പപ്പ ഡല്‍ഹിക്ക് പോയെന്നാണ് മമ്മി ഇപ്പോഴും വിശ്വസിക്കുന്നത്; തള്ളിപ്പറഞ്ഞവരോട് ചോദിക്കാന്‍ ഒന്ന് മാത്രം!
ക്യാമറയ്ക്ക് മുന്നിലും പിന്നിലും അഭിനയിക്കാന്‍ ആളുകള്‍ക്കറിയാമെന്ന് മനസിലാക്കി
ബിഗ് ബോസ് ആരാധകര്‍ ഒരിക്കലും മറക്കാത്ത പേരായിരിക്കും ഡിംപല്‍ ഭാല്‍ എന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 3 ലെ ടോപ് ത്രീയിലെത്തിയ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ഡിംപല്‍. നട്ടെല്ലിനെ ബാധിച്ച ക്യാന്‍സറിനെ അതിജീവിച്ചാണ് ഡിംപല്‍ ബിഗ് ബോസിലെത്തുന്നത്. തന്റെ ആരോഗ്യസ്ഥിതിയെ ഒരു കാരണമായി എടുക്കാതെ, എല്ലാ ടാസ്‌കുകളിലും മിന്നും പ്രകടനം കാഴ്ചവച്ച് ബിഗ് ബോസ് വീട്ടിലെ ശക്തയായി മാറുകയായിരുന്നു ഡിംപല്‍. തന്റെ നിലപാടുകളിലൂടേയും ഡിംപല്‍ കയ്യടി നേടി.
ഷോയുടെ ഇടയില്‍ വച്ചായിരുന്നു ഡിംപലിന്റെ പപ്പ മരിക്കുന്നത്. പപ്പയുടെ മരണത്തെ പോലും മറികടന്നാണ് ഡിംപല്‍ ബിഗ് ബോസ് വീട്ടില്‍ തുടര്‍ന്നത്. തന്റെ പോരാട്ട വീര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ ഡിംപലിന് സാധിച്ചു. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡിംപല്‍ മനസ് തുറക്കുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എന്താണ് ബിഗ് ബോസില്‍ നിന്നും പഠിച്ചതെന്ന ചോദ്യത്തിനാണ് ഡിംപല്‍ മറുപടി പറയുന്നത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും അഭിനയിക്കാന്‍ ആളുകള്‍ക്കറിയാമെന്ന് മനസിലാക്കി. ആത്മാര്‍ഥതയുള്ള ഒരു സുഹൃത്തിനേയും എനിക്കവിടുന്ന് കിട്ടിയില്ല. നാട്ടുകാര്‍ക്ക് ഇഷ്ടമുള്ളത് മാത്രം സംസാരിച്ചും അവരെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്തും മുന്നോട്ടു പോയവരുണ്ടായിരുന്നു. അവിടെ ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കിയ കപ്പിളാണ് ഫിറോസും ഭാര്യയും. എന്നാല്‍ ഏറ്റവും ശാന്തരും ഇപ്പോഴും എല്ലാവരുമായും ബന്ധം പുലര്‍ത്തുന്നതും അവരാണെന്നും ഡിംപല്‍ പറയുന്നു.

രണ്ടാമത്തെ സര്‍ജറി കഴിഞ്ഞാണ് ബിഗ് ബോസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അവിടെ എനിക്കുണ്ടായ വേദനകള്‍ ആര്‍ക്കുമറിയില്ല. ചെറിയൊരു തലവേദന വന്നാല്‍ കിടക്കുന്നവരുണ്ടായിരുന്നു. ഞാന്‍ കിടന്നാല്‍പ്പിന്നെ എഴുന്നേല്‍ക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് വേദന സഹിച്ച് നില്‍ക്കുകയായിരുന്നുവെന്നാണ് ഡിംപല്‍ പറയുന്നത്.
ഡോസ് കൂടിയ മരുന്നുകള്‍ കഴിച്ച്, ഇഞ്ചക്ഷന്‍ വച്ച്, വേദന സഹിച്ചാണ് താന്‍ നിന്നതെന്നാണ് താരം പറയുന്നത്. മമ്മി ഒരു സംരംഭം തുടങ്ങിയിരുന്നു. അത് പ്രൊമോട്ട് ചെയ്യാനും സമൂഹത്തിന്റെ ചില പ്രവര്‍ത്തികളോടുള്ള തന്റെ കാഴ്ച്ചപ്പാട് അറിയിക്കാനുമാണ് താന്‍ ബിഗ് ബോസില്‍ വന്നതെന്നാണ് ഡിംപല്‍ പറയുന്നത്.

