ശരീരം മറ്റുള്ളവരെ കാണിച്ചിട്ട് എന്ത് കിട്ടാനാ മോളേ? ദില്‍ഷയ്‌ക്കെതിരെ കോപ്പ് കൂട്ടുന്നത് ആരുടെ ആര്‍മി?
മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ എന്നും ഓര്‍ത്തിരിക്കുന്നൊരു സീസണായിരിക്കും സീസണ്‍ 4. ഷോ കഴിഞ്ഞിട്ട് മാസങ്ങളായിട്ടും ഷോയിലുണ്ടായിരുന്നവരെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും അവസാനിച്ചിട്ടില്ല. ഷോയില്‍ വച്ച് തുടങ്ങിയ വഴക്കുകളും പോരുകളും ചിലര്‍ ഇപ്പോള്‍ പുറത്ത് തുടരുകയാണ്. ഷോയില്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ പിന്നീട് പുറത്ത് വച്ച് പിരിയുന്നതും ശത്രുക്കളായി മാറുന്നതിനുമൊക്കെ നമ്മള്‍ സാക്ഷ്യം വഹിച്ചതാണ്.
ബിഗ് ബോസ് താരങ്ങള്‍ക്കെതിരെ മറ്റ് ചിലരുടെ ഫാന്‍സ് ആര്‍മികളും അല്ലാത്തവരും നടത്തുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങളും തുടര്‍ന്നു വരികയാണ്. ബിഗ് ബോസ് താരങ്ങള്‍ പോലും മറന്നിട്ടും ഇപ്പോഴും മറക്കാതെ പഴയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് അവര്‍ക്കെതിരെ സൈബര്‍ ആക്രമണം തുടരുന്നവരും സോഷ്യല്‍ മീഡിയയിലുണ്ട് എന്നതാണ് വാസ്തവം.

ദില്‍ഷ പ്രസന്നന്‍ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിജയി. ഷോയില്‍ അച്ചടക്കമുള്ള നല്ല കുട്ടി ഇമേജായിരുന്നു ദില്‍ഷയ്ക്ക്. എന്നാല്‍ ഷോയ്ക്ക് ശേഷം കടുത്ത വിമര്‍ശന ശകാരങ്ങളാണ് ദില്‍ഷയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വന്നിരിക്കുന്നത്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം എല്ലാവരും ക്രിസ്തുമസ് ആഘോഷിച്ചപ്പോള്‍ ഇതിന്റെ ഭാഗമായി തന്റെ പുതിയ ക്രിസ്തുമസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടില്‍ നിന്നുമുളള ചിത്രങ്ങള്‍ ദില്‍ഷയും പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ അതിവേഗം തന്നെ വൈറലാവുകയും ചെയ്തു. എന്നാല്‍ പിന്നാലെ താരത്തിനെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

കുറച്ച് പണം കയ്യില്‍ വന്നപ്പോള്‍ ഡ്രസിംഗ് ഒക്കെ മാറി തുടങ്ങി, സ്വന്തം ശരീരം മറ്റുള്ളവരുടെ മുന്നില്‍ കാണിച്ചിട്ട് എന്ത് കിട്ടാനാ മോളേ? സോറി ഞങ്ങള്‍ ആരതി പൊടി ഫാന്‍സാ, സിനിമയില്‍ കയറാന്‍ കുറേ ഉടായിപ്പ്, ഇന്ത് എന്തോന്നാ കോപ്പേ? ഇത് നമ്മള്‍ ബിഗ് ബോസില്‍ കണ്ട ദില്‍ഷയാണോ? അവസാനത്തെ ചിത്രത്തില്‍ കുറച്ച് മാന്‍ലിയാണ്. മുഖം മാറിയത് പോലെയെന്നും ചിലര്‍ പറയുന്നുണ്ട്.
ഈ പെണ്ണ് കുറെ ആയല്ലോ ഫോട്ടോഷൂട്ട് ഒക്കെ നടത്തുന്നു. ഇതുവരെ സിനിമയില്‍ കേറിയില്ലേ. കുറെ കഷ്ടപെടുന്നുണ്ട്, കുല സ്ത്രീയായിരുന്നല്ലോ എ്ന്തു പറ്റി ചേച്ചീ? ദില്‍ഷയില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇത് ഞങ്ങളുടെ ദില്‍ഷയല്ല, ഞങ്ങളുടെ ദില്‍ഷ ഇങ്ങനെയല്ല. ബിഗ് ബോസിലെ ദിലു മോള്‍ തന്നെയാണോ ഇത്? ഇരത്തട്ടാപ്പ് എന്ന് പറയുന്നത് വെറുതേയല്ല. ക്രിസ്തുമസ് ആയപ്പോള്‍ വന്നേക്കുവാണ് ശരീരം കാണിച്ച് കാശുണ്ടാക്കാനായിട്ട് എന്നും ചിലര്‍ ദില്‍ഷയുടെ ചിത്രങ്ങള്‍ക്കുള്ള കമന്റില്‍ പറയുന്നു.

അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദില്‍ഷയുടെ ആരാധകരും രംഗത്തെത്തുന്നുണ്ട്. വിമര്‍ശകരും ദില്‍ഷയുടെ ആരാധകരും തമ്മില്‍ കൊടുമ്പിരി കൊണ്ട ചര്‍ച്ച തന്നെ കമന്റ് ബോക്‌സില്‍ നല്‍കുന്നുണ്ട്. എന്തു ധരിക്കണം എന്നത് ദില്‍ഷയുടെ ചോയ്‌സ് ആണെന്നും ദില്‍ഷ ഒരു പ്രൊഫഷണല്‍ മോഡലാണെന്നും തന്റെ ജോലിയുടെ ഭാഗമായി ഇത്തരത്തിലുള്ള വസ്ത്രം ധരിക്കേണ്ടി വന്നതാണെന്നുമൊക്കെ ആരാധകര്‍ വിശദീകരിക്കുന്നുണ്ട്.

അതേസമയം ദില്‍ഷയ്‌ക്കെതിരെ വിമര്‍ശനവും സൈബര്‍ ആക്രമണവും നടത്തുന്നത് റോബിന്‍ ആര്‍മിയാണെന്നും അതല്ല, ബ്ലെസ്ലി ആര്‍മിയാണെന്നുമൊക്കെയുള്ള ആരോപണങ്ങളും കമന്റുകളില്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ഇരുഭാഗത്തു നിന്നും ഈ ആരോപണങ്ങള്‍ നിഷേധിച്ചും ആരാധകരെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ദില്‍ഷയും ബ്ലെസ്ലിയും തമ്മിലുണ്ടായ വാദപ്രതിവാദങ്ങളുടെ പശ്ചാത്തലം കൂടെ ചര്‍ച്ചയാകപ്പെടുന്നുണ്ട്.
മലയാളത്തില്‍ ബിഗ് ബോസ് കിരീടം നേടുന്ന ആദ്യത്തെ വനിതയാണ് ദില്‍ഷ. ബിഗ് ബോസിന് ശേഷം ഇപ്പോള്‍ മറ്റൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ് ദില്‍ഷ. ഏഷ്യാനറ്റിലെ തന്നെ ഡാന്‍സിംഗ് സ്റ്റാര്‍സിലാണ് ദില്‍ഷ ഇപ്പോള്‍ പങ്കെടുക്കുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ ആരംഭിച്ച താരം കൂടിയാണ് ദില്‍ഷ. മറ്റൊരു ബിഗ് ബോസ് താരമായ ബ്ലെസ്ലിയും ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തുന്നുണ്ട്.


Click it and Unblock the Notifications