For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒറ്റയ്ക്ക് ഒറ്റയ്ക്ക് വാടാ, പെണ്ണുങ്ങളെ എന്തിനാ വെറുതെ വലിച്ചിഴയ്ക്കുന്നത്! കോട്ടൂരാനും ഗ്യാങിനുമെതിരെ സൂരജ്

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് നാളുകളായി. എന്നാല്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഒന്നും ഇതുവരേയും അവസാനിച്ചിട്ടില്ല. താരങ്ങള്‍ തമ്മില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ബിഗ് ബോസ് വീടിന് അകത്ത് വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന ദില്‍ഷയും റോബിനും ഇപ്പോള്‍ പരസ്പരം മിണ്ടാറില്ല. ദില്‍ഷയോട് പ്രണയം പറഞ്ഞിരുന്ന റോബിന്‍ ഇപ്പോഴിത മാറ്റൊരാളെ കണ്ടെത്തിയിരിക്കുകയാണ്.

  Recommended Video

  കോട്ടൂരാനും ഗ്യാങിനുമെതിരെ സൂരജ് | *BiggBoss

  Also Read: അമ്മയ്ക്ക് 28 വയസുള്ളപ്പോഴാണ് അച്ഛന്‍ ഞങ്ങളെ വിട്ട് പോവുന്നത്; ഒറ്റയ്ക്ക് ജീവിച്ചൂടേന്ന്, നടി അനുമോള്‍

  താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ വച്ച് റോബിന്‍ വെളിപ്പെടുത്തിയിരുന്നു. തന്നെ ഇന്റര്‍വ്യു ചെയ്യാന്‍ വന്ന് സുഹൃത്തായി മാറിയ ആരതിയെ താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നാണ് റോബിന്‍ പറയുന്നത്. ഇതിനിടെ റോബിന്റെ ആരാധകരും ദില്‍ഷയുടെ സുഹൃത്തായ സൂരജും തമ്മിലുള്ള പ്രശ്‌നങ്ങളും തുടരുകയാണ്.

  കഴിഞ്ഞ ദിവസം പേരെടുത്ത് പറയാതെ സൂരജും റോബിനും പങ്കുവച്ച സ്‌റ്റോറികള്‍ സോഷ്യല്‍ മീഡിയയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ സൂരജിന്റെ പുതിയ സ്റ്റോറിയും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സൂരജിന്റെ വാക്കുകള്‍ റോബിനേയും റോബിന്‍ ആരാധകരേയും ലക്ഷ്യം വച്ചുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  എന്നെ കാണാതായെന്ന് ചില പോസ്റ്റുകള്‍ കണ്ടു. പേടിക്കേണ്ട. ഞാന്‍ ജീവനോടെയുണ്ട്. ഇന്നലെ ചില ജോലിത്തിരക്കിലായിരുന്നു. അതിനാല്‍ അപ്പ്‌ഡേറ്റുകള്‍ ഫോളോ ചെയ്യാന്‍ പറ്റിയില്ല. ഞാന്‍ നോക്കിയിട്ട് പറയാം എന്നാണ് റോബിന്റെ ആദ്യത്തെ സ്‌റ്റോറി.

  മിസ്റ്റര്‍ കോട്ടൂരിയും ഗ്യാങും എനിക്കെതിരെ എന്തോ കൊണ്ടു വന്നുവെന്ന് മനസിലായി. സത്യത്തില്‍ ഞാന്‍ ഇതിലും കൂടുതലാണ്് പ്രതീക്ഷിച്ചത്. ടെന്‍ എക്‌സ് ആര്‍മി മറ്റുള്ളവരില്‍ നിന്നും സഹായം ചോദിക്കാന്‍ മാത്രം ദുര്‍ബരാണോ? നിങ്ങളോട് ദയ തോന്നുന്നു. പണിയെടുക്കൂ. കൂടുതല്‍ എക്‌സ്‌ക്ലൂസീവ് സ്റ്റഫുകളുമായി വാ. ഒരുപാട് പേര്‍ കാത്തിരിക്കുന്നുണ്ട്. യൂട്യൂബേഴ്‌സും ഞാനുമൊക്കെ കാത്തിരിക്കുകയാണെന്നും സൂരജ് പറയുന്നു.

  ഒരു രണ്ട് മാസം മുമ്പേ പറഞ്ഞ ഒരു രണ്ട് മൂന്ന് പ്രൈവറ്റ് വോയ്‌സ് മെസേജും കൂടെ എടുക്കട്ടേ ചേട്ടന്മാരേ? അത് ലൂക്കാക്കി സ്‌റ്റോറി ആക്കൂ. പിന്നെ വേറെ ഒരു സംശയം. എന്തിനാണ് നിങ്ങള്‍ ഇങ്ങനെ കഷ്ടപ്പെട്ട് പ്രൈവറ്റ് വോയ്‌സ് ലീക്ക് ആക്കുന്നത്. ഞാന്‍ തന്നെ നേരിട്ട് വന്നു പറയുന്നത് അല്ലേ നല്ലതെന്നും സൂരജ് ചോദിക്കുന്നുണ്ട്.


