'ഇതിൽ കൂടുതൽ എന്ത് വേണം'; ദിൽഷയുടെയും റംസാന്റെയും ഡാൻസ് പങ്കുവച്ച് എആർ റഹ്മാൻ, സന്തോഷമറിയിച്ച് താരങ്ങൾ

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആളാണ് ദിൽഷാ പ്രസന്നൻ. നടിയും നർത്തകിയുമായ ദിൽഷ മിനിസ്ക്രീൻ പ്രേക്ഷകർക്ക് നേരത്തെ തന്നെ സുപരിചിത ആയിരുന്നെങ്കിലും താരത്തെ കൂടുതൽ അടുത്തറിയുന്നതും പ്രിയങ്കരിയായി മാറുന്നതും ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസ് മലയാളം സീസൺ 4 ൽ വിജയി ആയത് ദിൽഷ ആയിരുന്നു.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വിജയിയാണ് ദിൽഷ. ഡാൻസ് റിയാലിറ്റി ഷോ ആയ ഡി4 ഡാൻസിൽ മത്സരാര്ഥിയായി കൊണ്ടാണ് ദിൽഷ ആദ്യമായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മത്സരത്തിൽ അഞ്ചാം സ്ഥാനക്കാരിയായിരുന്നു ദിൽഷ. പിന്നീട് ഡി4 ഡാൻസ് റീലോഡഡ് എന്ന റിയാലിറ്റി ഷോയിലും ദിൽഷ പങ്കെടുത്തിരുന്നു.

ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ദിൽഷ

ഇതിനു ശേഷം കാണാകണ്മണി എന്ന പാരമ്പരയിലാണ് ദിൽഷ പ്രത്യക്ഷപ്പെടുന്നത്. ആ സീരിയലിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡും ദിൽഷ സ്വന്തമാക്കിയിരുന്നു. പിന്നീടാണ് താരം ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയാകുന്നത്.

ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ദിൽഷ. തന്റെ ചെറിയ വിശേഷങ്ങളും ഫോട്ടോ ഷോട്ട് ചിത്രങ്ങളും ഡാൻസ് വീഡിയോകളുമൊക്കെയാണ് ദിൽഷ ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ, ദിൽഷയുടെ ഏറ്റവും പുതിയ ഡാൻസ് വീഡിയോ വൈറലാവുകയാണ്.

ദിൽഷയും റംസാനും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്

ബിഗ് ബോസ് മലയാളം സീസൺ 3 മത്സരാർത്ഥിയും ഡാൻസറും നടനുമായ റംസാൻ മുഹമ്മദിന് ഒപ്പമുള്ള ഡാൻസ് വീഡിയോയാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. ഡി4 ഡാൻസിൽ സഹമത്സരാർത്ഥികളായിരുന്ന ദിൽഷയും റംസാനും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. 'വെന്തു തനിന്തതു കാട്' എന്ന ഗൗതം മേനോൻ ചിത്രത്തിലെ 'മല്ലിപ്പൂ' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെക്കുന്നത്. എആർ റഹ്മാൻ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്.

തങ്ങളെ പോലുള്ള താരങ്ങൾക്ക് മുന്നോട്ട് പോകാൻ ഇതിലും വലുത് എന്ത് വേണം

ദിൽഷയുടെയും റംസാന്റെയും ഡാൻസ് എആർ റഹ്മാനും തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. അതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഇരുവരും ഇപ്പോൾ. 'ഇതിൽ കൂടുതൽ ഞങ്ങൾക്ക് എന്ത് വേണം സാർ' എന്ന് കുറിച്ചുകൊണ്ടാണ് ദിൽഷ എആർ റഹ്മാൻ വീഡിയോ ഷെയർ ചെയ്തതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചിരിക്കുന്നത്. തങ്ങളെ പോലുള്ള താരങ്ങൾക്ക് മുന്നോട്ട് പോകാൻ ഇതിലും വലുത് എന്ത് വേണം എന്ന് റംസാനും ചോദിക്കുന്നു.

ദിൽഷ സാരിയും റംസാൻ ഷർട്ടും കൈലി മുണ്ടും ഉടുത്താണ് ഡാൻസ് കളിക്കുന്നത്.നടി ശിൽപ ബാല ഉൾപ്പെടെ നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. രണ്ടുപേരും തകർത്തു. എന്ത് എനർജിയാണ്. ദിൽഷയുടെ ഡാൻസിനായി കാത്തിരിക്കുകയായിരുന്നു. എന്നൊക്കെയാണ് പലരുടെയും കമന്റ്. രണ്ടുപേരും ഒരുമിച്ചെത്തിയാൽ അടിപൊളി ആണെന്നും നിരവധിപേർ കമന്റ് ചെയ്യുന്നുണ്ട്.

ബിഗ് ബോസ് ഫിനാലെയ്ക്ക് മുൻപ് ദിൽഷയ്ക്ക് പിന്തുണയുമായി റംസാൻ എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു

നേരത്തെ ബിഗ് ബോസ് ഫിനാലെയ്ക്ക് മുൻപ് ദിൽഷയ്ക്ക് പിന്തുണയുമായി റംസാൻ എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. 'നേരത്തെ മുതല്‍ എനിക്ക് ദില്‍ഷയെ അറിയാം. ഞങ്ങള്‍ ഒരുമിച്ച് ഒരു റിയാലിറ്റി ഷോ ചെയ്തിട്ടുണ്ട്. അന്ന് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ബിഗ് ബോസ് ഹൗസിലും വളരെ ജെനുവിന്‍ മത്സരാര്‍ത്ഥിയാണ് ദിൽഷ' എന്നായിരുന്നു ദിൽഷയ്ക്ക് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് റംസാൻ പറഞ്ഞത്.

Read more about: ar rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X