Don't Miss!
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍
- Automobiles
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... വൃത്തിയുടെ കാര്യത്തിൽ വട്ടപൂജ്യമായ ട്രെയിനുകൾ
- News
പാതാള തവളയെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കില്ല; കാരണം ഇത്
- Travel
ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
ഞാന്‍ മൂന്ന് ലക്ഷം വാങ്ങിയതിന് തെളിവുണ്ടോ? ക്യൂആര്‍ കോഡിട്ട് കാശ് പിരിച്ചിട്ടില്ല; ബ്ലെസ്ലിയ്ക്കെതിരെ ദില്‍ഷ
ബിഗ് ബോസ് വിന്നര്‍ ദില്‍ഷയുടെ പ്രൊമോഷന് വീഡിയോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അവസാനമില്ല. തന്റെ വീഡിയോയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ദില്‍ഷ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. നിരവധി പേരാണ് ഈ വിഷയത്തില്‍ താരത്തിനെതിരെ രംഗത്തെത്തിയത്. താരം പ്രൊമോഷന് വീഡിയോ ചെയ്ത ടീം പ്രശ്നക്കാരണെന്നായിരുന്നു ആരോപണം. ഇതോടെയാണ് വീഡിയോ പിന്‍വലിച്ചത്. പിന്നാലെ ദില്‍ഷ സോഷ്യല്‍ മീഡിയയിലെത്തി തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ താന്‍ വീഡിയോ ഡിലീറ്റ് ചെയ്ത് വിശദീകരണം നല്കിയ ശേഷവും തുടരുന്ന ചര്‍ച്ചകള്‍ക്ക് മറുപടിയുമായി എ്ത്തിയിരിക്കുകയാണ് ദില്‍ഷ. താന്‍ കേസുമായി മുന്നോട്ട് പോവുകയാണെന്നാണ് ദില്‍ഷ പറയുന്നത്. അതേസമയം തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച ബ്ലെസ്ലിയ്ക്കെതിരെ പേര് പറയാതെ ഒളിയമ്പ് അയക്കുകയും ചെയ്യുന്നുണ്ട് ദില്‍ഷ. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഞാന്‍ എന്റെ പേജില്‍ ഒരു വീഡിയോ ഇട്ടിരുന്നു. അത് ഭയങ്കര വൈറലായി. പല യൂട്യൂബ് ചാനലുകളിലും വാര്‍ത്തയായി. അതേക്കുറിച്ച് സംസാരിക്കാനാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആ വീഡിയോ ഇങ്ങനെയായി തീരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ആദ്യം തന്നെ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. ഞാന്‍ കാരണം നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. തെറ്റായ ഉദ്ദേശത്തോടെ ചെയ്ത വീഡിയോയിരുന്നില്ല. ഞാന്‍ കാരണം ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരം ഉണ്ടാകണമെന്നേ ഏതൊരു വീഡിയോ ചെയ്യുമ്പോഴും ചിന്തിക്കാറുള്ളൂ.
ഞാന്‍ കുറേക്കൂടി കരുതല്‍ കാണിക്കണമായിരുന്നു. അത് എന്റെ തെറ്റാണ്. അതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുണ്ട്. എന്നിലൂടെ തെറ്റായൊരു വിവരവും ആര്‍ക്കും പോകരുതെന്നാണ് ഞാന്‍ കരുതുന്നത്. കാശ് വാങ്ങിയും കാശ് വാങ്ങാതെയും ഞാന്‍ ഡിഎം ചെയ്തിട്ടുണ്ട്. ഞാന്‍ മൂലം ആര്‍ക്കെങ്കിലും സഹായം കിട്ടുകയാണെങ്കില്‍ കിട്ടട്ടേ എന്നേ ചിന്തിക്കാറുള്ളു. ഇതും അങ്ങനെ തന്നെ ചിന്തിച്ച് ചെയ്തതായിരുന്നുവെന്നാണ് ദില്‍ഷ പറയുന്നത്.