പത്തു വര്‍ഷം മുമ്പ് മലയാളി ഹൗസ് എന്ന ഷോയില്‍ മത്സരിച്ചതിന് തിങ്കളിനെതിരേയുണ്ടായ വിമര്‍ശനങ്ങള്‍ മറക്കാന്‍ പറ്റില്ല. നാട്ടുകാരും ബന്ധുക്കളും തള്ളിപ്പറഞ്ഞു. ആ മനുഷ്യരോട് എനിക്കിപ്പോള്‍ ചോദിക്കാനുള്ളത്, ബുദ്ധി വളര്‍ന്നോ എന്ന് മാത്രമാണെന്നാണ് ഡിംപല്‍ പറയുന്നത്. പപ്പയാണ് പറഞ്ഞത്, നമ്മള്‍ ആര്‍ക്കും മറുപടി കൊടുക്കേണ്ട, കാലം കൊടുത്തോളുമെന്ന്. എന്നും ഡിംപല്‍ കൂട്ടിച്ചേര്‍ക്കുന്നു. ബിഗ് ബോസ് നടക്കുന്നതിനിടെയാണ് ഡിംപലിന് പപ്പയെ നഷ്ടമാകുന്നത്.

പപ്പയായിരുന്നു എന്റെ കരുത്ത്. മറ്റുള്ളവര്‍ എന്നെ മനസിലാക്കില്ലെന്ന് പപ്പയ്ക്ക് അറിയാം. ഞാന്‍ ബിഗ് ബോസിലിരിക്കുമ്പോഴാണ് പപ്പ മരിച്ചത്. ഷോയ്ക്ക് പോവുന്നതിന് മുമ്പ് പപ്പയുമായി ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. പല ഉപദേശങ്ങളും തന്നു. അതൊക്കെ ഷോയ്ക്ക് പോവുന്നത് കൊണ്ട് പറഞ്ഞതാണെന്നാണ് കരുതിയത്. എന്നാല്‍ എനിക്ക് മുന്നോട്ട് ജീവിക്കാനുള്ള പ്രചോദനം നല്‍കുന്ന സന്ദേശങ്ങളായിരുന്നു അതെല്ലാമെന്നാണ് ഡിംപല്‍ പറയുന്നത്.

ബിഗ് ബോസ് പപ്പ മുടങ്ങാതെ കാണുമായിരുന്നു. അവിടെ ഞാനായി നിന്ന് കളിക്കുന്നത് പപ്പ കണ്ടു. സബാഷ് ബേട്ടാ ബഹുത്ത് അച്ഛാ എന്ന് പറയുമായിരുന്നത്രേ. പപ്പ മരിച്ച ശേഷം ഞങ്ങള്‍ മൂന്നു മക്കള്‍ക്കും മെന്റല്‍ ട്രോമയുണ്ടായിുരന്നു. പപ്പ ഡല്‍ഹിയ്ക്ക് പോയെന്നാണ് മമ്മി ഇപ്പോഴും വിശ്വസിച്ചിരിക്കുന്നത്. കൂട്ടത്തിലൊരാള്‍ കരഞ്ഞാല്‍ എല്ലാവരും തളര്‍ന്നു പോകും. അതുകൊണ്ട് പരസ്പരം ചിരിച്ചും കളിച്ചും നടക്കുകയാണെന്നും ഡിംപല്‍ പറയുന്നു.
ഞങ്ങളെ ജീവിക്കാന്‍ പഠിപ്പിച്ചത് പപ്പയാണെന്നാണ് ഡിംപല്‍ പറയുന്നത്. നമ്മുടെ പുതപ്പിന്റെ നീളം നോക്കിയിട്ട് കാല് നീട്ടിയാല്‍ മതിയെന്ന് പറഞ്ഞു തന്നത് അദ്ദേഹമാണെന്നും ഡിംപല്‍ കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications