ അടുത്തേക്ക് പോകുന്നത്. മകള്‍ കാലിഫോര്‍ണിയയിലാണുള്ളത്. ചക്കപ്പഴത്തെ തുടര്‍ന്നും സ്‌നേഹിക്കണമെന്നും സബിറ്റ പറയുന്നുണ്ട്. പിന്നാലെ കുറച്ച് സമയത്തേക്കാണെങ്കിലും ലളിതാമ്മയെ തങ്ങള്‍ മിസ് ചെയ്യുമെന്ന് പറഞ്ഞു കൊണ്ട് ആരാധകരുമെത്തിയിട്ടുണ്ട്.

  ആരാധകരുടെ കമന്റുകള്‍ക്ക് സബിറ്റ മറുപടി നല്‍കുന്നുണ്ട്. ഈ സ്‌നേഹമാണ് തന്നെ കൂടുതല്‍ നല്ല ആര്‍ട്ടിസ്റ്റായി മാറാന്‍ പ്രേരിപ്പിക്കുന്നതെന്നും ഈ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതായും താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. തന്റെ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. മകള്‍ക്കൊപ്പമുള്ള സബിറ്റ ചിത്രത്തിന് പരമ്പരയില്‍ ലളിതയുടെ മരുമകള്‍ ആശയെ അവതരിപ്പിക്കുന്ന അശ്വതി കമന്റുമായി എത്തിയിട്ടുണ്ട്. നിങ്ങള്‍ ഇരുവരേയും ഒരുമിച്ച് കണ്ടതില്‍ ഒരുപാട് സന്തോഷമെന്നായിരുന്നു അശ്വതിയുടെ കമന്റ്. അതേസമയം അശ്വതിയുടെ പരമ്പരയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. ഈയ്യടുത്തായിരുന്നു താരം രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.

  Also Read: 'ഐശ്വര്യ റായിയും ദീപിക പദുകോണും വ്യത്യസ്തരാകുന്നത് എങ്ങനെ...?,' സെലിബ്രിറ്റി ഡിസൈനർ സൈഷ ഷിൻഡെ പറയുന്നു

  മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam

  ജീവിതത്തില്‍ ഒരു ബ്രേക്ക് വേണമെന്ന് തോന്നിയപ്പോഴാണ് താന്‍ അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയതെന്ന് സബിറ്റ നേരത്തെ പറഞ്ഞിരുന്നു. ചെറുപ്പത്തില്‍ സംഗീതവും നൃത്തവുമൊക്കെ പഠിച്ചിരുന്നു. കാലം കരുതി വച്ചത് പോലെ സബിറ്റ മിനിസ്‌ക്രീനിലെത്തുകയായിരുന്നു. അമേരിക്കയ്ക്ക് തിരിച്ചു പോകണമെന്നും മകള്‍ അവിടെ പഠിക്കുകയാണെന്നും നേരത്തെ സബിറ്റ പറഞ്ഞിരുന്നു. നല്ല ഓഫറുകള്‍ വന്നാല്‍ തിരിച്ചുവരണമെന്നും ചെയ്യണമെന്നുമാണ് തന്റെ പ്ലാനെന്നും താരം പറഞ്ഞിരുന്നു. എന്തായാലും ലളിതാമ്മയുടെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

  Read more about: serial
  English summary
  Did Sabitta George Says Bid Bye To Flowers Chakkappazham Serial? Actress opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X