  അതാകുമ്പോള്‍ പ്രൈവറ്റ് വോയ്‌സ് ലീക്കാക്കുന്ന നാണം കെട്ട പരിപാടി നിങ്ങള്‍ക്ക് നിര്‍ത്താമല്ലോ. ദയവ് ചെയ്ത് മറ്റൊന്നും ധരിക്കരുത്. ഞാന്‍ സഹായിക്കാന്‍ ശ്രമിക്കുകയാണെന്നും സൂരജ് തമാശയായി പറയുന്നുണ്ട്.

  ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. വീണ്ടും പറയുകയാണ്. എന്റെ വാക്കുകള്‍ എന്റേത് മാത്രമാണ്. എന്റെ സുഹൃത്തുക്കളും അഭ്യുദയകാംഷികളും പറയുന്നത് അനുസരിച്ച് ഞാനൊന്നും ചെയ്യാറില്ല. സ്വന്തം വീട്ടുകാര്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല അപ്പോഴാ...എന്നും സൂരജ് കുറിക്കുന്നു.

  എനിക്ക് എന്റേതായ വ്യക്തിത്വവും ചിന്താശേഷിയുമുണ്ട്. അത് വച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. നമ്മളുടെ വെടിവെപ്പിന് ഇടയിലേക്ക് മറ്റുള്ളവരെ വലിച്ചിടരുത്. ഒറ്റയ്ക്ക് ഒറ്റയ്ക്ക് വാടാ, ഇതില്‍ ഒന്നുമില്ലാത്ത പെണ്ണുങ്ങളെ എന്തിനാ വെറുതെ ഇതിലോട്ട് വലിച്ച് ഇഴയ്ക്കുന്നതെന്നും സൂരജ് പറയുന്നുണ്ട്. ഇതിന് റോബിന്‍ ഇതുവരേയും മറുപടി നല്‍കിയിടിട്ടില്ല.

  കഴിഞ്ഞ ദിവസം റോബിന്‍ ആരതിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് മൈന്‍, ഇറ്റ്‌സ് ഒഫീഷ്യല്‍ എന്ന് കുറിച്ചിരുന്നു. ഇതിന് പിന്നാലെ ട്രൂ ലബ്ബ് മൈ ഫൂട്ട് എന്ന് സൂരജ് സ്റ്റോറി പങ്കുവച്ചിരുന്നു. ഇത് റോബിനെ ഉദ്ദേശിച്ചാണെ്ന്നായിരുന്നു ആരാധകരുടെ വാദം. പിന്നാലെ റോബിന്‍ കോട്ടൂരണോ എന്ന് തന്റെ സ്‌റ്റോറിയിലൂടെ ചോദിച്ചിരുന്നു. ഇതും വൈറലായി മാറിയിരുന്നു.

  ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. തുടക്കത്തില്‍ ആര്‍ക്കും അറിയാതിരുന്ന റോബിന്‍ പിന്നലെ ബിഗ് ബോസിലെ ഏറ്റവും ജനപ്രീയനായി മാറുകയായിരുന്നു. എന്നാല്‍ സഹമത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന് റോബിനെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഒരുപാട് ആരാധകരുണ്ട് റോബിന്. പക്ഷെ റോബിന്റേയും ആരാധകരുടേയും ടോക്‌സിക്ക് പ്രവര്‍ത്തികള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു.

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ വിന്നര്‍ ദില്‍ഷയായിരുന്നു. ദില്‍ഷയോട് പ്രണയമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും റോബിന്‍ പറഞ്ഞിരുന്നു. പക്ഷെ സൗഹൃദം മാത്രമേയുള്ളൂവെന്നായിരുന്നു ദില്‍ഷ പറഞ്ഞത്. ഇതിനിടെ ദില്‍ഷ വിന്നര്‍ ആയത് റോബിന്റെ ആരാധകര്‍ മൂലമാണെന്ന് വ്യാപക ആരോപണവും ഉയര്‍ന്നിരുന്നു. പിന്നാലെ റോബിനുമായുള്ള സൗഹൃദം ദില്‍ഷ അവസാനിപ്പിക്കുകയായിരുന്നു.

  English summary
  Dilsha's Friend Sooraj Makes Fun Of Robin And His Fans In His Instagram Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X