എന്റെ ഭാഗത്തു നിന്നും വന്ന തെറ്റിന് ക്ഷമ പറയാന്‍ എനിക്ക് ബാധ്യതയുണ്ട്. പിന്നെ ഞാന്‍ കണ്ടത് മൂന്ന് ലക്ഷം വാങ്ങിയിട്ടാണ് ഞാന്‍ ആ വീഡിയോ ചെയ്തത് എന്നാണ്. പക്ഷെ ഞാനൊരു സ്റ്റേജ് ഷോയ്ക്ക് പോലും മൂന്ന് ലക്ഷം വാങ്ങാറില്ല. ഞാന്‍ അതിനും മാത്രം വളര്‍ന്നുവെന്ന് തോന്നിയിട്ടില്ല. ഞാനിപ്പോഴും ഒരോ പടിയായി വെച്ചു കൊണ്ടിരിക്കുന്ന കുട്ടിയാണ്. മൂന്ന് ലക്ഷം വാങ്ങിയൊരു കൊളാബ് ചെയ്യാനുള്ള ലെവലില്‍ ഞാന്‍ എത്തിയെന്ന് എനിക്ക് തോന്നുന്നില്ല. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് കാണിക്കണം. കാണാനുള്ള ആഗ്രഹം കൊണ്ടാണ്.

കാശ് നിക്ഷേപിച്ചിട്ട് പോയി എന്ന് പറഞ്ഞൊരു ചേച്ചി എന്റെ അനയത്തിയ്ക്ക് മെസേജ് അയിച്ചിരുന്നു. എനിക്ക് ആ ചേച്ചിയോട് പറയാനുളളത് ഞാനിത് വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. കേസ് കൊടുക്കാന്‍ തന്നെയാണ് തീരുമാനം. എന്നൊക്കൊണ്ട് കഴിയുന്ന എന്ത് സഹായവും ചേച്ചിയ്ക്ക് വേണമെങ്കിലും ചെയ്ത് തരാം. മുമ്പ് പലപ്പോഴും എനിക്കെതിരെ മുമ്പും വ്യാജ വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. അന്ന് കേസ് കൊടുക്കണമെന്ന് എന്റെ കുടുംബം പറയുമ്പോഴും എന്തിനാണ് സമയം കളയുന്നതെന്നും പറഞ്ഞ് അവഗണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ഞാന്‍ ചെയ്തത്. പക്ഷെ ഈ കേസ് എന്നെ നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട്. അതിനാല്‍ ഞാന്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും.
എന്റെ വീഡിയോയുടെ സ്ക്രീന്‍ ഷോട്ട് എടുത്ത് സ്റ്റോറിയിട്ട ആളോടാണ് ഇനി പറയാനുള്ളത്. ഇത് ഫേക്കാണെന്ന് എനിക്ക് ഒരു മെസേജ് അയക്കാമായിരുന്നു. വീഡിയോ ഡിലീറ്റ് ചെയ്യാന്‍ പറയാമായിരുന്നു. അവിടെ തീരുമാനമായിരുന്ന പ്രശ്നമാണ്. പക്ഷെ അതിത്രയും വൈറലാക്കി തന്നതിന് നന്ദി. പിന്നെ ഞാന്‍ എന്റെ ക്യുആര്‍ കോഡിട്ട് ആരോടും എന്റെ അക്കൗണ്ടിലേക്ക് പൈസയിടാന്‍ പറഞ്ഞിട്ടില്ല. വേറെ ഒരാളെ ഇല്ലാതാക്കിയിട്ട് മുന്നോട്ട് പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരാള്‍ വീണു പോയാല്‍ അതിനെ ആഘോഷിക്കുന്നവരോട് എനിക്ക് ഒന്നും പറയാനില്ല.
ഇത് എവിടെയാണ് അവസാനിക്കുക എന്ന് നോക്കാം. ഇനിയും ഒരുപാട് വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ ചിന്തിച്ച് തന്നെയായിരുന്നു ചെയ്തത്. പക്ഷെ അവസാനം ഇങ്ങനെയായി. ഇത് ഞാന്‍ ആരും പറഞ്ഞിട്ട് ചെയ്യുന്ന വീഡിയോയല്ല. എനിക്ക് ക്ഷമ പറയണമെന്ന് തോന്നിയത് കൊണ്ട് ചെയ്യുന്നതാണെന്നും ദില്‍ഷ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
-
വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും! പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് നടി രേവതി സമ്പത്ത്