For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പറ്റാത്ത ടീംസ്! ദില്‍ഷയുടെ വീഡിയോ വിവാദത്തില്‍ സൂരജ് പറഞ്ഞത്

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിജയിയായ ദില്‍ഷ പങ്കുവച്ചൊരു പ്രൊമോഷന്‍ വീഡിയോയുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. ട്രേഡിംഗുമായി ബന്ധപ്പെട്ട ദില്‍ഷയുടെ വീഡിയോയ്‌ക്കെതിരെ ബിഗ് ബോസ് താരം ബ്ലെസ്ലിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ താരം വീഡിയോ പിന്‍വലിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

  Also Read: ആരോടും കാശ് ഇടണമെന്ന് പറഞ്ഞിട്ടില്ല, ജെനുവിന്‍ ആണെന്ന് കരുതി; വിവാദ വീഡിയോയെക്കുറിച്ച് ദില്‍ഷ

  ഇതിനിടെ ദില്‍ഷയുടെ സുഹൃത്ത് സൂരജ് പങ്കുവച്ച സ്റ്റോറിയും ചര്‍ച്ചയായി മാറിയിരുന്നു. ഇതിനെതിരെ പിന്നീ്ട് ബ്ലെസ്ലിയുടെ സഹോദരനും മറ്റും രംഗെത്തിയിരുന്നു. ദില്‍ഷയ്‌ക്കെതിരെയാണ് സൂരജ് പറഞ്ഞതെന്നും ചില യൂട്യൂബ് ചാനലുകള്‍ സൂരജിന്റെ വാക്കുകളെ വ്യാഖ്യാനിച്ചിരുന്നു.

  dilsha

  ഫോളോ ചെയ്തിട്ടും എന്തുകൊണ്ട് തിരിച്ചു ചെയ്യുന്നില്ല എന്നു ചോദിച്ചു വരുന്ന സന്മനസുള്ളവര്‍ക്ക് ഇപ്പോള്‍ മനസിലായികാണും എന്നു കരുതുന്നു. കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പറ്റാത്ത ടീംസ് ആണ്. കൊണ്ടു തല വച്ചു കൊടുത്താല്‍ കഴുത്തു അറുത്തു കൊണ്ടു പോകും. സോ ദയവ് ചെയ്ത് എന്നോട് ഇക്കാര്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്കുള്ള മറുപടി കിട്ടിയെന്ന് കരുതുന്നുവെന്നായിരുന്നു സൂരജ് പറഞ്ഞത്.

  ഒരു സ്‌റ്റോറി ഇട്ടു. ഓഫീസില്‍ ഇഷടം പോലെ പണി ഉള്ളത് കൊണ്ടു അതിന്റെ പുറകെപോയി. എന്നിട്ട് ലോകകപ്പ് മത്സരം കണ്ട് റൂമില്‍ എത്തി നോക്കുമ്പോള്‍ ഒരു ലോഡ് മെസേജ്. ഫുള്‍ ടൈറ്റ് ഷെഡ്യൂള്‍ ആണല്ലോ ദൈവമേ എന്നായിരുന്നു സൂരജിന്റെ രണ്ടാമത്തെ സ്‌റ്റോറി. ദില്‍ഷ എന്നേയും ചതിച്ചു എന്ന് സൂരജ് പറഞ്ഞതായുള്ള യൂട്യൂബ് ചാനലിന്റെ വീഡിയോ സഹിതമായിരുന്നു സൂരജിന്റെ അടുത്ത പ്രതികരണം. ബ്ലെസ്ലിയുടെ സഹോദരന്റെ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടും സൂരജ് പങ്കുവച്ചിരുന്നു.

  dilsha

  ഇതിപ്പോ ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ. ഞാന്‍ ആരെ പറ്റിയാണ്, ആക്ച്വലി പറഞ്ഞത്? എന്താണു സത്യത്തില്‍ പറഞ്ഞത്. നിങ്ങള്‍ ഒക്കെ തമ്മില്‍ ചര്‍ച്ച ചെയ്തു ധാരണയില്‍ എത്തി ഒരേ കാര്യം പറഞ്ഞിരുന്നുവെങ്കില്‍ ഇതൊക്കെ കാണുന്ന നമുക്കും കുറച്ചും കൂടെ ഈസി ആയിട്ടു മനസിലാക്കാം ആയിരുന്നു. എന്തായാലും നമ്മുടെ ഒക്കെ കാര്യത്തില്‍ വളരെ കരുതലും ഉത്കണ്ഠയും ഉള്ള കുറേ ചേട്ടന്മാരും ചേച്ചിമാരും ഉള്ളത് ഭാഗ്യമെന്നാണ് സൂരജ് പറഞ്ഞത്.

  Also Read: ചിമ്പു ഹാപ്പിയാണ്; പ്രൊപ്പോസ് ചെയ്ത അന്ന് ഞാൻ ഭയന്നു; മഞ്ജിമയെക്കുറിച്ച് ​ഗൗതം കാർത്തിക്ക്

  ബാക്കി മറുപടിഖളും പോസ്റ്റുകളും നാളെ. പണി പിടിച്ചു സൈഡ് ആണ്. ഇത്തിരി വിശ്രമിക്കട്ടെ. ഗെയിം നടക്കട്ടെ. ഇറ്റ്‌സ് ഫണ്‍ എന്ന് പറഞ്ഞ് പ്രതികരണം അവസാനിപ്പിക്കുകയും ചെയ്തു സൂരജ്. അതേസമയം തന്റെ പോസ്റ്റില്‍ വിശദീകരണവുമായി ദില്‍ഷ വീഡിയോയുമായി എത്തിയിരുന്നു.

  ആ വീഡിയോയില്‍ ഞാന്‍ എവിടേയും കാശ് ഇന്‍വെസ്റ്റ് ചെയ്യണമെന്നോ മറ്റോ പരാമര്‍ശിച്ചിട്ടില്ലെന്നാണ് ദില്‍ഷ പറയുന്നത്. ഇത് ട്രേഡ് മാര്‍ക്കറ്റിംഗ് ആണെന്നും നിങ്ങള്‍ക്ക് ട്രേഡ് മാര്‍ക്കറ്റിംഗില്‍ താല്‍പര്യമുണ്ടെങ്കില്‍ ഇങ്ങനൊരു വ്യക്തിയെ ഫോളോ ചെയ്താല്‍ അവര്‍ നിങ്ങളെ സഹായിക്കുമെന്ന്. അതാണ് ആ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത്. അതല്ലാതെ ആ ബിസിനസിന്റെ ഭാഗമാകാനോ കാശ് ഇറക്കാനോ ഞാന്‍ പറഞ്ഞിട്ടില്ലെന്നും ദില്‍ഷ തന്റെ ഇന്‍്സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നുണ്ട്.

  ഞാന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ഒരുപാട് കോളുകളും മെസേജുകളും വന്നു. കാരണം എന്റെ പേജിലൂടെ എനിക്ക് തെറ്റായൊരു സന്ദേശം നല്‍കാന്‍ താല്‍പര്യമില്ലെന്നും ദില്‍ഷ വ്യക്തമാക്കുന്നുണ്ട്. ഞാന്‍ അവരെ വിളിച്ചിരുന്നു. തങ്ങള്‍ ജെനുവിന്‍ ആണെന്നാണ് അവര്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റൊക്കെ അയച്ചു തരികയും ചെയ്തു. ഞാനിത് ഫോള്‍ഡ് ചെയ്തിരിക്കുകയാണെന്നും എത്രമാത്രം ജെനുവിന്‍ ആണെന്ന് വ്യക്തമായ ശേഷം മാത്രമേ റീ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്ന് പറഞ്ഞിട്ടുണ്ടെന്നും അറിയിച്ചു. എന്റെ പേജിലൂടെ ആര്‍ക്കും തെറ്റായ അറിവ് നല്‍കില്ലെന്നാണ് ദില്‍ഷ വ്യക്തമാക്കുന്നത്.

  സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

  Read more about: sooraj
  English summary
  Dilsha Prasannan's Friend Sooraj Reacts To Social Media Responds Of Dilsha's Viral Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X